യൂസഫലി കേച്ചേരി സിനിമകള്‍ക്കുവേണ്ടി ഗാനങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ട് 50 വര്‍ഷം പൂര്‍ത്തിയായ 2013 ജനവരി 15 ന് മാതൃഭൂമി പത്രത്തില്‍ ടി.പി.ശാസ്തമംഗലം എഴുതിയ കുറിപ്പ്മലയാളത്തിലെ ആദ്യത്ത ശബ്ദചിത്രമായ'ബാലനി'ലൂടെ പിറവിയടുത്ത മലയാള ചലച്ചിത്രഗാന ശിശു പലതരം ബാലാരിഷ്ടതകള്‍ക്കു വിധേയമായി കഴിയവേ പി.ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ്, വയലാര്‍ രാമവര്‍മ എന്നീ കവികളായ ഗാനരചയിതാക്കളുടെ കാര്യമായ പരിചരണം കൊണ്ട് അതില്‍ നിന്ന് പതുക്കെപ്പതുക്കെ മോചനം നേടി ചെറുതായാന്നു നിവര്‍ന്നുനില്ക്കാനും പിച്ചവെക്കാനും തുടങ്ങിയ അവസരത്തിലാണ് മറ്റാരു കവിയായ യൂസഫലി കേച്ചേരി വെള്ളിത്തിരയ്ക്കു പിന്നിലേക്ക് കടന്നുവന്നത്. കൈരളി കാത്തിരുന്ന പാട്ടഴുത്തുകാരന്‍ എന്ന സ്ഥാനം എല്ലാത്തരം ആസ്വാദകരില്‍ നിന്നും എകകണേ്ഠ്യന ഏറ്റുവാങ്ങിയ പി.ഭാസ്‌കരന്റ തൂലിക ''തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍...'' എന്ന അതുല്യമായ ഗാനം സംഭാവനചെയ്ത 'മൂടുപടം' എന്ന ചിത്രത്തില്‍ നിന്നു തന്നെയാണ് യൂസഫലി കേച്ചേരിയുട,''മൈലാഞ്ചിത്തോപ്പില്‍ മയങ്ങി നില്കുന്ന മൊഞ്ചത്തീ മൈക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ട് കത്തിച്ച വമ്പത്തീ...'' എന്ന കന്നിരചനയും മുഴങ്ങിക്കേട്ടത്. 1963ല്‍ ആണ് രാമു കാര്യാട്ടിന്റ സംവിധാനത്തില്‍ ഈ ചിത്രം പുറത്തുവന്നത്.

ആ നിലയ്ക്ക് അദ്ദേഹം ഗാനരചനയുടെ കനകജൂബിലി വര്‍ഷത്തില്‍ എത്തി നില്ക്കുകയാണ്.ഒരു ഗാനരചയിതാവിനെ സംബന്ധിച്ചിടത്തോളം ഈ കാലയളവ് അത്ര ചെറുതല്ല. പക്ഷേ, സൂകര പ്രസവം പോല എണ്ണമറ്റ ഗാനങ്ങള്‍ പടച്ചുവിടുന്ന പ്രകൃതിക്കാരനല്ല ഈ കവി. അതുകാണ്ടുതന്ന താരതമ്യേന കുറച്ചു ചിത്രങ്ങള്‍ക്കുവേണ്ടി മാത്രമേ അദ്ദേഹം ഗാനരചന നിര്‍വഹിച്ചുള്ളൂ. ഏതാണ്ട് നൂറ്റമ്പതു ചിത്രങ്ങളിലായി എഴുനൂറോളം പാട്ടുകളാണ് ഈ അരനൂറ്റാണ്ടിനിടയില്‍ മൂളിനടക്കാന്‍ മലയാളികള്‍ക്ക് ലഭിച്ചത്. കവി യൂസഫലി തന്നെ ഇതിന്റ കാരണം ഇങ്ങനെ വ്യക്തമാക്കുന്നു ''ഞാനന്റെ ഗാനസരസ്വതിയെ ഭിക്ഷാടനത്തിനു വിട്ടിട്ടില്ല. വിടുകയുമില്ല. എനിക്ക് സരസ്വതി അനുഗ്രഹിച്ച് കവിത കിട്ടിയിട്ടുണ്ട്. അതുകണ്ടറിഞ്ഞ് ഇങ്ങോട്ടു വരുന്നവര്‍ക്ക് ഞാന്‍ നല്കും. അങ്ങോട്ടുപോയി ഒരു ചാന്‍സിനു വേണ്ടി ഞാനിന്നുവരെ ആരോടും അഭ്യര്‍ഥിച്ചിട്ടില്ല.''

ലാളിത്യം മുഖമുദ്രയാക്കിയ ഗാനരചയിതാവാണ് അദ്ദേഹം. ഇന്നത്ത നിലയ്ക്ക് ലാളിത്യത്തെ രണ്ടുതരത്തില്‍ വ്യാഖ്യാനിക്കാം. അര്‍ഥ സമ്പുഷ്ടമായതും വാചാടോപം മാത്രമായതും ആദ്യവിഭാഗത്തില്‍പ്പെടും. യൂസഫലിയുടെ ഏത് ഗാനവും സംസ്‌കൃത ഗാനസൃഷ്ടിയില്‍പ്പോലും ദുര്‍ഗ്രഹത വരാതെ അദ്ദേഹം ശ്രദ്ധിച്ചു എന്നു കാണാം.'കൃഷ്ണകൃപാസാഗരം ഗുരുവായുപുരം
''ജനിമോക്ഷകരം കൃഷ്ണകൃപാസാഗരം''(ചിത്രം: സര്‍ഗം) എന്നു കേള്‍ക്കുമ്പോള്‍ സംസ്‌കൃതഭാഷ അറിയാത്തവരെയും തൃപ്തിപ്പെടു
ത്താന്‍ ഉതകുന്നാണ് ഈ ഈരടി.കവിതയില്‍ ചാലിച്ച വരികള്‍ ഗാനത്തിന്എന്നും അനുഗുണമായിത്തീരും എന്ന സാരസ്വത രഹസ്യത്തിലധിഷ്ഠിതമാണ് യൂസഫലി കേച്ചേരിയുടെ ഓരോ രചനയും.

''പേരറിയാത്താരു നാമ്പരത്തെ പ്രേമമന്നാരോ വിളിച്ചു
മണ്ണില്‍ വീണുടയുന്ന തേല്‍കുടത്തെ കണ്ണുനീരന്നും വിളിച്ചു''(ചിത്രം: സ്‌നേഹം) എന്നു കേള്‍ക്കുമ്പോള്‍ 'നൊമ്പര'മനുഭവിച്ചവരും അനുഭവിക്കാന്‍ കൊതിക്കുന്നവരും ഒരുപോലെ ഗാനത്തിന്റ ആരാധകരായി മാറുകയാണ്. നിര്‍വചനത്തിന്റെ മട്ടില്‍ കവിതയോടടുത്തു നില്കുന്ന വരികളാണിവ. സര്‍ക്കസ് കൂടാരത്തില കോമാളിയുടമനസ്സ് എന്താണന്നു തുറന്നുകാട്ടാന്‍ ശ്രമിച്ച ചിത്രമാണ് 'ജോക്കര്‍'. ഉള്ളില്‍ കനലുകള്‍ നീറുമ്പോഴും ഇല്ലാത്ത ചിരിവരുത്തി കാണികള ചിരിപ്പിക്കാന്‍ നിര്‍ബദ്ധനാണ് അയാള്‍. ഈ രണ്ട് മാനസികാവസ്ഥകള്‍ക്കിടയില്‍ ഉഴലുന്ന ബഫൂണിന്റ വാക്കുകള്‍ ഗാനമാക്കാന്‍ നിയോഗിതനായ ഈ കവി ഇങ്ങനെയെഴുതി സ്വയം കൃതാര്‍ഥനായി. ഒപ്പം ആസ്വാദര്‍ക്ക് നൂതനാനുഭവം പ്രദാനം ചെയ്ത്തന്റ കടമ ഭംഗിയായി നിറവേറ്റുകയും ചയ്തു.

''കണ്ണീര്‍ മഴയത്ത് ഞാനാരു
ചിരിയുടെ കുടചൂടി
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി
മുത്തുകള്‍ ഞാന്‍വാരി
മുള്ളുകളല്ലാം തേന്മലരാക്കി
മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന്‍ ചൊടിയില്‍
ചിരി കാണാന്‍
കരള്‍ വീണമീട്ടിപ്പാട്ടുപാടാം!

ഈ ഗാനം 'ജോക്കര്‍' എന്ന ചിത്രത്തിന്റ ആകത്തുകയായി മാറി. ചലച്ചിത്രത്തില്‍ ഗാനത്തിന്റ പ്രസക്തി എത്രത്തോളം എന്ന ചോദ്യത്തിനുത്തരമായി ചൂണ്ടിക്കാണിക്കാന്‍വിധം അത്രയ്ക്ക് ഉദാത്തമായിത്തീര്‍ന്നു ഇതിന്റെ വരികള്‍. കാമദേവന് അഞ്ചുശരങ്ങള്‍ ഉള്ളതായി മാത്രമേ പുരാണം അനുശാസിക്കുന്നുള്ളൂ. എന്നാല്‍ ആറാമതാരുഅസ്ത്രം കൂടി നല്കി യൂസഫലി കേച്ചേരി കാവ്യഭാവനയ്ക്ക് പുത്തന്‍ ഭാഷ്യം എഴുതിചേര്‍ത്തു.
''അഞ്ചുശരങ്ങളും
പോരാത മന്മഥന്‍
നിന്‍ചിരി സായകമാക്കിനിന്‍
പുഞ്ചിരി സായകമാക്കി
ഏഴുസ്വരങ്ങളും പോരാത
ഗന്ധര്‍വന്‍
നിന്‍മാഴി സാധകമാക്കി നിന്‍
തേന്മാഴി സാധകമാക്കി(ചിത്രം: പരിണയം)

നായികയുടെ സൗന്ദര്യത്ത നേരിട്ട് വര്‍ണിക്കാതെ പരോക്ഷമായ സൂചന നല്കി ഗാനത്തെ വേറിട്ടതാക്കാനും അദ്ദേഹത്തിന് അ
നായാസേന സാധിച്ചു. എന്താണന്നും ഏതാണെന്നും എങ്ങനയാണെന്നും പറയാനാകാത്ത മനസ്സിന്റ വല്ലാത്ത മധുരാലസ്യത്തക്കുറിച്ച് പാടിയപ്പോഴും യൂസഫലിയിലെ കവി തന്നയാണ് ഗാനരചയിതാവിനേക്കാള്‍ മുമ്പില്‍ നിന്നത്. ('ഇതാ ഇവിട വ
രെ' എന്ന ചിത്രത്തിലെ ''എതോ ഏതോ എങ്ങനയോ'' എന്ന ഗാനം ഓര്‍ക്കുക).

''ഓമലാള കണ്ടു ഞാന്‍ പൂങ്കിനാവില്‍
താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍''(ചിത്രം: സിന്ദൂരച്ചെപ്പ്)എന്ന ഗാനത്തില്‍ കിനാവിലങ്ങനെയാണ് പ്രേമഭാജനത്ത കാണുന്നതെന്ന് വിവരിച്ച കവി അതിന്റ അനുഭൂതി നമുക്കു പകര്‍ന്നു തന്നു. ഈ കവിയുട കയ്യൊപ്പു ശരിക്കും വീണതെന്നു നിസ്സംശയം പറയാവുന്ന,
''സുറുമയഴുതിയ മിഴികളേ
പ്രണയമധുരത്തേന്‍ തുളുമ്പും
സൂര്യകാന്തിപ്പൂക്കളേ'' (ചിത്രം: ഖദീജ) എന്ന ഗാനത്തില്‍ പ്രണയമധുരത്തേനിന്റ രുചി നാം ശരിക്കും തിരിച്ചറിഞ്ഞു.കണ്ണാടിക്ക് ഒരാളുടെ ബാഹ്യരൂപം സ്വന്തമാക്കാന്‍ കഴിയും. എന്നാല്‍, ഗായകന്റെ സ്വരത്തിന് ഏതു കാമിനിയുടയും ചേതന തന്നെ സ്വന്തമാക്കാന്‍ നിഷ്പ്രയാസം സാധിക്കും. പ്രത്യഗ്ര കല്പന കൊണ്ട് നെയ്ത ഈ ഗാനം'സര്‍ഗം' എന്ന ചിത്രത്തിലാണ് നാം കേട്ടത്.

''നിന്റ രാഗസാഗരത്തി
ന്നാഴമിന്നു ഞാനറിഞ്ഞു' എന്ന് നായിക പാടുമ്പോള്‍ നായകന്റ സംഗീതത്തെ മാത്രമല്ല അനുരാഗത്തേയും വേണ്ടവിധത്തില്‍ മനസ്സിലാക്കി എന്ന ധ്വനിയുണ്ട്. കാച്ചിക്കുറുക്കിയ കവിത എന്ന വൈലോപ്പിള്ളിയുട രചനാ രീതിയ നാം വിശേഷിപ്പിക്കാറുണ്ട്. ഗാനരംഗത്ത് അങ്ങനയാരാള്‍ യൂസഫലി കേച്ചേരി മാത്രമാണ്.

''വിണ്ണില കാവില്‍ പുലരുമ്പോള്‍
സ്വര്‍ണം കൊണ്ടു താലാഭാരം
പുതുപൂവുകളാല്‍ ഭൂമിദേവിക്കു
പുലരും മുമ്പേ നിറമാല'' (ചിത്രം: പ്രിയ) തുലാഭാരവും നിറമാലയും മറ്റും ക്ഷേത്രവുമായി ബന്ധപ്പെട്ടവയാണ്. പക്ഷേ, കവി
അവയ്ക്ക് ഭാവപരമായ ഔന്നത്യം നല്കിക്കാണ്ട് പ്രകൃതിയുട പ്രതിഭാസങ്ങളുമായി രണ്ടിനേയും കൂട്ടിയിണക്കിയിരിക്കുന്നു. പുലര്‍
കാലത്തെ ഈ കാഴ്ചകള്‍ മിഴികള്‍ക്കു മാത്രമല്ല മനസ്സിനും നിറമാലയാരുക്കുന്നതാണ്.'ഇടവഴിയില പൂച്ച മിണ്ടാപ്പൂച്ച' എന്ന ചി
ത്രത്തില കവയിത്രിയായ നായികയ്ക്കു വേണ്ടി,''വിശ്വമഹാക്ഷേത്ര സന്നിധിയില്‍ വിഭാതചന്ദനത്തളികയുമായി എഴുന്നള്ളി നില്ക്കും വസുന്ധരേ,വസുന്ധരേ നീ എന്നരംഗമുണര്‍ത്തി'' എന്നു പാടേണ്ടിവന്നപ്പോള്‍ ഈ കവി ആത്മനിര്‍വൃതിയടഞ്ഞിട്ടുണ്ടാവണം. കവിത ചാരിയാന്‍ കവന്ന അസുലഭാവസരം അദ്ദേഹത്ത ഈ ഗാനത്തില്‍ യഥാര്‍ഥ കവിയായി ഉയര്‍ത്തി.

സംഗീത പ്രധാനമായ 'സര്‍ഗ'ത്തിനുവേണ്ടി ഗാനം രചിച്ച അദ്ദേഹം.

''സംഗീതമേ അമരസല്ലാപമേ മണ്ണിനു വിണ്ണിന്റ വരദാനമേ
വേദനയപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ'' എന്നുസംഗീതത്ത വ്യാഖ്യാനിച്ചപ്പോള്‍ അദ്വിതീയ ചിന്തയായി മാറി എന്നു സൂചിപ്പിച്ചുകാള്ളട്ടെ.
തത്ത്വചിന്താധിഷ്ഠിതമായ ഗാനങ്ങളുടെ രചനയിലും കേച്ചേരി പിന്നാക്കം പോയിട്ടില്ല.
''ദൈവം മനുഷ്യനായ് പിറന്നാല്‍
ജീവിതമനുഭവിച്ചറിഞ്ഞാല്‍
തിരിച്ചുപോകും മുമ്പേ ദൈവം പറയും
മനുഷ്യാ നീയാണന്റ ദൈവം''(ചി
ത്രം: നീതിപീഠം)

ഇത്രയും ദര്‍ശനാത്മകവും ചിന്തോദ്ദീപകവുമായ ഒരു പല്ലവി മലയാളത്തില്‍ വളരെ അപൂര്‍വമാണ്. ഭൂത ഭാവി കാലങ്ങ
ളക്കുറിച്ച് വ്യാകുലപ്പെടാതെ വര്‍ത്തമാനകാലത്തെക്കുറിച്ചുമാത്രം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ''ഇന്നലയെന്ന സത്യം മ
രിച്ചു''(നിറമാല) ചോദ്യവും മറുപടിയുമില്ലാത്ത കടങ്കഥയാണ് ജീവിതമെന്ന് വിവക്ഷിക്കുന്ന ''ചോദ്യമില്ല മറുപടിയില്ല''(പാ
തിരാവും പകല്‍വളിച്ചെവും) ഇങ്ങനവേറയും ചില ഗാനങ്ങള്‍.

ഭക്തിരസപ്രധാനങ്ങളായ പാട്ടുകള്‍ ധാരാളമായി പിറന്ന തൂലികയാണ് യൂസഫലി കേച്ചേരിയുടേത്. ''കണ്ണിനു കണ്ണായ കണ്ണാ''(പ്രിയ) ''മനതാരിലപ്പോഴും ഗുരുവായൂരപ്പാ''(പൂമ്പാറ്റ) എന്നീ ഗാനങ്ങള്‍ തികഞ്ഞ ഗുരുവായൂരപ്പഭക്തിയോടെ തന്നെ അദ്ദേഹം എഴുതി. അതേസമയം ''വാതില്‍ തുറക്കു നീ കാലമേ''(ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍), ''റസൂലേ നിന്‍കനിവാലേ''(സഞ്ചാരി) എന്നിങ്ങനെ ഏതുമതസ്ഥരുടെ ഗാനവും ആ തൂലികയ്ക്ക് എളുപ്പത്തില്‍ വഴങ്ങും.

തിരുവാതിരപ്പാട്ടുകള്‍ക്ക് തീരേ പഞ്ഞമില്ലാത്ത ഭാഷയാണ് മലയാളം. പക്ഷേ, പരിണയ'ത്തിനു വേണ്ടി കേച്ചേരി എഴുതിയ,പാര്‍വണേന്ദു മുഖീ പാര്‍വതീ ഗിരീശ്വരന്റ ചിന്തയില്‍ മുഴുകി വലഞ്ഞു നിദ്ര നീങ്ങിയല്ലും പകലും മഹേശരൂപം ശല പുത്രിക്കുള്ളില്‍ തളിഞ്ഞു'' എന്നഗാനം അന്യൂനമാണ്. പരമ്പരാഗത ഗാനമെന്നു തോന്നിപ്പിക്കുംവിധം അത്രയ്ക്ക് ഉദാത്തമാണ് ഇതിന്റ വരികള്‍.

യൂസഫലി കേച്ചേരിക്കു മാത്രം അവകാശപ്പെട്ട ഒരു ശാഖ ചലചിത്രഗാനങ്ങള്‍ക്കിടയിലുണ്ട്. മൃതഭാഷയന്നു മുദ്രകുത്തപ്പട്ട, എന്നാല്‍ ഭാരതത്തിന്റ സംസ്‌കൃതി മുഴുവന്‍ അന്തര്‍ലീനമായ സംസ്‌കൃതഭാഷയില്‍ രചിച്ച ഗാനങ്ങളുടെ കാര്യമാണ് ഇവിടെ സൂചിപ്പി
ക്കുന്നത്. ദേവഭാഷാഗാനത്തിന് ദേശീയ പുരസ്‌കാരം(2000ല്‍)വര നേടിയ കവിയാണ് അദ്ദേഹം. വയലാര്‍ രാമവര്‍മ, ഒ.എന്‍.വി.കു
റുപ്പ്, യൂസഫലി കേച്ചേരി (ഗേയം ഹരിനാമധേയംമഴ) ഇങ്ങന മൂന്നുപേര്‍ക്ക് മാത്രമേ മലയാളത്തില്‍ ദേശീയപുരസ്‌കാരം ഗാ
നരചനയുടെ പേരില്‍ കിട്ടിയിട്ടുള്ളൂ. കല്യാണപ്പന്തലിലെ ചഞ്ചല ചഞ്ചല നയനം, 'ധ്വനിയില' ''ജാനകീജാനേ രാമ'' 'സര്‍ഗത്തി
ലെ'' ''കൃഷ്ണകൃപാസാഗരം'' 'ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലിലെ മാമവമാധവ മധുമാഥി'' എന്നിവ ആ വിഭാഗത്തില ഗാനങ്ങളാണ്.

കേച്ചേരിപ്പാട്ടുകള്‍ക്ക് അമ്പതു വയസ്സ് തികയുന്ന ഈ അവസരത്തില്‍ അവയില്‍ ചിലതല്ലാം ഒരു ചലച്ചിത്രത്തിലെന്ന പോല
മനസ്സിലൂടെ ഒന്നു മിന്നി മറഞ്ഞു എന്നല്ലാതെ ഗഹനമായ ചിന്തകള്‍ക്ക് വിഷയമാക്കിയിട്ടില്ല. ഗാനരചനാ മേഖലയില്‍ അവിരാമം
അരനൂറ്റാണ്ടുകാലം ചലിച്ച ആ തൂലികയ്ക്ക് ഇനിയുമിനിയും കൂടുതല്‍ ചലിക്കാന്‍ അവസരമുണ്ടാകട്ടെ എന്നും ഇങ്ങനെ മികച്ച ഗാ
നകുസുമങ്ങള്‍ ആ ശാഖയില്‍ വിരിയാന്‍ ഇടവരട്ടെ എന്നുമായിരിക്കും മലയാളികളുടെ പ്രാര്‍ഥന.