തിരുവനന്തപുരം: പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 20 ശതമാനം നികുതി ബജറ്റില്‍ ചുമത്തി. പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഭീഷണിയാകുന്നതിനാല്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിനും സോഡയ്ക്കും ശീതള പാനീയങ്ങള്‍ക്കും അഞ്ച് ശതമാനം സര്‍ചാര്‍ജും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ചാര്‍ജിലൂടെ 10 കോടി രൂപ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഈ തുക പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണത്തിനും പുനരുപയോഗത്തിനും വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.