തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രേക്ഷക വോട്ടിംഗ് ആരംഭിച്ചു. പ്രതിനിധികകള്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച തങ്ങളുടെ ഇഷ്ട സിനിമയ്ക്ക് വോട്ടു ചെയ്യാവുന്നതാണ്. വെളളിയാഴ്ച വൈകീട്ട് രണ്ട് മണി വരെയാണ് വോട്ടു ചെയ്യാനുളള സമയം. എസ് എം എസ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി വോട്ടു രേഖപ്പെടുത്താം. എസ് എം എസ് അയക്കേണ്ട ഫോര്‍മാറ്റ് പ്രതിനിധികളുടെ മൊബൈല്‍ നമ്പരിലേക്ക് സംഘാടകര്‍ അയക്കും.
ലോകസിനിമ വിഭാഗത്തിലുളള സിനിമകളെയും പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ വഴി വിലയിരുത്തല്‍ നടത്താവുന്നതാണ്. കൂടുതല്‍ സഹായങ്ങള്‍ക്ക് ടാഗോര്‍ തിയേറ്റര്‍ പരിസരത്തെ ഡെലിഗേറ്റ് സെല്ലുമായി ബന്ധപ്പെടാവുന്നതാണ്.