കൊച്ചി: അനുഗൃഹീതയായ ഒരു കലാകാരിയെയാണ് കല്‍പനയുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്ന് മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി. ഗംഗാധരന്‍ പറഞ്ഞു. അനായാസമായ അഭിനയശൈലി അവര്‍ക്ക് മുതല്‍ക്കൂട്ടായിരുന്നു. സുകുമാരി, മനോരമ തുടങ്ങിയ താരങ്ങളുടെ ഗണത്തില്‍ പെടുത്താന്‍ കഴിയുന്ന അഭിനയ ഗുണം കല്പനയ്ക്ക് ഉണ്ടായിരുന്നു. കല്പനയുമായും അവരുടെ കുടുംബവുമായും ദീര്‍ഘകാലമായി അടുത്ത സൗഹൃദമാണ് തനിക്കുണ്ടായിരുന്നതെന്നും പി.വി. ഗംഗാധരന്‍ അനുസ്മരിച്ചു.