1999 നവംബറില്‍ ലതാമങ്കേഷ്കറുടെ പേരില്‍ ഒരു സുഗന്ധദ്രാവകം (പെര്‍ഫ്യൂം) വിപണിയിലെത്തി. ഫ്രാന്‍സിലെ ചാര്ല്സ് കാറുസോ എന്ന വിദഗ്ധന്‍ സംയോജിപ്പിച്ച ഈ പെര്‍ഫ്യൂം ഗുജറാത്തിലെ വാപിയിലാണ് വിപണനാടിസ്ഥാനത്തില്‍ നിര്‍മിച്ചത്. 60 മില്ലിക്ക് 1700 രൂപ വിലവരുന്ന ഈ പെര്‍ഫ്യൂം വര്‍ണശബളമായ ഒരു ചടങ്ങില്‍ വെച്ചാണ് വിപണനത്തിനായി ഇറക്കിയത്. വൈജയന്തിമാല, ദിലീപ്കുമാര്, ഹേമമാലിനി, ശ്രീദേവി, യശ്ചോപ്ര, അമീര്ഖാന് തുടങ്ങിയ പ്രഗത്ഭരുടെ സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു. ഭരത്ഷാ എന്ന ഒരു വജ്രവ്യാപാരി ആദ്യ പെര്‍ഫ്യും ബോട്ട്ലിന്റെ ലേലത്തില്‍ പങ്കെടുത്തു പെര്‍ഫ്യൂം സ്വന്തമാക്കി. ലതയുടെ തികഞ്ഞ ആരാധകനായ ഭരത്ഷാ ആദ്യത്തെ പെര്‍ഫ്യൂം കുപ്പിക്കു നല്‍കേണ്ടിവന്ന വില മൂന്നുലക്ഷത്തി അയ്യായിരം രൂപ!
ലതാമങ്കേഷ്കറുടെ ഇഷ്ടങ്ങള്‍
1. കാലാവസ്ഥ-ശിശിരം
2. സമയം-പ്രഭാതം
3. ഉത്സവം-ദീപാവലി
4. നിറം-വെളുപ്പ്
5. ആഭരണം-വജ്രം പതിച്ച വള
6. രത്നങ്ങള്‍-വജ്രം, മരതകം
7. നഗരം-ബോംബെ
8. വിദേശനഗരം-ന്യൂയോര്‍ക്ക്
9. ഇന്ത്യന്‍ ഭക്ഷണം-കോലാപുരി മട്ടണ്‍.
10. ഉത്തരേന്ത്യന്‍ ഭക്ഷണം-പൊരിച്ച മീനും, ടാര്‍ടാര്‍ സോസും.