karunanidhiകറുത്ത കണ്ണട:  കാറപകടത്തിൽ കണ്ണിനു ഗുരുതരമായി പരിക്കേറ്റ കരുണാനിധി, 12 ശസ്ത്രക്രിയകൾക്കുശേഷമാണ് കാഴ്ചശക്തി വീണ്ടെടുത്തത്. അന്നു മുതൽ  കറുത്ത കണ്ണട വെയ്ക്കാൻ തുടങ്ങി. 1960-കളിലാണ് അപകടമുണ്ടാകുന്നത്.  ഇടതുകണ്ണിന് പരിക്കേറ്റു. കണ്ണിൽ സൂര്യപ്രകാശമേൽക്കാതിരിക്കാനായിരുന്നു കറുത്ത കട്ടിക്കണ്ണട. 46 വർഷം ധരിച്ച കണ്ണട അവസാനകാലത്ത് ഉപേക്ഷിക്കേണ്ടിവന്നു. പകരം ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത പുതിയ കണ്ണട വെച്ചു.  40 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ജർമനിയിൽനിന്നും കണ്ണട വാങ്ങാനായത്. തമിഴകത്ത്‌ ആ കറുത്ത കണ്ണട വലിയ ഹിറ്റായി

മഞ്ഞഷാൾ: കരുണാനിധിയുടെ മഞ്ഞ ഷാളിനു കടപ്പാട് ഗൗതമബുദ്ധനോടാണ്. ബുദ്ധനോടുളള ആദരവിൽ നിന്നാണ് താൻ ഇത് സ്വീകരിച്ചതെന്ന് കരണാനിധി ഒരവസരത്തിൽ വ്യക്തമാക്കിയിരുന്നു. ബുദ്ധന്റെ അംഗവസ്ത്രം ഒരു തുണ്ട് മഞ്ഞത്തുണിയാണെന്നും അതിനാലാണ് താനും അണിയുന്നതെന്നായിരുന്നു കരുണാനിധി വ്യക്തമാക്കിയിരുന്നത്.

കരുണാനിധി: ദക്ഷിണാമൂർത്തി എന്നായിരുന്നു യഥാർഥ പേര്. ബ്രാഹ്മണച്ചുവയുള്ളതിനാൽ പേരുമാറ്റി. ജൻമനാടായ തിരുക്കുവളൈ ഗ്രാമ ക്ഷേത്രത്തിലെ ദൈവത്തിൽനിന്നു കടംകൊണ്ടതാണ് കരുണാനിധി എന്ന പേര്.
കലൈഞ്ജർ: ‘തൂക്ക് മേടൈ’ എന്ന നാടകത്തിന്റെ സമയത്ത് നടൻ എം.ആർ. രാധയാണ് കലൈഞ്ജർ എന്ന വിശേഷണം നൽകിയത്. കലാകാരൻ എന്നാണ് ഇതിനർഥം