ഒട്ടും പിഴയ്ക്കാതെ ഒരു ജന്മം മുഴുവന്‍ മീട്ടിയ രാഗങ്ങളും സ്വരങ്ങളും ഭൂമിയില്‍ ശേഷിപ്പിച്ച് ഒടുവില്‍ പണ്ഡിറ്റ് രവിശങ്കര്‍ ശരീരം ഉപേക്ഷിച്ചപ്പോള്‍, ഒരിക്കലെങ്കിലും ആ വാദനം കേട്ട മനുഷ്യര്‍ മാത്രമല്ല തരുപക്ഷികള്കൂടി കരഞ്ഞിരിക്കാം. അപ്പോഴും ഒരു ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുന്നു: മുംബൈയിലെ അജ്ഞാതമായ ഏതോ അപ്പാര്‍ട്ട്മെന്റില്‍, നാല്‍പ്പത് വര്‍ഷമായി പുറത്തിറങ്ങാതെ, സ്വയം വരിച്ച ഏകാന്തതയില്‍ കഴിയുന്ന അന്നപൂര്‍ണ്ണാദേവി എന്ന എണ്‍പത്തിയഞ്ച് വയസ്സുകാരിയുടെ നരപടര്‍ന്ന കണ്പീലികള് നനഞ്ഞിരിക്കുമോ? കലയും ജീവിതവും നിറഞ്ഞ് നൃത്തമാടിയ ആദ്യഭര്‍ത്താവിന്റെ ശരീരം ഭൂമിയില്‍നിന്ന് മായുംമുമ്പേ ഒരുനോക്കു കാണാന്‍ അവര്‍ വരുമോ?
സിത്താറില്‍ ഒരിക്കലും ശ്രുതിപിഴയ്ക്കാത്ത രവിശങ്കറിന്റെ വിവാഹജീവിതത്തിന്റെ തുടക്കം തന്നെ ശ്രുതിഭംഗങ്ങളുടെയും താളപ്പിഴകളുടേതുമായിരുന്നു. അതിന്റെ ജീവിക്കുന്ന വേദനയാണ് അന്നപൂര്‍ണ്ണാദേവി. മെയ്ഹര്ഘരാനയുടെ കുലപതി ബാബ അല്ലാവുദ്ദീന്‍ ഖാന് പ്രിയശിഷ്യനെ പതിനാലാം വയസ്സില്‍ കൈപിടിച്ചേല്പ്പിച്ചതാണ് മകള്‍ അന്നപൂര്‍ണ്ണയെ. അവര്‍ കളിക്കൂട്ടുകാരുമായിരുന്നു. ആ പ്രായത്തിലേ അവള് സുര്‍ബഹാര്‍ എന്ന സംഗീതോപകരണത്തില്‍ അപാരമായ ഉയരങ്ങളും ആഴങ്ങളും തൊട്ടിരുന്നു.
പതിനാലാം വയസ്സില്‍ അന്നപൂര്‍ണ്ണ ഗര്‍ഭിണിയായി, പതിനഞ്ചില്‍ അമ്മയും. മദ്ധ്യപ്രദേശിലെ ഏകാന്തഗ്രാമമായ മെയ്ഹര്‍ വിട്ട് രവിശങ്കറിനും മകന് സുബ്ഹേന്ദ്ര ശങ്കറിനുമൊപ്പം അന്നപൂര്‍ണ്ണ മുംബൈയിലേക്ക് താമസം മാറ്റി.
ഭര്‍ത്താവിനൊപ്പം അവള് കച്ചേരികള്‍ നടത്തിത്തുടങ്ങി. പക്ഷേ ആറ് വേദികള്ക്കപ്പുറത്തേക്ക് അത് പോയില്ല. ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ രണ്ട് ജീനിയസ്സുകള്‍ ജീവിക്കുമ്പോള്‍ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും അവരുടെ ജീവിതത്തിലും ഉണ്ടായി.
1956 ഏപ്രില്‍ 14ന് കൊല്‍ക്കത്തയില്‍ ഇന്നത്തെ ഈഡന് ഗാഡന്സില് അവരുടെ ആറാമത്തെയും അവസാനത്തെയും കച്ചേരി നടന്നു. തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ ബാബയും പോയപ്പോള്‍ അവര്‍ മുറിയില്‍ നിന്ന് പുറത്തേക്ക് തുറന്നിരുന്ന അവസാനത്തെ വാതിലും അടച്ചു. എന്നിട്ട് പുറത്ത് ഒരു ബോര്‍ഡ് വച്ചു: 'തിങ്കളും വെള്ളിയും ഈ വാതില്‍ തുറക്കില്ല. മറ്റു ദിവസങ്ങളില്‍ മൂന്ന് ബെല്ലടിച്ചിട്ടും തുറന്നില്ലെങ്കില്‍ നിങ്ങളുടെ വിലാസം എഴുതിവച്ച് പോകുക. നന്ദി'
സത്യസായിബാബയും പത്മഭൂഷണും വരെ തേടിയെത്തിയിട്ടും അന്നപൂര്‍ണ്ണ ജാലകത്തിരശ്ശീലപോലും നീക്കിയില്ല.
ശുദ്ധസംഗീതം തേടിയെത്തുന്ന അപൂര്‍വ്വം ശിഷ്യര്‍ക്കുവേണ്ടി മാത്രം ആ വാതില്‍ തുറന്നു: ഹരിപ്രസാദ് ചൗരസ്യ, നിത്യാനന്ദ ഹല്ദിപ്പൂര്, വിലായത്ഖാന്, നിഖില്‍ ബാനര്‍ജി, അമിത് ഭട്ടാചാര്യ, ബസന്ത് കബ്ര...അവര്‍ മാത്രം അന്നപൂര്‍ണ്ണയെ കണ്ടു.1992ല്‍ മകന് സുബ്ഹേന്ദ്ര ശങ്കര്‍ മരിച്ചു. അതിനും പത്തുവര്‍ഷം മുമ്പ് രവിശങ്കര്‍ അന്നപൂര്‍ണ്ണയുമായി നിയമപരമായി പിരിഞ്ഞു. പിന്നീടൊരിക്കല്‍ മാത്രം അവര്‍ തമ്മില്‍ കണ്ടു. നാല്‍പ്പത് വര്‍ഷക്കാലമായി അന്നപൂര്‍ണ്ണ പുറത്തിറങ്ങിയിട്ടുമില്ല.
രവിശങ്കറിന്റെയും ഇന്ത്യന്‍ സംഗീതത്തിന്റെയും ചരിത്രത്തില്‍ പ്രഹേളികയായി അന്നപൂര്‍ണ്ണ ഇപ്പോഴും ജീവിക്കുന്നു. രവിശങ്കറിന്റെ ചിതയുടെ ചാരത്തെ ഏറ്റവും ശ്രദ്ധേയമായ അസാന്നിദ്ധ്യം അന്നപൂര്ണ്ണയായിരിക്കും.
ആരോരുമറിയാതെ അന്നപൂര്‍ണ്ണാദേവി
ഒട്ടും പിഴയ്ക്കാതെ ഒരു ജന്മം മുഴുവന്‍ മീട്ടിയ രാഗങ്ങളും സ്വരങ്ങളും ഭൂമിയില്‍ ശേഷിപ്പിച്ച് ഒടുവില്‍ പണ്ഡിറ്റ് രവിശങ്കര്‍ ശരീരം ഉപേക്ഷിച്ചപ്പോള്‍, ഒരിക്കലെങ്കിലും ആ വാദനം കേട്ട മനുഷ്യര്‍ മാത്രമല്ല തരുപക്ഷികള്കൂടി കരഞ്ഞിരിക്കാം. അപ്പോഴും ഒരു ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുന്നു: മുംബൈയിലെ അജ്ഞാതമായ ഏതോ അപ്പാര്‍ട്ട്മെന്റില്‍, നാല്‍പ്പത് വര്‍ഷമായി പുറത്തിറങ്ങാതെ, സ്വയം വരിച്ച ഏകാന്തതയില്‍ കഴിയുന്ന അന്നപൂര്‍ണ്ണാദേവി എന്ന എണ്‍പത്തിയഞ്ച് വയസ്സുകാരിയുടെ നരപടര്‍ന്ന കണ്പീലികള് നനഞ്ഞിരിക്കുമോ? കലയും ജീവിതവും നിറഞ്ഞ് നൃത്തമാടിയ ആദ്യഭര്‍ത്താവിന്റെ ശരീരം ഭൂമിയില്‍നിന്ന് മായുംമുമ്പേ ഒരുനോക്കു കാണാന്‍ അവര്‍ വരുമോ?
സിത്താറില്‍ ഒരിക്കലും ശ്രുതിപിഴയ്ക്കാത്ത രവിശങ്കറിന്റെ വിവാഹജീവിതത്തിന്റെ തുടക്കം തന്നെ ശ്രുതിഭംഗങ്ങളുടെയും താളപ്പിഴകളുടേതുമായിരുന്നു. അതിന്റെ ജീവിക്കുന്ന വേദനയാണ് അന്നപൂര്‍ണ്ണാദേവി. മെയ്ഹര്ഘരാനയുടെ കുലപതി ബാബ അല്ലാവുദ്ദീന്‍ ഖാന് പ്രിയശി