ദാസ് സാറിനെ പാട്ടിന്റെ എന്‍സൈക്ലോപീഡിയ എന്നു വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാവില്ല. അങ്ങേയറ്റം ബഹുമാനത്തോടെ മാത്രമേ അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയൂ. അമ്മ നന്നായി പാടുമായിരുന്നു. അമ്മയുടെ കൈവശമുള്ള റെക്കാഡുകളില്‍ നിന്ന് കേട്ട ഹിന്ദി ഗാനങ്ങളിലൂടെയാണ് ഞാന്‍ അദ്ദേഹത്തിലെത്തുന്നത്. ഗോരി തേരയും മാനാഹു തുയുമെല്ലാട്ടം പാടിയ ആളിനെക്കുറിച്ച് അറിയും മുന്‍പ് തന്നെ ആ ശബ്ദത്തിന്റെ മാസ്മരിക സൗന്ദര്യം ശ്രദ്ധിച്ചുതുടങ്ങിയിരുന്നു എന്നതാണ് സത്യം. പിന്നീടാണ് അദ്ദേഹത്തിന്റെ വലിപ്പം അറിയുന്നത്. അക്കാലത്ത് ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ എത്ര തവണ പാടിയെന്ന് തിട്ടമില്ല. അത്രയും ഹൃദയസ്പര്‍ശിയായിരുന്നു ആ പാട്ട്. ഇന്നും ആ പാട്ടുകള്‍ അന്നത്തെ പഴയകാലത്തെ പിടിച്ചുകൊണ്ടുപോകും മനസ്സിനെ. പഠിക്കുമ്പോള്‍ തിരുവോണ കൈനീട്ടത്തിലെ വിദ്യാസാഗറിന്റെ ആരോ കമിഴ്ത്തിവച്ചോരോട്ടുരുളിയോടും ഉണ്ടായിരുന്നു വല്ലാത്തൊരു ഇഷ്ടം. പല തവണ യുവജനോത്സവങ്ങളില്‍ ആ പാട്ട് പാടി സമ്മാനം നേടിയിട്ടുണ്ട്. ആ ശബ്ദത്തിലെ യുവത്വമാണ് എന്നെ ഏറെ അമ്പരിപ്പിച്ചത്. ഇത്രയും കാലം അത് നിലനിര്‍ത്തുക എന്നത് ചെറിയ കാര്യമല്ല. ആസ്വാദകന്‍ എന്ന നിലയിലും ഗായകന്‍ എന്ന നിലയിലും പ്രചോദനമേകുന്നതാണ് അദ്ദേഹത്തിന്റെ ആലാപംനം. അതിശയകരമാണ് ആ ശബ്ദത്തിലെ മാന്ത്രികസ്പര്‍ശം. ഈ ശബ്ദമുള്ളപ്പോള്‍ മറ്റൊരു ശബ്ദം ആവശ്യമുണ്ടായിരുന്നില്ല അന്ന്. പ്രായമായപ്പോള്‍ മാത്രമാണ് മറ്റൊരാളെ തിരയേണ്ടിവന്നത്. ആ ശബ്ദഗാംഭീര്യത്തിന് ചേര്‍ന്ന സിറ്റ്വേഷന്‍ ഇല്ലാത്തതു കൊണ്ടാവാം പുതിയ സിനിമകളില്‍ അദ്ദേഹത്തിന് അവസരം കുറഞ്ഞത്.

ഇഷ്ടപ്പെട്ട പാട്ടുകള്‍:

1. ഇന്നലെ മയങ്ങുമ്പോള്‍.
2. ഗോരി തേര
3. മാനാ ഹൊ തും
4. പിന്നെയും പിന്നെയും
5. പ്രമദവനം.