കൊച്ചുമോനെയും കൊണ്ട് 'നല്ലതങ്ക' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ പോയതായിരുന്നു അഗസ്റ്റിന്‍ ജോസഫ്. മകനായ ദാസിനു പടത്തില്‍ അഭിനയിക്കാന്‍ മോഹം. അതില്‍ കുട്ടികളെ വെള്ളത്തിലിടുന്ന ഒരു സീനുണ്ട്. അതിലൊരു കുട്ടിയായാലും മതി. നിര്‍മാതാക്കളായ കോശിക്കും കുഞ്ചാക്കോയ്ക്കും ഭാഗവതരെ അറിയാം. 'ഭാഗവതര്‍ വരൂ... സോജാ രാജകുമാരി ഒന്ന് പാടൂ...', അവര്‍ ക്ഷണിച്ചു. ഭാഗവതര്‍ പാടി.

തിരിച്ചു വീട്ടിലെത്തിയപ്പോള്‍ മകന്‍ അമ്മയോടു പരിഭവം പറഞ്ഞു. അച്ഛന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യമൊന്നും പറഞ്ഞില്ല. എന്തേ അവനെ പരിഗണിക്കാഞ്ഞത് എന്ന ചോദ്യത്തിന് തന്റെ മകന്‍ ആരാവണം എന്നു ദൃഢനിശ്ചയമുള്ള പിതാവിന്റെ ഉറച്ച മറുപടി ഇതായിരുന്നു: 'ഏലി, നീ നോക്കിക്കോ, അവനെ വീട്ടില്‍ വന്നു വിളിച്ചുകൊണ്ടുപോകാന്‍ ആളു വരും.'

അഗസ്റ്റിന്‍ ജോസഫ് പറഞ്ഞതു തന്നെ സംഭവിച്ചു. യേശുദാസിനെ തേടി ആള്‍ക്കാര്‍ വന്നു കൊണ്ടേണ്ടയിരിക്കുന്നു. റെക്കോഡിങ്ങും കച്ചേരികളും വിദേശയാത്രകളുമായി മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന് 74-ലും വിശ്രമമില്ല.

'അഞ്ചു മക്കളും പാടുമായിരുന്നെങ്കിലും അവരെയൊന്നും അപ്പന്‍ പാട്ട് പഠിപ്പിച്ചില്ല. എന്നെ മാത്രം അതില്‍ വേറിട്ടുകണ്ടു...'

ഓര്‍മകളുടെ കടലിരമ്പം. ദാസേട്ടന്‍ കണ്ണുകളടച്ചു ചാരിക്കിടന്നു. ഒരു ഗന്ധര്‍വലോകം മുന്നില്‍ നിവര്‍ന്നു വരുന്നു. 54 വര്‍ഷം മലയാളിയുടെ സ്വരവും താളവും ശ്വാസോച്ഛ്വാസവുമായി ജീവിച്ച ഈ ഗന്ധര്‍വഗായകനെക്കുറിച്ച് മലയാളിക്കറിയാത്ത കഥകളൊന്നുമില്ല. പക്ഷെ എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് മലയാളിക്ക് ആ ജീവിതം. ഇന്നും അദ്ഭുതത്തോടെയല്ലാതെ കേട്ടിരിക്കാനാവില്ല.


രണ്ടാം വയസ്സിലെ പാട്ട്


ഏറ്റവും പഴക്കമുള്ള പാട്ടോര്‍മയില്‍ നിന്നു തുടങ്ങിയാലോ? രണ്ടണ്ടാം വയസ്സില്‍ തന്നെ പാടിയിട്ടുണ്ടണ്ടത്രെ ഞാന്‍. അമ്മ പറഞ്ഞു കേട്ടതാണ്. ആദ്യം പാടിയ ആ പാട്ട് പങ്കജ് മല്ലിക്കിന്റേതായിരുന്നു. 'ചലേ, പവന്‍ കീ ജാ...' (കണ്ണുകളടച്ച് ബാസ് ശബ്ദത്തില്‍ ദാസേട്ടന്‍ പാടുന്നു).


ആദ്യം കേട്ട പാട്ട്


ആദ്യമായി ഒരു പാട്ട് ഞാന്‍ ഗ്രാമഫോണിലൂടെ കേള്‍ക്കുന്നത് ഫോര്‍ട്ട് കൊച്ചിയിലെ താമരപ്പറമ്പില്‍ താമസിക്കുമ്പോള്‍ അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകള്‍ സ്റ്റെല്ലയുടെ വീട്ടില്‍ നിന്നാണ.് അന്ന് മുഹമ്മദ് റഫിയുടേയും പങ്കജ് മല്ലിക്കിന്റെയുമൊക്കെ കൂടെ ഗാനമേളകളില്‍ പാടുന്ന ആളാണ് കൊച്ചിന്‍ സ്റ്റെല്ല. അവരാണ് അക്കാലത്ത് ലതാ മങ്കേഷ്‌കറുടെ പാട്ടുകള്‍ ഗാനമേളകളില്‍ പാടാറുള്ളത്.


ആദ്യത്തെ ഗുരുദക്ഷിണആദ്യമായി ഞാന്‍ ഒരാള്‍ക്കു ഗുരുദക്ഷിണ കൊടുക്കുന്നത് കുഞ്ഞന്‍ വേലു ആശാനാണ്. പിന്നീട് പി.എക്‌സ്. ജോസഫ്, രാമന്‍കുട്ടി ഭാഗവതര്‍, ശിവരാമന്‍ നായര്‍, ചെമ്പൈ തുടങ്ങി ഒട്ടേറെ പേര്‍... ആ ഗുരുക്കന്മാരുടെയൊക്കെ അനുഗ്രഹസുകൃതമാണ് ഈ ശബ്ദം.


ആദ്യസമ്മാനം


ആദ്യ സമ്മാനം ലഭിച്ചത് കൊച്ചി ടി.ഡി. എം. ഹാളില്‍ വെച്ചാണ്. കാംബോജി രാഗത്തില്‍ ദക്ഷിണാമൂര്‍ത്തിസ്വാമി ചിട്ടപ്പെടുത്തി അച്ഛന്‍ പാടിയ 'വന്ദേമാതരം വാഴ്ത്തിയ മുനിയെ' എന്ന പാട്ടാണ് ഞാന്‍ പാടിയത്.


പേടിപ്പാലം കടന്നു!


പാട്ടിന്റെ കാര്യം പറഞ്ഞപ്പൊ ഒരു തമാശ. പാട്ട് ക്ലാസ് കഴിയുമ്പോ ചിലപ്പോ വൈകും. ആകെയുള്ള ബസ്സു പോയിക്കാണും. പിന്നെ നടന്നു പോകണം. കാലില്‍ ചെരിപ്പൊന്നുമില്ല. രണ്ടു പാലം കടന്നു വേണം വീട്ടിലെത്താന്‍. കൊച്ചി പാലവും തോപ്പുംപടി പാലവും. പാലത്തിനടുത്തെത്തിയാല്‍ പേടികൊണ്ട് വിറയ്ക്കും. വെള്ളത്തിലേക്ക് നോക്കിയാല്‍ മുമ്പ് എടുത്തു ചാടിയവരെയൊക്കെ ഓര്‍മ വരും. പിന്നെ കണ്ണുമടച്ച് ഒരൊറ്റ ഓട്ടമാണ്, ഈ രണ്ടു പാലങ്ങളും കടന്നുകിട്ടാന്‍. ഇന്നും ഞാന്‍ ഓര്‍ത്ത് ചിരിക്കാറുണ്ട് അതൊക്കെ.


സായ്പ്പിനെ തല്ലി...!


ബ്രിട്ടോ സ്‌കൂളില്‍ പഠിച്ചിരുന്ന കാലം. അപ്പന്‍ മരത്തിന്റെ ഒരു സ്‌കെയില്‍ വാങ്ങിച്ചു തന്നു. എനിക്കത് വളരെ വില പിടിച്ചതായിരുന്നു. ക്ലാസിലെ ഒരു സായിപ്പ് കുട്ടി അത് എടുത്ത് പൊട്ടിച്ചുകളഞ്ഞു. എനിക്കു സങ്കടവും ദേഷ്യവും വന്നു. അവന് ഞാന്‍ ഒരടി കൊടുത്തു. മൂക്കീന്നു ചോര വന്നു. എന്റെ ഒരു വസ്തു വേറൊരാള്‍ നശിപ്പിക്കുന്നത് എനിക്ക് അന്നേ സഹിക്കാത്ത കാര്യമായിരുന്നു. ഈ സംഭവത്തിനു ശേഷം ആ സ്‌കൂളില്‍ നിന്നു വിട്ടു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് തോപ്പുംപടിയിലേക്ക് മാറി. സാന്താക്രൂസ് ഹൈസ്‌ക്കൂളില്‍ ചേര്‍ന്നു.


ലത ചെയ്ത 'ചതി'


സ്‌ക്കൂള്‍ കാലത്തെ മറ്റൊരോര്‍മ. 'ജനഗണമന' പാടുന്നത് ഞാനാണ്. പക്ഷേ പലപ്പോഴും 'ജനഗണമന' കഴിഞ്ഞേ ഞാന്‍ സ്‌കൂളിലെത്തൂ. കാരണമുണ്ട്. ഞാന്‍ വരുന്ന സമയത്ത് വഴിയില്‍ ഒരു കടയില്‍ എന്നും 'ചുപ് ഗയേ കോയിരേ' എന്ന ലതാ മങ്കേഷ്‌ക്കറുടെ പാട്ട് വെക്കുമായിരുന്നു. അതും കേട്ട് ഞാന്‍ അവിടെ നിന്നുപോകും. വൈകി സ്‌കൂളിലെത്തിയതിന് അടിയും വാങ്ങും...


പട്ടേല്‍ ടാക്കീസിലെ 'ഭഗവാന്‍'


ചെറുപ്പത്തില്‍ ഞാന്‍ പാടിയിരുന്നതു റഫിയുടെ ഗാനങ്ങളായിരുന്നു. അച്ഛന്റെ ഒരു ഡ്രാമയ്ക്കുവേണ്ടി 'ഭഗവാന്‍...' എന്ന പാട്ട് പഠിക്കാന്‍ എന്നെ ചട്ടം കെട്ടി. ഞാന്‍ പഠിച്ച് അച്ഛനെ പഠിപ്പിച്ചുകൊടുക്കണം. അന്ന് 'ബൈജു ബാവ്‌ര' കളിക്കുന്ന പട്ടേല്‍ ടാക്കീസിന്റെ മുന്നിലെ കമ്പികളില്‍ പിടിച്ചു നിന്ന് രണ്ടു മൂന്നു ദിവസം കൊണ്ടണ്ട് ഞാനാ പാട്ട് കേട്ടുപഠിച്ചു. പിന്നെ അച്ഛനെ പഠിപ്പിച്ചു.


തുടക്കക്കാരന്റെ റെക്കോഡിങ്


എന്റെ ഇന്നത്തെ വളര്‍ച്ചയില്‍ വലിയൊരു പങ്ക് അഭയദേവ് സാറിനുണ്ട്. അരുണാചലം സ്റ്റുഡിയോയില്‍വെച്ച് ഒരു റെക്കോഡിങ്. ശാന്തിനിവാസ് എന്ന തെലുങ്കു ചിത്രം. നാഗേശ്വര്‍ റാവുവിന്റെ ചിത്രമാണെന്നു തോന്നുന്നു. ഇദ്ദേഹം അതു ഡബ്ബ് ചെയ്യുന്നു. അതില്‍ ഖണ്ഡശാല പാടിയ പാട്ട് ഞാന്‍ പാടുകയാണ്. ഇബ്രാഹിം ആണ് മ്യൂസിക് ഡയറക്ടര്‍. സൗണ്ട് എഞ്ചിനിയര്‍ ജീവ. അന്ന് ഞാന്‍ തുടക്കക്കാരന്‍. റിഹേഴ്‌സല്‍ നടക്കുന്നു. എന്തോ മ്യൂസിക് ഡയറക്ടര്‍ക്ക് എന്റെ പാട്ട് പിടിക്കാത്തപോലെ. എങ്ങനെ പാടിയിട്ടും തൃപ്തി വരുന്നില്ല. വേറെ ആരെയെങ്കിലും കണ്ടുവെച്ചോ എന്തോ അറിയില്ല. മൈക്കിന്റെ പൊസിഷന്‍, ടെക്‌നിക്കല്‍ കാര്യങ്ങള്‍ ഒന്നുംതന്നെ പറഞ്ഞു തരുന്നില്ല. ചിലപ്പോള്‍ ഒരു ലൈന്‍ മുന്നോട്ടു വന്നു പാടാന്‍ പറയും. അടുത്ത ലൈന്‍ മൈക്കില്‍നിന്നും പുറകോട്ട് മാറി പാടാന്‍ പറയും. തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഇത് ഒരു കീറാമുട്ടി ആയിരുന്നു. ഒടുവില്‍ അഭയദേവ് സാറിടപെട്ടു: 'ഈ പയ്യനെ വെച്ചല്ലാതെ പാട്ട് എടുക്കാന്‍ പറ്റില്ല. റിഹേഴ്‌സല്‍ നല്ലപോലെ കൊടുക്കൂ, അവനെക്കൊണ്ട് തന്നെ റെക്കോഡ് ചെയ്യിക്കണം'. രണ്ടു ദിവസത്തിനു ശേഷം എന്നെക്കൊണ്ടുതന്നെ പാടിപ്പിച്ചു. വിധിയുടെ നിയോഗങ്ങളാവാം, ആ അരുണാചലം സ്റ്റുഡിയോ പിന്നീട് ഞാന്‍ ലീസിന്് എടുത്തതും അന്നത്തെ സൗണ്ട് എഞ്ചിനിയര്‍ ജീവയെത്തന്നെ അവിടെ നിയമിച്ചതും മറ്റൊരു ചരിത്രം.


'S' പോലെ വളഞ്ഞ വൈക്കത്തെ സ്വാമി


'നല്ല തങ്ക'യ്ക്കുവേണ്ടി ദക്ഷിണാമൂര്‍ത്തി സ്വാമിയെ പിടികൂടാന്‍ അപ്പനും അഭയദേവ് സാറും കൂടി വൈക്കത്ത് പോയ ഒരു കഥയുണ്ടണ്ട്. സാറും അപ്പനും സ്വാമിയും വലിയ അടുപ്പമാണ്. 'അളിയാ അളിയാ' എന്നാണ് വിളിക്കുക. വൈക്കത്തു ചെന്നപ്പോള്‍ ആരോ പറഞ്ഞു, അമ്പലത്തിന്റെ അടുത്ത് എവിടെയെങ്കിലും കാണും. ചെന്നു നോക്കുമ്പോള്‍ അവിടെ ഒരു ബെഞ്ചില്‍ 'ട' ആകൃതിയില്‍ കിടക്കുന്നു സ്വാമി. കൈയോടെ പൊക്കി നേരേ ഉദയാ സ്റ്റുഡിയോയില്‍ എത്തിച്ചു. ഉദയാ സ്റ്റുഡിയോ വലുതാക്കിയതു തന്നെ 'നല്ലതങ്ക'യുടെയും 'ജീവിതനൗക'യുടെയും ലാഭം കൊണ്ടായിരുന്നു.


വിശറിയെക്കൊണ്ടണ്ടും പാടിക്കുന്ന സ്വാമി


എന്റെ ഉയര്‍ച്ചയില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സ്വാധീനം ചെറുതല്ല. ഒരു പാട്ടിന് ഭാവം എങ്ങനെ വരുത്താം എന്നത് സ്വാമിയില്‍ നിന്നു തന്നെ പഠിക്കണം. ഭാവത്തിനു വേണ്ടിയുള്ള അനുസ്വരപ്രയോഗങ്ങള്‍ മനസ്സിലാക്കിത്തരുന്നത് സ്വാമിയുടെ ഒരു പ്രത്യേകത തന്നെയാണ്. എന്റെ പാട്ടുകള്‍ക്ക് ഏതെങ്കിലും പ്ലസ് പോയിന്റുകള്‍ ഉണ്ടെങ്കില്‍ അതിന്റെ നല്ലൊരു പങ്ക് സ്വാമിക്കുള്ളതാണ്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. 'എടാ, വേണ്ടണ്ടി വന്നാല്‍ ഞാന്‍ ഈ വിശറിയെക്കൊണ്ടും പാടിക്കും'.


എം.ബി.എസ്. :ഗുരു, വഴികാട്ടി


എം.ബി. ശ്രീനിവാസന്റെ പാട്ടിലൂടെയാണ് യേശുദാസ് എന്ന ഈ പിന്നണി ഗായകന്റെ അരങ്ങേറ്റം. എന്റെ ഗുരു മാത്രമായിരുന്നില്ല ശ്രീനിവാസന്‍ സാറ്. വഴികാട്ടി കൂടിയായിരുന്നു. ബാബുരാജിന്റെ 'ആനകേറാമല...' എന്ന പാട്ടിന് കോറസ് പാടാന്‍ വിളിച്ചപ്പോള്‍ സാറ് പറഞ്ഞു, 'നീ പോകരുത്. കോറസ് പാടേണ്ടവനല്ല നീ. സോളോ പാടിയാല്‍ മതി. ഖൗേെ മ്യെ വേമ േക രമി''േ.

സാറിന്റെ 'ജാതിഭേദം മതദ്വേഷം...' എന്ന ഗാനം പാടി അരങ്ങേറാന്‍ കഴിഞ്ഞത് വലിയൊരു കാര്യമായാണ് ഞാന്‍ കാണുന്നത്. എത്ര അര്‍ഥവത്തായ വരികള്‍!


ദേവരാജ ഗായകന്‍!


ഏറ്റവുമധികം പാട്ടുകള്‍ പാടിയത് ദേവരാജന്‍ മാസ്റ്ററുടേതാണ്. മാസ്റ്ററുടെ രെവീീഹ ീള ലേമരവശിഴ ഒന്നു വേറെതന്നെയാണ്. എവിടെയെങ്കിലും ശ്രുതി വേരിയേഷന്‍ വന്നാല്‍ പോലും കണ്ണിരുണ്ട് വരും. മാസ്റ്റര്‍ ഒരു ഗാനം സ്വീകരിക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. ഞാന്‍ പാടിയ പാട്ടുകള്‍ അദ്ദേഹം അംഗീകരിച്ചു എന്നതാണ് എന്റെ മഹാഭാഗ്യമായി കാണുന്നത്. 'കാട്ടുകുരങ്ങി'ലെ 'നാദബ്രഹ്മം' ഫൈനലൊക്കെ ഒറ്റയടിക്ക് എടുത്തതാണ്.


ഓര്‍മകളുടെ'അല്ലിയാമ്പല്‍ക്കടവ് '


അതിനും അരുണാചലം സ്റ്റുഡിയോയുമായാണ് ബന്ധം. ജോബ് മാസ്റ്ററുടെ സംവിധാനം. ഉദയഭാനുച്ചേട്ടന് അന്ന് ആസ്തമയുടെ അസുഖം. എന്നോട് പാടാന്‍ പറഞ്ഞു. ഞാന്‍ ഒഴിഞ്ഞുമാറി. പിന്നെ ഭാനുച്ചേട്ടന്‍തന്നെ പറഞ്ഞു, 'മോനേ ഞാനല്ലേ പറയുന്നത്. നീ തന്നെ പാടണം.' അങ്ങനെ എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് റോസിയിലെ ആ ഗാനം പാടിയത്. 'ഗാനെ ഗാനെ പര്‍ ലിഖേ ഹെ ഗാനെ വാലെ കാ നാം'. ഒന്നുറപ്പായി... ഇന്ന പാട്ട് ഇന്നയാള്‍ പാടണമെന്നുണ്ടാകും!


നസീര്‍ എന്ന രൂപം


പലരും എന്റെ ശബ്ദത്തിന്റെ മനുഷ്യരൂപമായി പ്രേംനസീറിനെ കണ്ടണ്ടിരുന്നു. നസീര്‍ അഭിനയിച്ച ഗാനരംഗങ്ങള്‍ക്ക് എന്റെ ശബ്ദമാണ് ഏറ്റവും അനുയോജ്യമായി കണ്ടിരുന്നത്. എന്റെ ശബ്ദം, പ്രേംനസീറാണ് അനശ്വരമാക്കിയത് എന്ന് പറഞ്ഞാലും തെറ്റില്ല. 'ആയിരം പാദസരങ്ങള്‍ കിലുങ്ങി' എന്ന 'നദി'യിലെ ഗാനരംഗത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിലെ ഞരമ്പുകള്‍ എടുത്തു നില്ക്കുന്നത് കാണാം!


തണല്‍ മരങ്ങള്‍!


ജീവിതത്തില്‍ കുറെ കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒട്ടേറെ പേര്‍ എന്നെ സഹായിച്ചിട്ടുണ്ട്. മെറിലാന്‍ഡ് സുബ്രഹ്മണ്യം, കുഞ്ചാക്കോ സാറ്, വാസു സാറ്... അങ്ങിനെ എത്രയോ പേര്‍! ഓലമേഞ്ഞ ഒരു വാടകവീട്ടില്‍ താമസിച്ചിരുന്ന കാലം ഓര്‍ക്കുന്നു. അമ്മ പഠിപ്പിച്ചു തന്ന ഉപ്പുമാവ് സ്വന്തമായി ഉണ്ടാക്കിയത് അന്നാണ്. ഞാന്‍ ഉണ്ടാക്കിയ ആദ്യ വിഭവം.


തരംഗിണിക്കാലം


തരംഗിണി വലിയ ഓളങ്ങളുണ്ടണ്ടാക്കിയ നിശ്ശബ്ദവിപ്ലവമായിരുന്നു. എച്ച്.എം.വി. എന്ന 'മഹാസ്ഥാപനം' നിലനിന്നിരുന്ന കാലം. ഒരു ആര്‍ട്ടിസ്റ്റ് വരുമ്പോള്‍ അവനറിയുന്നില്ല റെക്കോഡിങ് സ്റ്റുഡിയോകളിലെ ചതിക്കുഴികള്‍. ഞാന്‍ അന്ന് എച്ച്.എം.വി.ക്കെതിരെ ചെറുതായി നീങ്ങി. ഞാനാണ് അതിന് തുടക്കം കുറിച്ചത്. കേരളത്തില്‍ എനിക്ക് സര്‍ക്കാര്‍ തലത്തില്‍ നല്ല പിന്‍ബലമുണ്ടായിരുന്നു. മെല്ലെ തരംഗിണി വളര്‍ന്നു. നല്ല ഡിമാന്റായിരുന്നു. ആള്‍ക്കാര്‍ വന്ന് കാത്തുനില്‍ക്കുമായിരുന്നു റിലീസ് നാളുകളില്‍.


ചിത്രകാരന്‍ ദാസ്


മനസ്സില്‍ മായാതെ നില്‍ക്കുന്ന തരംഗിണിയുടെ ലോഗോയെക്കുറിച്ചു ചോദിച്ചപ്പോള്‍ പ്രഭച്ചേച്ചി പറഞ്ഞു.'അത് വരച്ചെടുത്തത് ദാസേട്ടന്‍ തന്നെയായിരുന്നു. ഒരുപാട് നേരം ഇരുന്ന് വര്‍ക്ക് ചെയ്താണ് അതിന്റെ ഡിസൈന്‍ കംപ്ലീറ്റ് ചെയ്തത്'. അപ്പോള്‍ ചിത്രരചനയും കൈമുതലായുണ്ടോ ദാസേട്ടന്? അതു പറഞ്ഞപ്പോള്‍ വേറൊന്നു കാണിച്ചുതന്നു: ഇന്ന് കാലത്ത് വരച്ച യേശുദേവന്റെ ഒരു ചിത്രം!

ഞാന്‍ മോശമില്ലാതെ വരയ്ക്കുമായിരുന്നു. അന്നു കിട്ടുന്ന പെയിന്റുകള്‍ക്ക് ഒരു മണമുണ്ടായിരുന്നു. ടിന്‍ചറിന്റെയും ടര്‍പെന്റയിന്റെയും മണം. ഇന്ന് വലിയ കുഴപ്പമില്ലാത്ത പെയിന്റുകള്‍ കിട്ടും. സമയം കിട്ടുമ്പോള്‍ വരയ്ക്കും. അതാണിപ്പോള്‍ ഇല്ലാത്തതും.രണ്ട് നഷ്ടങ്ങള്‍


രണ്ട് നഷ്ടങ്ങളാണ് എന്നെ ഇന്നും ദുഃഖിതനാക്കുന്നത്. ഞാന്‍ ആദ്യമായി പാടിയ പാട്ട് പങ്കജ് മല്ലിക്കിന്റേതായിരുന്നു. എനിക്ക് ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിച്ച ഗാനത്തിന്റ (മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു) അവാര്‍ഡ് ദാനച്ചടങ്ങില്‍ എന്റെയടുത്ത് ഇരുന്നത് പങ്കജ് മല്ലിക്കായിരുന്നു. അന്നെടുത്ത ഫോട്ടോ കാണാനില്ല.

അതുപോലെ ഞാന്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒരു ഓട്ടോഗ്രാഫില്‍ ഒപ്പ് വാങ്ങിയത് മദര്‍ തെരേസയുടെ അടുത്തു നിന്നാണ്. ഒരു വിമാനയാത്രയ്ക്കിടെ. 'ഏീറ ശ െഘീ്‌ല'എന്ന വാക്കുകള്‍. ആ പേപ്പര്‍ എവിടെയോ കളഞ്ഞുപോയി. എപ്പോഴെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലാണ് ഇന്നും ഞാന്‍.

ആര് ഓട്ടോഗ്രാഫ് ചോദിച്ചാലും ഞാന്‍ എഴുതിക്കൊടുക്കുന്നത് അന്ന് മദര്‍ തെരേസ എനിക്ക് എഴുതിത്തന്ന വാക്കുകളാണ്.


ഹിന്ദി സങ്കടങ്ങള്‍


ഒരു പക്ഷേ, ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിക്കാമായിരുന്ന ഒരു പാട്ടായിരുന്നു 13 മിനുട്ടോളം നീണ്ട 'താന്‍സെനി'ലെ ഗാനം. ഒരു ദിവസം 6-7 മിനുട്ടും പിറ്റേ ദിവസം ബാക്കിയും റെക്കോര്‍ഡ് ചെയ്ത് കൂട്ടിയോജിപ്പിച്ച ഗാനം: 'ഷഡജ്‌തേ പായാ'. ചിത്രം പുറത്തിറങ്ങിയില്ല. (യൂട്യൂബില്‍ ഇപ്പോള്‍ ഈ ഗാനം ലഭ്യമാണ്). റോഷനു വേ ണ്ടണ്ടി ഒരു ഗാനം പാടാന്‍ കഴിഞ്ഞില്ല എന്നതും ഒരു സങ്കടമായി അവശേഷിക്കുന്നു.ട്രെന്‍ഡല്ല, അറിവ്!


ഇന്ന് നമുക്ക് ഒന്നിനും നേരമില്ല. ഇത് മാറിയേ പറ്റൂ. പഴയകാലം അതേപടി തിരിച്ചുകൊണ്ടുവരാനാകില്ല. എന്നാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. കൃഷിയും നാട്ടറിവുകളും സംരക്ഷിക്കണം. ഒരനുഭവം പറയാം: എന്റെ സഹോദരിയുടെ വീട്ടില്‍ പോയപ്പോള്‍ ഒരു മരുന്നിന്റെ കാര്യം പറഞ്ഞിരുന്നു. പ്രമേഹത്തിന് വളരെ ഫലപ്രദമായ ഒരു നാട്ടുമരുന്ന്. ഒരു മരവേര് വെള്ളത്തില്‍ തിളപ്പിച്ച് കഴിച്ചാല്‍ ആശ്വാസം കിട്ടുന്ന ചികിത്സാരീതി. പലരുടെയും അസുഖം 30 ദിവസത്തിനകം മാറിയതായും അറിഞ്ഞു. അത് ഉണ്ടാക്കിയ ആളോട് ഞാന്‍ പറഞ്ഞു. ഇതിന്റെ സാമ്പത്തികമല്ല നാം നോക്കേണ്ടത്. ധര്‍മമാണ്. ഇത് ഒരു പുണ്യമായി കാണണം. എന്നാല്‍ ഇന്നലെ ഫോണ്‍ വന്നു. 'ദാസേട്ടാ ആ മരങ്ങളെല്ലാം ആരോ വെട്ടിനശിപ്പിച്ചിരിക്കുന്നു'. ഗവണ്‍മെന്റ് തലത്തില്‍ ഇത്തരം കാര്യങ്ങളെ സംരക്ഷിക്കണം എന്നതാണ് എന്റെ പക്ഷം.


ടെക്‌നോളജി, പാട്ട്


ടെക്‌നോളജിയെ നമുക്ക് ഒഴിവാക്കാന്‍ പറ്റാതായിരിക്കുന്നു. 'ഗംഗേ' എന്ന 'വടക്കുംനാഥ'നിലെ ഗാനം ഞാന്‍ നീട്ടി പാടിയിരിക്കുന്നത് റെക്കോഡിങ്ങിലൂടെയാണ്. ലൈവായി പാടിയതല്ല. അമേരിക്കയില്‍ എഡിറ്റ് ചെയ്ത പാട്ടാണത്. (രവീന്ദ്രന്‍ അതിന് പറഞ്ഞ കാര്യമുണ്ട്: ഗംഗാ നദിയുടെ നീളമാണ് ഞാന്‍ ആ പാട്ടില്‍ കൊണ്ടുവരാനുദ്ദേശിച്ചത്. അത് ക്രിയേറ്റിവിറ്റിയാണ്). ടെക്‌നോളജിയിലൂടെ പല തെറ്റുകളും തിരുത്താം. ശ്രുതി ചേരാത്തത് ചേര്‍ക്കാം, അക്ഷരങ്ങള്‍ കട്ട് ചെയ്യാം... ഇനി അവാര്‍ഡ് എഞ്ചിനീയര്‍ക്ക് കൊടുത്താല്‍ മതിയാകും. അത്രയേറെ അത് വികസിച്ചുകഴിഞ്ഞു. കായാമ്പൂ, കാട്ടിലെപാഴ്മുളം, ഹൃദയസരസിലെ, മഞ്ജുഭാഷിണി ഇതെല്ലാം ടെക്‌നോളജി അധികം ഇല്ലാത്ത കാലത്തെ ഗാനങ്ങളാണ്.


റീ മിക്‌സ് കാലം


ഒരനുഭവം പറയാം. ഞാന്‍ ആദ്യമായി പാടിയ തമിഴ്പാട്ട് 'നീയും ബൊമ്മൈ, നാനും ബൊമ്മൈ...' വര്‍ഷങ്ങള്‍ക്കു ശേഷം വേറൊരു ചിത്രത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി റീ മിക്‌സ് ആവശ്യപ്പെട്ട് ചിലര്‍ വന്നു. ഞാന്‍തന്നെ പാടണമെന്ന് നിര്‍ബന്ധം. എനിക്കും ഉണ്ടായിരുന്നു കണ്ടീഷന്‍സ്. ഒറിജിനല്‍ പാട്ടിന്റെ ടൈമിങ് മാറ്റരുത്. ഉപയോഗിച്ച ഉപകരണങ്ങളും മാറ്റരുത്. ആ പാട്ടിലുണ്ടായ ഫീല്‍ മാറാതെ ഞാന്‍ പാടി. റീ മിക്‌സല്ല, ഒറിജിനല്‍ പാട്ടുകള്‍ വികൃതമാക്കി വില്‍ക്കാന്‍ ശ്രമിക്കുന്നതാണ് തെറ്റായി ഞാന്‍ കാണുന്നത്.