schoolതിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി 1330.79 കോടി രൂപയാണ് സര്‍ക്കാര്‍ ജറ്റില്‍ നീക്കിവെച്ചത്. 

സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി 14 കോടി ചെലവഴിക്കും. അതോടൊപ്പം 100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഇന്ത്യയ്ക്കകത്ത് പഠിക്കുന്നവര്‍ എടുക്കുന്ന വിദ്യാഭ്യാസ വായ്പ കൃത്യമായി തിരിച്ചടച്ചാല്‍ അവസാനത്തെ രണ്ട് തിരിച്ചടവ് തുകകള്‍ സര്‍ക്കാര്‍ വഹിക്കും. പാവപ്പെട്ട കുട്ടികള്‍ക്ക് വായ്പ തിരിച്ചടയ്ക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇങ്ങനെ കുടിശ്ശികയായി വരുന്ന വായ്പ തുക മാത്രം തിരിച്ചടച്ചാല്‍ ബാദ്ധ്യത അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ സമ്മതിച്ചാല്‍ കുടിശ്ശികയായ വായ്പ തുക തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നതാണ്. ഈ ഉദ്യമങ്ങള്‍ക്കായി 200 കോടി രൂപ വകയിരുത്തുന്നു. ബാങ്കുകള്‍ സാമൂഹിക സന്നദ്ധതയോടെ പിഴപലിശ ഉള്‍പ്പെടെ പരമാവധി ഇളവ് നല്‍കി സംസ്ഥാന ഗവണ്‍മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ ഇതിനോട് സഹകരിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു

 

വിദ്യാഭ്യാസ മേഖലയ്ക്കുള്ള മറ്റ് പ്രഖ്യാപനങ്ങള്‍:
10 കോളേജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തും. ഒരുകോളേജുമില്ലാത്ത പിന്നാക്ക വിഭാഗങ്ങള്‍ക്ക് കോളേജ് അനുവദിക്കും. 

എറണാകുളം മഹാരാജാസ് കോളേജിനെ സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ കോളേജാക്കും. 

100 വര്‍ഷം പൂര്‍ത്തിയാക്കിയ എയ്ഡഡ് കോളേജുകള്‍ക്ക് ഒരു കോഴ്‌സുകൂടി അനുവദിക്കും.