തിരുവനന്തപുരം:  അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചു. വിലത്തകര്‍ച്ച നേരിടുന്ന റബറിനും തേങ്ങയ്ക്കും വിലസ്ഥിരത ഉറപ്പാക്കാനായി ബജറ്റില്‍ വിഹിതമുണ്ട്. റോഡുകളുടെ വികസനത്തിനും പാലങ്ങളുടെ നിര്‍മ്മാണത്തിനുമാണ് ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക നീക്കിവെച്ചിരിക്കുന്നത്. 1206 കോടി രൂപയാണ് ഈ ഇനത്തില്‍ മാറ്റിവെച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്റ്റാര്‍ട്ടപ്പുകളില്‍ ഈ സാമ്പത്തിക വര്‍ഷം 1000 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള സഹായം നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനായി 25 കോടി രൂപയാണ് ബജറ്റ് വിഹിതമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിക്ഷേപകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ഇടനാഴി നടപ്പാക്കുമെന്ന് ബജറ്റ് പറയുന്നു. സാംപിട്രോഡ മുന്നോട്ടുവച്ച 10 നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ട നോളജ് സിറ്റി തിരുവനന്തപുരത്ത് സ്ഥാപിക്കും. ടെക്‌നോപാക്കിന്റെ പള്ളിപ്പുറത്തെ ടെക്‌നോസിറ്റിയില്‍ 150 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെയായിരിക്കും നോളജ് സിറ്റി സ്ഥാപിക്കുക.

കളമശ്ശേരിയിലെ ഇന്നവേഷന്‍ സോണില്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിനായി 60 കോടി വകയിരുത്തി. യുവജനസംരംഭകപരിപാടിക്ക് 40 കോടി രൂപ നീക്കിവെച്ചു. ചെങ്ങന്നൂരില്‍ സൈബര്‍ പാര്‍ക്ക് ഈ വര്‍ഷം തുടങ്ങും. 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി. ആലുവ മണപ്പുറത്തേക്ക് പുതുതായി നിര്‍മ്മിക്കുന്ന 100 ാമത്തെ പാലം ഈ സാമ്പത്തിക വര്‍ഷം തുറന്നുകൊടുക്കും.

പെട്രോള്‍, ഡീസല്‍ വില്‍പനയില്‍ നിന്ന് 50 പൈസ് സെസ് പിരിച്ച് 20 മെഗാപദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും. റബറിന് കിലോയ്ക്ക് 150 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിലസ്ഥിരതാ ഫണ്ടിലേക്ക് ഈ സാമ്പത്തിക വര്‍ഷം 500 കോടി രൂപ നീക്കിവെക്കുന്നതായി ബജറ്റ് അവതരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബജറ്റ് വിഹിതം 300 കോടിയായിരുന്നു. 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാനായി 20 കോടി രൂപ നീക്കിവെക്കും.

അമ്പലവയല്‍, കുമരകം, ചിറ്റൂര്‍ എന്നിവടങ്ങളില്‍ കാര്‍ഷിക കോളജുകള്‍ സ്ഥാപിക്കും. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല പഞ്ചായത്തില്‍ അഗ്രിപോളിടെക്‌നിക് സ്ഥാപിക്കും. സി.എന്‍.ജി ബസ്സുകള്‍ വാങ്ങാന്‍ 19.67 കോടി രൂപ വകയിരുത്തി. കൊച്ചിയിലായിരിക്കും സി.എന്‍.ജി ബസ്സുകള്‍ നിരത്തിലിറക്കുക. അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങാനായി കെ.എസ്.ആര്‍.ടി.സി പുതിയ ബസ്സുകള്‍ വാങ്ങും. ശ്രീനാരായണ മ്യൂസിയും ശിവഗിരിയില്‍ സ്ഥാപിക്കും. ഓരോ വീട്ടിലും രണ്ട് എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കുന്ന പദ്ധതി നടപ്പാക്കും. ഇതിനായി 150 കോടി ബജറ്റില്‍ വകകൊള്ളിച്ചു. 5 ഹെക്ടറില്‍ താഴെയുള്ള കൃഷിക്കായി വൈദ്യുതി സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ നാണ്യവിളകളേയും ഉള്‍പ്പെടുത്തും.  ഏലം കര്‍ഷകരുടെ വൈദ്യതി ചാര്‍ജ് കുറയ്ക്കാന്‍ താരിഫ് പുനര്‍നിര്‍ണയിക്കും.

10 പ്രധാന റോഡ് പദ്ധതികളാണ് ഈ വര്‍ഷം ഏറ്റെടുത്ത് വികസിപ്പിക്കുക. ചവറ കെ.എം.എം.എല്‍-കൊട്ടിയം റോഡ്, പാലക്കാട് ലിങ്ക് ബൈപ്പാസ്, കുറ്റിപ്പുറം-ഷൊര്‍ണൂര്‍, മാനാഞ്ചിറ-വെള്ളമാട്കുന്ന് നാല് വരിപ്പാത, പുല്ലേപ്പടി-തമ്മനം ബൈപ്പാസ്, തൃശൂര്‍ ബൈപ്പാസ്, ഗുരുവായൂര്‍-ചാവക്കാട് റോഡ്, സുല്‍ത്താന്‍ ബത്തേരി ബൈപ്പാസ് കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് മൂന്നാം ഘട്ടം വികസനത്തിനായി 100 കോടി രൂപ വകയിരുത്തി. കളമശ്ശേരി-മുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളം വരെ നാലുവരിയാക്കുന്നതിന് ഭൂമി ഏറ്റെടുക്കലിനായിട്ടാണ് 100 കോടി നീക്കിവെച്ചിരിക്കുന്നത്.

ബജറ്റില്‍ ഇടം പിടിച്ച റോഡ് വികസന പദ്ധതികള്‍

 പ്രാവച്ചമ്പലം-വഴിമുക്ക് (6.5 കി.മി.) റോഡ് നാലു വരിയാക്കð
(കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ രïാം റീച്ച്)
2. ഹില്‍ ഹൈവേ (ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍-വള്ളിത്തോട്-59.415
കി.മി)
3. ഹില്‍ ഹൈവേ (നന്ദാരപ്പടവ്-ചെറുപുഴ-33 കി.മി.)
4. നാടുകാണി-വഴിക്കടവ്-നിലമ്പൂര്‍-എടവണ്ണ-മഞ്ചേരി-മലപ്പുറം-വേ
ങ്ങര-തിരൂരങ്ങാടി-പരപ്പനങ്ങാടി റോഡ് (90 കി.മി.)
5. കായംകുളം കായലിന് കുറുകെ ആലപ്പുഴ കൊല്ലം ജില്ലകളെ
ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം നിര്‍മ്മാണം
6. കോടിമത-മണര്‍കാട് ബൈപ്പാസ് റോഡ് നിര്‍മ്മാണം ഒന്നാം ഘട്ടം.
7. വൈറ്റില ഫ്‌ളൈഓവര്‍
8. കുണ്ടന്നൂര്‍ ഫ്‌ളൈഓവര്‍
9. തൊണ്ടയാട് ഫ്‌ളൈഓവര്‍
10. രാമനാട്ടുകര ഫ്‌ളൈഓവര്‍ 


 ഒന്നാംഘട്ട പദ്ധതിയ്ക്കുള്ള എസ്റ്റിമേറ്റ് തുക 1609.4 കോടി രൂപയാണ്.
കൂടാതെ 1060.1 കോടി രൂപ ചെലവില്‍ താഴെ പറയുന്ന പദ്ധതികള്‍
രണ്ടാം ഘട്ടമായി ഏറ്റെടുത്ത് നടപ്പിലാക്കും

1. ചവറ കെ.എം.എം.എല്‍. ജംഗ്ഷന്‍-കുറ്റിവട്ടം-അരിനെല്ലൂര്‍-
പടപ്പനാല്‍-കാരാളിമുക്ക്- കടപുഴ- കുണ്ടറ - ഐ.റ്റി. പാര്‍ക്ക്-
കൊട്ടിയം റോഡ് പുനരുദ്ധാരണം (32 കി.മി.)
2. കുരുതിക്കളം-വെള്ളിയാമറ്റം-തൊടുപുഴ-ഞാറുകുറ്റി-വണ്ണപ്പുറം-
ചെറുതോണി റോഡ്
3. പാലക്കാട് ലിങ്ക് ബൈപ്പാസുകള്‍
4. കുറ്റിപ്പുറം എഞ്ചിനിയറിംഗ് കോളേജ്-ഷൊര്‍ണ്ണൂര്‍ റോഡ് (പട്ടാമ്പി
പാലം ഉള്‍പ്പെടെ)
5. മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നാലു വരി വികസനം
(8.4 കി.മി.)
6. ഏനാത്ത്-ഏലംകുളം-ചന്ദനപ്പള്ളി-വള്ളിക്കോട്-വകയാര്‍-കോന്നി-
തണ്ണിത്തോട്-ചിറ്റാര്‍-ആനമുഴി-പ്ലാപ്പള്ളി (75 കി.മി.)
7. പുല്ലേപ്പടി-തമ്മനം-എന്‍.എച്ച്.ബൈപ്പാസ് (3.245 കി.മി)
8. പടിഞ്ഞാറേക്കോട്ട ഫ്‌ളൈഓവര്‍
9. ചൂണ്ടല്‍-ഗുരുവായൂര്‍-ചാവക്കാട് (11.5 കി.മി.) നാലു വരി റോഡ്
വികസനം.
10. സുല്‍ത്താന്‍ബത്തേരി ബൈപ്പാസ് (എന്‍.എച്ച്.212) 5 കി.മി 

സീപോര്‍ട്ട് എയര്‍പോര്‍ട്ട് മൂന്നാം ഘട്ടത്തിന് 100 കോടി 
600 കിലോമീറ്റര്‍ ഹൈവേ അറ്റകുറ്റപ്പണിക്കായി ഫണ്ട്

കോഴിക്കോട് നഗരറോഡുകളുടെ വികസനത്തിന് ഫണ്ട്
കോട്ടയം-ചേത്തല ടൂറിസ്റ്റ് ഹൈവേ
കണ്ണൂര്‍ ഗ്രീന്‍ഫീല്‍ റോഡ്
മട്ടന്നൂര്‍-അഞ്ചരക്കണ്ടി
കൊല്ലം ബൈപ്പാസ്
പെരിയാര്‍ റെയില്‍വേ മേല്‍പ്പാലം 30 കോടി
കണ്ണൂര്‍ കുടിയാന്‍മല റോഡ്
മണ്ണൂത്തി-വിയൂര്‍ ബൈപ്പാസ് 5 കോടി
മൂവാറ്റുപുഴ നഗരത്തെ ബന്ധിപ്പിക്കുന്ന റോഡിന് 25 കോടി
നെയ്യാറിന് കുറുകെ നെയ്യാറ്റിന്‍കരയില്‍ രണ്ടുകോടി ചിലവഴിച്ച് പുതിയ പാലം
കൊടുവള്ളി ബൈപ്പാസ് രണ്ടുകോടി
കാഞ്ഞിരപ്പള്ളി ബൈപ്പാസിന് 20 കോടി
ശ്രീകണ്ഠാപുരം നഗരവികസനത്തിന് രണ്ട് കോടി
തൊടുപുഴയില്‍ ഫ്‌ളൈഓവറിന് 10 കോടി
പാല-ഏറ്റുമാനൂര്‍ റോഡ് നാലുവരിയാക്കുന്നതിന് 20 കോടി
ശബരിമല-കളമശ്ശേരി റോഡിന് 25 കോടി
ഉഴവൂര്‍-കോട്ടയം മിനി ഹൈവേക്ക് 10 കോടി
പിറവം ടൗണിലെ പാലത്തിന് 40 കോടി
കൊച്ചി തേവര അറ്റാല്ന്റി ഫ്‌ലൈ
കോട്ടയം അയര്‍ക്കുന്നം ബൈപ്പാസ് 5 കോടി
പെരിയാര്‍ റെയില്‍വേ മേല്‍പ്പാലം 30 കോടി
ആലുവ ബസ്റ്റസ്റ്റാന്‍ഡ് വികസനത്തിനായി നാലുകോടി കൂടി