ന്യൂഡൽഹി: ഇ. അഹമ്മദിന്റെ മരണവിവരം മറച്ചുവെച്ചതിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ടു പ്രകടിപ്പിച്ച് മകൾ ഫൗസിയ. ബുധനാഴ്ച രാവിലെ മൃതദേഹം പൊതുദർശനത്തിനു വെച്ചപ്പോൾ അന്ത്യാഞ്ജലിയർപ്പിക്കാൻ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു മകളുടെ വികാരപ്രകടനം.


മുപ്പതുവർഷം പാർലമെന്റിലുണ്ടായിരുന്ന വ്യക്തിയാണ് ഈ കിടക്കുന്നതെന്ന് അഹമ്മദിനെ ചൂണ്ടി മകൾ ഡോ. ഫൗസിയ മോദിയോടു പറഞ്ഞു. ആറുമണിക്കൂർ പുറത്തു കാത്തുനിന്ന ശേഷമാണ് പിതാവിനെ ഒരുനോക്കു കാണാനായതെന്ന് മറ്റു മക്കളും പറഞ്ഞു. 


‘ആ മുഖത്തേക്കൊന്നു നോക്കൂ, ഇതെങ്ങനെ സംഭവിച്ചു എന്നന്വേഷിക്കണ’മെന്ന് ദുഃഖവും രോഷവും കലർന്ന വാക്കുകളോടെ ഫൗസിയ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. താൻ അന്വേഷിക്കാം എന്ന മറുപടി നൽകി പ്രധാനമന്ത്രി മടങ്ങി.