കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങാന്‍ ഒരു കൂട്ടം മലയാളികള്‍ അബുദാബിയില്‍- VIDEO

കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരാകാനൊരുങ്ങി ഒരു കൂട്ടം കണ്ണൂരുകാര്‍. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് മലയാളികളുടെ വിവിധ സംഘടനകളെ സംഘടിപ്പിച്ച് ഇങ്ങനെ ഒരു യാത്ര ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ളവരാണ് യാത്രാ സംഘത്തില്‍ കൂടുതല്‍. ആദ്യ വിമാനത്തില്‍ യാത്ര ചെയ്യാനായി വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നും അബുദാബിയിലേക്ക് പുറപ്പെടുന്നവരാണിവര്‍. ഒരു ബസിലാണ് ഇവരെല്ലാവരും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നത്. യാത്രാ മധ്യേ നികേഷ് റാം എന്ന യാത്രക്കാരന്‍ ബസില്‍ നിന്നും പങ്കുവെച്ച വീഡിയോ കാണാം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.