തിരുവനന്തപുരം: ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് നിലവിലുണ്ടായിരുന്ന വാല്യു ആഡഡ് ടാക്‌സ് പിന്‍വലിച്ചു. കാരുണ്യ ഫാര്‍മസികള്‍, നീതി സ്റ്റോറുകള്‍ എന്നിവയില്‍ക്കൂടി വില്‍ക്കുന്ന മരുന്നുകളുടെ വാറ്റാണ് വേണ്ടെന്നുവെച്ചത്.

പ്രകൃതി വാതകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി എല്‍എന്‍ജിക്കുള്ള നികുതിയിളവ് ഈവര്‍ഷവും തുടരും. 

ജയില്‍ തടവുകാര്‍ തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കും ബജറ്റില്‍ നികുതിയൊഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

കോണ്‍ക്രീറ്റ് കട്ടിള, ജനല്‍, വാതില്‍ തുടങ്ങിയവയുടെയും പരമ്പരാഗത കളിമണ്‍ തൊഴിലാളികള്‍ നിര്‍മിക്കുന്ന കളിമണ്‍പാത്രങ്ങളുടെയും നികുതി ഒഴിവാക്കി. 

കാഴ്ചയില്ലാത്തവര്‍ ഉപയോഗിക്കുന്ന വൈറ്റ്‌കേന്‍, ഇല്കട്രോണിക് കേന്‍, ബ്രയിന്‍പ്രിന്റര്‍ തുടങ്ങിയവയുടെ നികുതിയും പച്ചക്കറികളിലെ കീടനാശിനി അംശം നീക്കുന്നതിനുള്ള ക്ലീനിങ് ലിക്വിഡിന്റെയും നികുതി നീക്കിയിട്ടുണ്ട്.

ഓട്ടോമേറ്റഡ് പാര്‍ക്കിങ് കേന്ദ്രങ്ങളുടെ നികുതി അഞ്ച് ശതമാനമായി കുറക്കുകയും ചെയ്തു.