തിരുവനന്തപുരം:  കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം. രണ്ട് മണിക്കൂര്‍ 54 മിനിറ്റ് ബജറ്റ് പ്രസംഗം നീണ്ടു. ഇതിന് മുമ്പ് 2013 ല്‍ കെ.എം മാണിയുടേതായിരുന്നു ദൈര്‍ഘ്യമേറിയ പ്രസംഗം. അന്ന് രണ്ട് മണിക്കൂര്‍ 50 മിനിറ്റെടുത്താണ് മാണി പ്രസംഗം പൂര്‍ത്തിയാക്കിയത്. സ്പീക്കര്‍ ഈ വിവരം സഭയില്‍ പറയുമ്പോള്‍ ഇടയ്ക്ക് വെള്ളം പോലും കുടിക്കാതെയായിരുന്നു ഈ ബജറ്റ് പ്രസംഗമെന്ന് മാണിയുടെ വക കമന്റും വന്നു.