cmതിരുവനന്തപുരം:  വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍,കിടപ്പിലായവര്‍, മാനസിക വെല്ലുവിളികളുള്ളവര്‍, തീവ്രമാനസിക രോഗികള്‍ എന്നിവര്‍ക്ക് മരുന്ന് ഭക്ഷണം, പരിചരണം എന്നിവ ഉറപ്പാക്കാന്‍ 
കനിവ് എന്ന പേരില്‍ പുതിയ സാമൂഹ്യ സുരക്ഷാ പദ്ധതി മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിക്കായി 100 കോടി രൂപയാണ അദ്ദേഹം ബജറ്റില്‍ പ്രഖ്യാപിച്ചത്. കനിവ് പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ വേതനവും അദ്ദേഹം പ്രഖ്യാപിച്ചു.

അഞ്ച് വര്‍ഷത്തിലേറെയായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെ വിധവാ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. ഇത്തരത്തിലുള്ള സ്ത്രീകളുടെ കുട്ടികളെ അനാഥരായ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌നേഹപൂര്‍വം പദ്ധതിയുടെ പരിധിയില്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 

മറ്റ് പ്രധാന സാമൂഹ്യ സുരക്ഷാ നിര്‍ദേശങ്ങള്‍

 • 75 വയസിന് മുകളിലുള്ളവരുടെ വാര്‍ധക്യ പെന്‍ഷന്‍ 1000 ത്തില്‍ നിന്ന് 1500 ആക്കി ഉയര്‍ത്തി. 
 • അനാഥരായ കുട്ടികള്‍ക്ക് സഹായം നല്‍കുന്ന സ്‌നേഹപൂര്‍വം പദ്ധതിക്ക് 18 കോടി 
 • ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിവാഹബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകള്‍, ഭര്‍ത്താവുപേക്ഷിച്ച സ്ത്രീകള്‍, വിധവകള്‍ എന്നിവരുടെ ഭവന നിര്‍മാണ പദ്ധതിക്കായി 31 കോടി 
 • പ്രമേഹം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഇന്‍സുലിന്‍ ഫണ്ട് 
 • സെറിബ്രല്‍ പള്‍സി ബാധിച്ച കുട്ടികള്‍ക്ക് അനുബന്ധ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കും.
 • ഡയാലിസിസ് സെന്ററുകള്‍ക്കായി  10 കോടി 
 • ഭിന്നശേഷിക്കാര്‍ക്കായി ഗവേഷണ സ്ഥാപനം 
 • പ്രഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന അന്ധരായ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ലാപ്‌ടോപ്പ്
 • ഓട്ടിസം,സെറിബ്രല്‍ പള്‍സി രോഗമുള്ള കുട്ടികളുടേയും രക്ഷാകര്‍ത്താക്കളുടേയും സഹായത്തിനായി 34.82 കോടി
 • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി
 • കിടപ്പിലായി വീട്ടില്‍ തന്നെ ചികിത്സയിലുള്ളവരുടെ സഹായികള്‍ക്കുള്ള സഹായം വര്‍ധിപ്പിച്ചു
 • ആശാകിരണം പദ്ധതിക്കായി 32 കോടി
 • പട്ടിക ജാതി വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായത്തിനായി 50 കോടി
 • പട്ടിക ജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി 350 കോടി 
 • കാന്‍സര്‍ ബാധിതരായ പട്ടിക ജാതിക്കാര്‍ക്ക് പരിപൂര്‍ണ സൗജന്യ ചികിത്സ
 • വിധവകള്‍, അവിവാഹിതരായ അമ്മമാര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ 16 കോടി 
 • ബീഡിത്തൊഴിലാളികള്‍ക്കായി പദ്ധതി, ബീഡി നികുതിയില്‍ നിന്ന് ലഭിക്കുന്ന നികുതിയുടെ ഒരു ശതമാനം ഇതിനായി നീക്കിവെക്കും
 • അന്ധര്‍ ഉപയോഗിക്കുന്ന വിവിധ കെയ്‌നുകള്‍ക്കുള്ള നികുതി പൂര്‍ണായും എടുത്ത് കളഞ്ഞു
 • കാരുണ്യ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വില്‍ക്കുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വാറ്റ് നികുതി ഒഴിവാക്കി
 • ലോട്ടറി തൊഴിലാളികളുടെ മക്കളുടെ ബിരുദാനന്തര പഠനം വരെ ഫീസ് ഇനത്തില്‍ ചെലവാതുന്ന തുക റീ ഇംപേഴ്‌സെന്റായി നല്‍കും
 • ക്ഷീര കര്‍ഷക ക്ഷേമ പെന്‍ഷന്‍ 500 ല്‍ നിന്ന് 700 ആക്കി
 • പെട്രോള്‍ ഡീസല്‍ സെസില്‍ നിന്ന് ലഭിക്കുന്ന 50 ശതമാനം തുക ഉപയോഗിച്ച് ലക്ഷം വീട് പദ്ധതിയിലെ വീടുകള്‍ നവീകരിക്കും
 • മെഡിക്കല്‍ കോളേജ് ആസ്പത്രികളിലെ ക്യാന്‍സര്‍ വിഭാഗം ശക്തിപ്പെടുത്തും
 • ആരോഗ്യ കിരണം പദ്ധതിയില്‍ അപകട ചികിത്സയും ഉള്‍പ്പെടുത്തും
 • സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനായി 32 കോടി
 • കോക്ലിയര്‍ ഇന്‍പ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്കായുള്ള ശ്രുതിതരംഗം പദ്ധതിയ്ക്ക് 10 കോടി രൂപ 
 • അങ്കന്‍വാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 1000 രൂപയായും, ഹെല്‍പ്പര്‍മാരുടേത് 600 രൂപയായും ഉയര്‍ത്തും. 
 • സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്ന 30 ലക്ഷത്തോളം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും