ന്യൂഡല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 

വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നാണ് ഉദ്ഘാടനത്തിന് കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി തന്നെ ക്ഷണിച്ചത്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുമതിക്കു വേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. സമ്മര്‍ദത്തിന്റെ ഭാഗമായുള്ള ക്ഷണം സ്വീകരിക്കാനില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സുരേഷ് പ്രഭുവിന്റെ ഓഫീസിന് കണ്ണന്താനം കത്തയച്ചു. 

വെള്ളിയാഴ്ച രാത്രിയോടെ കണ്ണന്താനം കേരളത്തിലെത്തും. ഞായറാഴ്ചയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം

content highlights:Will not participate in the inauguration function of kannur airport says alphons kannanthanam