മുംബൈ: ഭൂപന്‍ ഹസാരികയുടെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് നല്ല സ്‌നേഹിതനെയും മനുഷ്യസ്‌നേഹിയെയുമാണെന്ന് ചലച്ചിത്രനിര്‍മാതാക്കളുടെ അന്താരാഷ്ട്രസംഘടനയായ ഫിയാഫ് ഫസ്റ്റ് വൈസ്പ്രസിഡന്‍റ് പി.വി. ഗംഗാധരന്‍ പറഞ്ഞു.
പത്തുവര്‍ഷംമുമ്പ് ദേശീയ ചലച്ചിത്ര ജൂറിയില്‍ അംഗമായിരുന്ന കാലത്താണ് ഹസാരികയെ അടുത്തറിയുന്നത്. അന്നു തുടങ്ങിയ ബന്ധം ഇക്കാലമത്രയും സൂക്ഷിച്ചിരുന്നു. പിന്നീട് പലപ്പോഴും സിനിമാസംബന്ധമായ വേദികളില്‍ കണ്ടുമുട്ടുമ്പോള്‍ അതേ ഊഷ്മളത നിലനിര്‍ത്തിയിരുന്നുവെന്നും ഗംഗാധരന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.