* 2004 ജൂലായ് - ദുബായ് ഇന്റർനെറ്റ് സിറ്റി കൊച്ചിയിൽ സ്മാർട്ട്‌ സിറ്റി തുടങ്ങാൻ താത്‌പര്യപ്പെടുന്നു.

* 2004 ജൂലായ് 18 - ദുബായ് സംഘത്തിന്റെ ആദ്യ അനൗദ്യോഗിക സന്ദർശനം.

* 2004 ഒക്ടോബർ 31 - ആദ്യ ഔദ്യോഗിക കൊച്ചി സന്ദർശനം.

* ഡിസംബർ 1 - സ്മാർട്ട്‌ സിറ്റി സംബന്ധിച്ച് ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം.

* 2005 സപ്തംബർ - യു.ഡി.എഫ്. സർക്കാറും   ടീകോമും ധാരണാപത്രം ഒപ്പുവച്ചു.

* 2007 മേയ് 13 - സ്മാർട്ട് ്‌സിറ്റി കരാർ ഒപ്പിട്ടു.

* 2007 നവംബർ 16 - തറക്കല്ലിടൽ.

* 2011 ഫിബ്രവരി 23 - പുതുക്കിയ പാട്ടക്കരാർ ഒപ്പിടൽ.

* 2011 മാർച്ച് 1 - സ്മാർട്ട്‌ സിറ്റി പദ്ധതി പ്രദേശത്തെ 136 ഏക്കറിന് സെസ് പദവി അനുവദിച്ചു കൊണ്ട് വിജ്ഞാപനം.

* 2011 ഒക്ടോബർ - സ്മാർട്ട്‌ സിറ്റിയുടെ കൊച്ചിയിലെ ഓഫീസായ എക്സ്പീരിയൻസ് പവലിയൻ നിർമാണം തുടങ്ങി.

* 2012 ജൂൺ - എക്സ്പീരിയൻസ് പവലിയൻ ഉദ്ഘാടനം ചെയ്തു.

* 2013 ജനവരി - പദ്ധതി പ്രദേശമായ 246 ഏക്കറിനും ഒറ്റ സെസ് പദവി ലഭിച്ചു.

* 2013 ഏപ്രിൽ - ആദ്യഘട്ടത്തിന്റെ മാസ്റ്റർ പ്ലാൻ ഡയറക്ടർബോർഡ് അംഗീകരിച്ചു.

* 2013 ജൂലായ് - ആദ്യഘട്ടത്തിന്റെ പ്രാരംഭ നിർമാണം തുടങ്ങി.