ചാലക്കുടി : സിനിമയിലെ തിരക്കിനിടയിൽ കിട്ടുന്ന ഒഴിവ് സമയം മണി ചെലവഴിച്ചിരുന്നത് ചാലക്കുടി പുഴയോരത്തെ സ്വന്തം തോട്ടത്തിൽ. പാഡിയെന്ന് വിളിക്കുന്ന ഇവിടെ ആഘോഷം പലപ്പോഴും രാത്രി വൈകിയും നീളുക പതിവാണ്. ഭക്ഷണം പാകം ചെയ്യാനും മറ്റുമായി ഇവിടെ ചെറിയ പുരയുമുണ്ട്. 

 ചാലക്കുടി താലൂക്കാസ്പത്രിയുടെ സമീപത്തായുള്ള ചേനത്തുനാട്ടിലാണ് പാഡി. പുഴയുടെ സൗന്ദര്യത്തോടൊപ്പം നിറയെ ജാതി മരങ്ങളും മറ്റും ഉൾപ്പെടുന്ന കൃഷി സ്ഥലമാണിത്. ഇവിടെ ആഹാരം പാചകം ചെയ്യുന്നതിനും തോട്ടം
നനയ്ക്കുന്നതിനും പ്രത്യേകം ആളുകൾ ഉണ്ട്. പുതിയ സിനിമയുടെ ചർച്ചകൾ നടക്കുന്നതും ഇവിടെയാണ്. 
 
 ആസ്പത്രിയിലേക്ക് പോകുന്നതിന് തലേദിവസം പോലും ഇവിടെ സിനിമാ ചർച്ചകൾ നടത്തിയിരുന്നതായി കൂട്ടുകാർ പറയുന്നു. ഇവിടെയുള്ള ആഘോഷത്തിന് മണിയുടെ കൂട്ടുകാരും എത്താറുണ്ട്.