അമ്പലപ്പുഴ: സംഗീത സംവിധായകന് എം.ജി.രാധാകൃഷ്ണന് ജന്മം കൊണ്ട് അമ്പലപ്പുഴക്കാരനാണ്. 1115ലെ കര്‍ക്കടക മാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ അമ്മ കമലാക്ഷിയമ്മയുടെ കുടുംബവീടായ അമ്പലപ്പുഴ ആമയിട വെളുത്തേടത്ത്പറമ്പില്‍ വീട്ടിലായിരുന്നു ജനനം. പ്രിയപുത്രന്റെ വേര്‍പാടില്‍ അമ്പലപ്പുഴയും വേദനയിലാണ്.
വെളുത്തേടത്ത് പറമ്പ് വീട് ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. ഇതിന് സമീപത്തെ വീട്ടില്‍ കമലാക്ഷിയമ്മയുടെ സഹോദരിയും റിട്ട.അധ്യാപികയുമായ കെ.ചെല്ലമ്മ താമസിക്കുന്നുണ്ട്. ജനനശേഷം അച്ഛന്റെ നാടായ ഹരിപ്പാടാണ് താമസിച്ചിരുന്നതെങ്കിലും ആലപ്പുഴ എസ്.ഡി.കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുന്ന അവസരത്തില്‍ രാധാകൃഷ്ണന് ഇവിടെ ഒട്ടേറെനാള്‍ കഴിഞ്ഞിരുന്നതായി ചെല്ലമ്മ ഓര്‍ക്കുന്നു.
അമ്പലപ്പുഴയില്‍ ശങ്കരനാരായണ സംഗീതോത്സവം സംഘടിപ്പിച്ചതിനും രാധാകൃഷ്ണന്റെ സംഭാവനകളുണ്ട്. അമ്പലപ്പുഴയിലെ സാംസ്കാരിക സംഘടനയായ എയ്സ് 2008ല്‍ സംഘടിപ്പിച്ച ഓണാഘോഷമാണ് എം.ജി.രാധാകൃഷ്ണന് ജന്മനാട്ടില് പങ്കെടുത്ത അവസാനത്തെ പൊതുചടങ്ങ്.
Specials
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Most Commented
More from this section