Jawaharlal Nehru
Jawaharlal Nehru, Photo: Mathrubhumi Archives

ന്റെ ചാച്ചാജി കുഞ്ഞുങ്ങളെ വാത്സല്യത്തോടെ കണ്ടിരുന്നു. സ്നേഹിച്ചിരുന്നു. വിശുദ്ധവും ഹൃദ്യവുമായ മനസ്സിന്റെ ഉടമകൾക്ക്‌ മാത്രമേ നിഷ്കളങ്കാരായ പുഞ്ചിരിക്ക്‌ പിന്നിലൊരിക്കുന്ന സത്യത്തെ കണ്ടെത്താനാകുമെന്നും ചാച്ച ഒരിക്കൽ പറഞ്ഞിരുന്നു. ‘കുഞ്ഞിന്റെ മനസ്സിലേ പൂവിന്റെ പരിശുദ്ധിയുള്ളൂ. അവരുടെ ചരിയിൽ മാത്രമേ സൗമ്യതയുടെ സുഗന്ധമുള്ളൂ’എന്ന്‌. മറ്റൊരിക്കൽ അദ്ദേഹം പറയുകയുണ്ടായി. മുതിർന്നവരുടെ മനസ്സിൽ അടിയുറച്ച വാൾമുന ഒടിച്ചുകളയണമെങ്കിൽ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഇടപെട്ടാൽ മതിയെന്നും ഓർമപ്പെടുത്തിയിരുന്നു. ‘ഭാരതത്തിലെ കുഞ്ഞുങ്ങളുടെ ശരിയായ ഉയർച്ചയും വളർച്ച’യുമായിരുന്നു അദ്ദേഹത്തിന്റെ പരമമായ ലക്ഷ്യം.

ഓരോ മണൽത്തരിക്കും അതിന്റേതായ ഒട്ടേറെ കഥകൾ പറയാൻ ഉണ്ടാകും. ‘ഒരച്ഛൻ മകൾക്കയച്ച കത്തുകളി’ലൂടെ ചാച്ചാജിയെ അറിഞ്ഞ ഞാൻ, പഠനത്തിലും ജീവിതത്തിലും അദ്ദേഹത്തിന്റെ പാതയിലൂടെ പ്രകൃതിയെ തിരിച്ചറിഞ്ഞുകൊണ്ട്‌ ജീവിക്കാൻ ശ്രമിക്കുന്നു. സ്വാതന്ത്ര്യസമരസേനാനി, മതേതരവാദി, ജനാധിപത്യവേദി, ഉത്‌കൃഷ്ട രചനാശേഷിയുള്ള എഴുത്തുകാരൻ, പ്രഥമ പ്രധാനമന്ത്രി, ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്‌, വിശ്വപൗരൻ ഇതൊക്കെയാണെന്റെ ചാച്ചാ.

ചേരിചേരാ നയം, പഞ്ചശീലതത്ത്വങ്ങൾ ഇവ ഇന്നും പ്രസക്തമാകുമ്പോൾ ചാച്ചാജിയുടെ മഹത്ത്വം നാമറിയുന്നു. സ്വാതന്ത്ര്യലബ്‌ധിയെത്തുടർന്ന്‌ ഇന്ത്യൻ പ്രധാനമന്ത്രിയായ ചാച്ചാ മരണംവരെ ആ പദവി അലങ്കരിച്ചു.

തന്റെ ചിതാഭസ്മം ഇന്ത്യയിലെ എല്ലാ നെൽപ്പാടങ്ങളിലും ചേരണമെന്നും ഇന്ത്യയുടെ പൗരാണിക സംസ്കാരത്തിന്റെ ബിംബമായ ഗംഗയിൽ അലിയണമെന്നും അദ്ദേഹം തന്റെ ഒസ്യത്തിൽ കുറിച്ചു. കുട്ടികളുടെ അവകാശബോധവത്‌കരണത്തിനും വളർച്ചയ്ക്കും വിദ്യാഭ്യാസപരിപോഷണത്തിനുമായി നവംബർ 14 ശിശുദിനമായി. സദാ റോസാപ്പൂവ്‌ ചൂടിയ, ചാച്ചായെ രാജ്യം ഓർമിക്കുന്നു.

എന്നും എപ്പോഴും, സ്നേഹത്തോടെ

 

Content Highlights: childrens day special