തിരുവനന്തപുരം:  സംസ്ഥാനത്തെ എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഇനി സൗജന്യമായി അരി ലഭിക്കും. 2015-16 വര്‍ഷത്തെ സാമ്പത്തിക ബജറ്റിലാണ് ഈ പ്രഖ്യാപനം. ഇപ്പോള്‍ ഒരു രൂപയ്ക്ക് റേഷന്‍ കടകള്‍ വഴി നല്‍കുന്ന അരിയാണ് ഇനി സൗജന്യമായി നല്‍കുന്നത്. ഇതിന് അധികമായി കണ്ടെത്തേണ്ട 55 കോടി രൂപ ബജറ്റില്‍ വകയിരുത്തി