സ്റ്റാലിന് കരുണാനിധി എന്നും തലൈവരായിരുന്നു. പിതാവും രാഷ് ട്രീയ ഗുരുവുമായ കരുണാനിധിയുടെ വേര്‍പാടില്‍ വികാരനിര്‍ഭരമായ കവിത കുറിച്ച് മകനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍

കരുണാനിധിയ്ക്ക് പാര്‍ട്ടിയായിരുന്നു കുടുംബം അതുകൊണ്ട് തന്നെ സ്റ്റാലിന് അപ്പയെക്കാളിഷ് ടവും അടുപ്പവും അപ്പയിലെ രാഷ് ട്രീയക്കാരനോടായിരുന്നു.

കലൈഞ്ജരുടെ വിയോഗത്തിന് പിന്നാലെ നെഞ്ചില്‍തൊടുന്ന കവിതയാണ് സ്റ്റാലിന്‍ ആ ഓര്‍മ്മയില്‍ ട്വിറ്ററില്‍ കുറിച്ചത്‌

അപ്പാ അവസാനമായി ഞാന്‍  അങ്ങയെ ഒരിക്കല്‍ക്കൂടി അപ്പാ എന്ന് വിളിച്ചോട്ടോ..  ഞാനെപ്പോഴും അങ്ങയെ തലൈവരെയ് എന്നാണല്ലോ വിളിച്ചിരുന്നത്..സ്റ്റാലിന്‍ കുറിച്ചു.. 

''33 വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ് പറഞ്ഞു എന്റെ സമാധിസ്ഥാലത്ത് ഈ വാക്കുകളുണ്ടാകണമെന്ന് 'വിശ്രമമില്ലാതെ ജോലി ചെയ്ത വ്യക്തി ഇവിടെ വിശ്രമിക്കുന്നു'.

തമിഴ്മക്കള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനായി എന്ന സംതൃപ്തിയോടെയാണോ അങ്ങ് പോകുന്നതെന്ന് സ്റ്റാലിന്‍ ചോദിക്കുന്നു'' 

സ്റ്റാലിന്‍ സ്വന്തം കൈപ്പടയില്‍ എഴുതി ട്വീറ്റ് ചെയ്ത വരികള്‍ കരുണാനിധിയെ പോലെ ഒരച്ഛന് നല്‍കാവുന്ന ഏറ്റവും നല്ലയാത്രമൊഴിയാണ് ഒപ്പം, ഒരു നേതാവിന് തന്റെ രാഷ്ട്രീയ പിന്‍ഗാമിയായ മകന്റെ

അനുശോചനക്കുറിപ്പും. ഈ വരികള്‍ ലോകത്തോട് പറയുന്നുണ്ട് കരുണാനിധി മക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പിതാവ് ആയിരുന്നുവെന്ന്..  

Content Highlight: "Can I Call You Appa One Last Time"MK Stalin wrote