കോട്ടയം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ വിവാദത്തിനില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.സന്തോഷകരമായ അവസരമാണിത്‌.  വിമാനത്താവളത്തിന്റെ നിര്‍മാണം 2017ല്‍ പൂര്‍ത്തിയാക്കാനായിരുന്നു യു ഡി എഫ് സര്‍ക്കാരിന്റെ സമയത്ത് തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. 

യു ഡി എഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്നതു വരെ സമയക്രമം പാലിച്ചാണ് നിര്‍മാണം നടന്നത്. പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് സി പി എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് നടത്തിയ നിസ്സഹകരണമാണ് സമയക്രമത്തില്‍ ചെറിയൊരു വ്യത്യാസം വരാന്‍ കാരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. എന്താണ് കാര്യമെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഞായറാഴ്ച രാവിലെ പത്തേകാലോടെയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആദ്യയാത്രാവിമാനം അബുദാബിയിലേക്ക് പറന്നുയര്‍ന്നത്. ഉദ്ഘാടന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വി എസ് അച്യുതാനന്ദനെയും ക്ഷണിച്ചിരുന്നില്ല. യു ഡി എഫ് ചടങ്ങ് ബഹിഷ്‌കരിച്ചു.

content highlights: Kannur airport inauguration oommen chandy response, kannur airport, oommen chandy