രാജ്യങ്ങളുടെ ഹൃദയത്തിലേക്ക് ഈണംകൊണ്ട് കടന്നു കയറിയ രവിശങ്കറിന്റെ ജനനം 1920 ഏപ്രില്‍ ഏഴിനായിരുന്നു- വാരാണസിയില്‍ ഒരു സമ്പന്നകുടുംബത്തില്‍ ബാരിസ്റ്റര്‍ ശ്യാംശങ്കറിന്റെ നാലാമത്തെ മകനായി.
അമ്മ കൃഷ്ണഭക്തയും ഗായികയുമായ ഹേമാംഗനാദേവി. നര്‍ത്തകനായിരുന്ന ജ്യേഷ്ഠന് ഉദയ്ശങ്കറിന്റെ നൃത്ത സംഘത്തിനൊപ്പം പത്തു വയസ്സുമുതല്‍ രവിശങ്കറും ഊരു ചുറ്റിത്തുടങ്ങി. ആ യാത്രകളിലൂടെയാണ് വിവിധതരം സംഗീതോപകരണങ്ങള്‍ പരിശീലിക്കാന്‍ അവസരം കിട്ടുന്നത്. നര്‍ത്തകനായി സഹോദരനോടൊപ്പം ബാലെയില്‍ വേഷവുമിട്ടു. ഉദയ്ശങ്കറിന്റെ നൃത്തസംഘത്തോട് സഹകരിച്ചിരുന്ന ഉസ്താദ് അലാവുദ്ദീന്‍ ഖാനാണ് ആദ്യ ഗുരു. 1938ല്‍ നൃത്തസംഘത്തോട് വിട പറഞ്ഞ് ഉസ്താദിന്റെ ശിഷ്യനായി മെയ്ഹറില്‍ എത്തി. ഉസ്താദിനെ ബാബ എന്നാണ് ശിഷ്യര്‍ വിളിച്ചിരുന്നത്. ബാബയുടെ കുടുംബത്തോടൊപ്പം താമസിച്ചാണ് സിത്താറിന്റെ മാന്ത്രിക ഈണങ്ങളിലേക്ക് രവിശങ്കര്‍ കടക്കുന്നത്. മക്കളായ അലി അക്ബര്ഖാനും റോഷനാരയും രവിശങ്കറിനൊപ്പം സംഗീതം പഠിക്കാനുണ്ടായിരുന്നു. പില്ക്കാലത്ത് അലി അക്ബര്‍ സരോദിലും റോഷനാര സുര്‍ബഹാറിലും പ്രശസ്തരായി. സരോദിനോടായിരുന്നു ഇഷ്ടമെങ്കിലും സിതാര്‍ മതിയെന്നു നിശ്ചയിച്ചത് ഗുരുതന്നെ.
1939 ഡിസംബറില്‍ അലഹബാദിലായിരുന്നു രവിശങ്കറിന്റെ അരങ്ങേറ്റം. അലി അക്ബര്‍ ഖാനുമായി ചേര്‍ന്ന് ഒരു ജുഗല്‍ ബന്ദിയായിരുന്നു അത്. 1944 ല്‍ ബാബയുടെ കീഴിലുള്ള പഠനം അവസാനിപ്പിച്ചു. ഇതിനിടെ റോഷനാരയുമായി പ്രണയത്തിലായ രവിശങ്കര്‍ അവരെ വിവാഹം ചെയ്തിരുന്നു, ഇരുപത്തി ഒന്നാമത്തെ വയസില്‍. വിവാഹത്തിനായി റോഷനാര ഹിന്ദുമതം സ്വീകരിച്ച് അന്നപൂര്ണ്ണാദേവിയായി. പഠനമവസാനിപ്പിച്ച് മുംബൈയിലെത്തിയ രവിശങ്കര്‍ ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനില്‍ ചേര്‍ന്നു. ബാലെകള്‍ക്ക് സംഗീതം നല്കി. 25-ാമത്തെ വയസ്സില്‍ 'സാരെ ജഹാം സേ അച്ഛ....'യ്ക്ക് സംഗീതം പകര്‍ന്നു. 1949 മുതല്‍ 1956 വരെ ഡല്‍ഹിയില്‍ ആകാശവാണിയില്‍ സംഗീത സംവിധായകനായി. 1950 ല്‍ സത്യജിത് റായിയുടെ അപുത്രയത്തിന് സംഗീതം നല്‍കിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 1954 ല്‍ സോവിയറ്റ് റഷ്യയില്‍ സിത്താര്‍ കച്ചേരി അവതരിപ്പിച്ചാണ് വിദേശ വേദികളിലെത്തുന്നത്. പിന്നീട് യു.കെ., യു.എസ്., ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇന്ത്യന്‍ സംഗീതം സമന്വയിപ്പിച്ചുള്ള രവിശങ്കറിന്റെ കച്ചേരികള്‍ ആസ്വാദകരെ വിസ്മയിപ്പിച്ചു.
1962 ല്‍ കിന്നര സ്കൂള്‍ ഒഫ് മ്യൂസിക് മുംബൈയില്‍ തുടങ്ങി. 1965 ല്‍ ബീറ്റില്‍സ് ഗ്രൂപ്പിലെ ജോര്‍ജ് ഹാരിസനുമായി ചേര്‍ന്ന് പാശ്ചാത്യവും പൗരസ്ത്യവുമായ സംഗീതത്തെ സമന്വയിപ്പിച്ചതോടെ രവിശങ്കര്‍ ഉയരങ്ങളിലേക്കെത്തുകയായിരുന്നു. 1997 ല്‍ ചാന്റ്സ് ഓഫ് ഇന്ത്യ എന്ന ആല്‍ബമാണ് ഹാരിസണുമായി ചേര്‍ന്ന് അവസാനമായി പുറത്തിറക്കിയത്.
2001 ല്‍ കാന്‍സര്‍ ബാധിച്ച് ഹാരിസണ്‍ മരിച്ചപ്പോള്‍ കണ്‍സേര്‍ട്ട് ഓഫ് ജോര്‍ജ് എന്ന പേരില്‍ ലണ്ടനില്‍ സംഗീത പരിപാടി നടത്തി ശിഷ്യനോട് ആദരവ് കാട്ടി. അമേരിക്കന്‍ വയലിനിസ്റ്റ് യഹൂദി മെനുഹിനുമായി ചേര്‍ന്ന് ഈസ്റ്റ് മീറ്റ്സ് വെസ്റ്റ് എന്ന ആല്‍ബം വന്‍ വിജയമായിരുന്നു. പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതജ്ഞനായ ഫിലിപ്പ് ഗ്ലാസുമൊത്ത് ഒരുക്കിയ ആല്‍ബമാണ് പാസേജസ്.
1957 ല്‍ കാബൂളിവാലയിലെ സംഗീതത്തിലൂടെ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടി. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധിയിലെ സംഗീതത്തതിന് ഓസ്കാര്‍ നോമിനേഷന് നേടി. കേതന്‍മേത്തയുടെ നീചാനഗര്‍, കെ.എ. അബ്ബാസിന്റെ ധര്‍ത്തി കെ ലാല്‍, ഛബി വിശ്വാസിന്റെ കാബൂളിവാല, ഗോദാന്‍, മൃണാള്‍സെന്നിന്റെ നാടകം ജെനവിസ്, ജൊനാഥന് മില്ലറയുടെ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, ഹോവാര്‍ഡ് വര്‍ത്തിന്റെ രാഗ, റാള്‍ഫ് നെല്‍സന്റെ ചാര്‍ലി, നോര്‍മല്‍ മക്ലേണിന്റെ എ ചെയറി ടെയ്ല് എന്നിവയെല്ലാം രവിശങ്കറിന്റെ ഈണം പതിഞ്ഞവയാണ്. 1968 ലാണ് ആത്മകഥയായ 'എന്റെ സംഗീതം എന്റെ ജീവിതം' പ്രസിദ്ധീകരിച്ചത്.
1962 ല്‍ സംഗിത നാടക അക്കാദമി അവാര്‍ഡ് നേടി. 1967 ല്‍ പത്മഭൂഷണും 1981 ല്‍ പത്മവിഭൂഷണും 1999ല്‍ ഭാരത രത്നയും നല്കി രാജ്യ അദ്ദേഹത്തെ ആദരിച്ചു. മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ് സമ്മാന്‍, 1991 ല്‍ ഫുക്കുവോക്ക ഏഷ്യന്‍ കള്‍ച്ചറല്‍ പുരസ്കാരം, 1992 ല്‍ മാഗ്സസെ അവാര്‍ഡ് എന്നിവ നേടി.
അന്നപൂര്‍ണയുമായി ബന്ധം പിരിഞ്ഞശേഷമാണ് അമേരിക്കയിലെ മ്യൂസിക് പ്രൊമോട്ടറായ സ്യൂജോണ്സുമായി പ്രണയത്തിലായത്. അവരിലുണ്ടായ മകളാണ് പ്രശസ്ത ഗായിക നോറാ ജോണ്‍സ്.
നര്‍ത്തകിയായ കമലാശാസ്ത്രിയുമായുള്ള ജീവിതവും അധികകാലം നീണ്ടില്ല. പിന്നീട് ആരാധികയായ സുകന്യാ രാജനെ വിവാഹം കഴിച്ചു. സുകന്യയിലുണ്ടായ മകളാണ് അനുഷ്ക രവിശങ്കര്‍. ലോകത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നായി 14 ഡോക്ടറേറ്റുകളും രവിശങ്കര്‍ നേടിയിട്ടുണ്ട്.
ശബ്ദം നിലച്ച സിത്താര്‍
രാജ്യങ്ങളുടെ ഹൃദയത്തിലേക്ക് ഈണംകൊണ്ട് കടന്നു കയറിയ രവിശങ്കറിന്റെ ജനനം 1920 ഏപ്രില്‍ ഏഴിനായിരുന്നു- വാരാണസിയില്‍ ഒരു സമ്പന്നകുടുംബത്തില്‍ ബാരിസ്റ്റര്‍ ശ്യാംശങ്കറിന്റെ നാലാമത്തെ മകനായി. അമ്മ കൃഷ്ണഭക്തയും ഗായികയുമായ ഹേമാംഗനാദേവി. നര്‍ത്തകനായിരുന്ന ജ്യേഷ്ഠന് ഉദയ്ശങ്കറിന്റെ നൃത്ത സംഘത്തിനൊപ്പം പത്തു വയസ്സുമുതല്‍ രവിശങ്കറും ഊരു ചുറ്റിത്തുടങ്ങി. ആ യാത്രകളിലൂടെയാണ് വിവിധതരം സംഗീതോപകരണങ്ങള്‍ പരിശീലിക്കാന്‍ അവസരം കിട്ടുന്നത്. നര്‍ത്തകനായി സഹോദരനോടൊപ്പം ബാലെയില്‍ വേഷവുമിട്ടു. ഉദയ്ശങ്കറിന്റെ നൃത്തസംഘത്തോട് സഹകരിച്ചിരുന്ന ഉസ്താദ് അലാവുദ്ദീന്‍ ഖാനാണ് ആദ്യ ഗുരു. 1938ല്‍ നൃത്തസംഘത്തോട് വിട പറഞ്ഞ് ഉസ്താദിന്റെ ശിഷ്യനായി മെയ്ഹറില്‍ എത്തി. ഉസ്താദിനെ ബാബ എന്നാണ് ശിഷ്യര്‍ വിളിച്ചിരുന്നത്. ബാബയുടെ കുടുംബത്തോടൊപ്പം താമസിച്ചാണ് സിത്താറിന്റെ മാന്ത്രിക ഈണങ്ങളിലേക്ക് രവിശങ്കര്‍ കടക്കുന്നത്. മക്കളായ അലി അക്ബര്ഖാനും റോഷനാരയും