വർഷങ്ങളുടെ മെല്ലെപ്പോക്കിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്ന സ്മാർട്ട്സിറ്റിക്കെതിരെ ആരോപണങ്ങൾ ഏറെയാണ്. സർക്കാറിന്റെ ഇൻഫോപാർക്കുള്ളപ്പോൾ സ്മാർട്ട്സിറ്റി എന്തിന് എന്നതാണ് ഒരു ആരോപണം. ഇൻഫോപാർക്കിലെ കമ്പനികളെ സ്മാർട്ട്സിറ്റി വലവീശിപ്പിടിക്കുന്നുവെന്നത് മറ്റൊന്ന്.

എന്നാൽ ഇതെല്ലാം വെറും കഥയില്ലാത്ത ആരോപണങ്ങളാണെന്നാണ് സ്മാർട്ട്സിറ്റി സി.ഇ.ഒ. ബാജു ജോർജിന്റെ പക്ഷം. സ്മാർട്ട്സിറ്റിയും ഇൻഫോപാർക്കും തികച്ചും വ്യത്യസ്തമായ രണ്ട് സ്ഥാപനങ്ങളാണ്. ആഗോളതലത്തിലേക്ക് കൂടി വ്യാപിച്ചുകിടക്കുന്ന വിവരസാങ്കേതിക വികസനത്തിനാണ് സ്മാർട്ട്സിറ്റി വേദിയാകുക. 

ഇൻഫോപാർക്കിലേക്ക് വന്ന കമ്പനികളെ സ്മാർട്ട്സിറ്റിയിലേക്ക് വലവീശിപ്പിടിച്ചിട്ടില്ല. എന്നാൽ ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി സ്മാർട്ട്സിറ്റിയിൽ സ്ഥലമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.