കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുതകുന്ന ശക്തിയേറിയ മരുന്നുകള്‍ ഇന്ന് വിപണിയില്‍ ധാരാളമുണ്ട്. വ ളരെ വിലയേറിയ ഈമരുന്നുകള്‍ സേവിച്ചാല്‍ ഏതാണ്ട് മൂന്നോ നാലോ ആഴ്ചകള്‍ കൊണ്ട് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുവാന്‍ സാധിക്കും. എന്നാല്‍ മരുന്നുകള്‍ കൂടാതെയുള്ള നിയന്ത്രണരീതിയാണ് അങ്ങേയറ്റം അഭികാമ്യം. പ്രത്യേകിച്ച് ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മിക്കവര്‍ ക്കും പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍.

ഔഷധസഹായം കൂടാതെ കര്‍ശനമായ ഭ ക്ഷണക്രമീകരണത്തിലൂടെ ഹൃദ്രോഗമുള്ളവരില്‍ അതിന്റെ കാഠിന്യം ഒരുപരിധിവരെ കുറയ്ക്കുകയും ഇല്ലാത്തവരില്‍ ഹൃദയാഘാതം വരാതെ കാത്തുപരിപാലിക്കുകയും ചെയ്യുന്ന ഒരു സവിശേഷ പ്രതിരോധ ചികിത്സാപദ്ധതി സംവിധാനം ചെയ്തുകൊണ്ടാണ് ഡീന്‍ ഓര്‍ണിഷ് ലോകശ്രദ്ധയാകര്‍ഷിച്ചത്.

അദ്ദേഹത്തിന്റെ 'റിവേര്‍സല്‍ ഡയറ്റ്' വളരെ പ്രസിദ്ധമാണ്. സാധാരണ സുഭിക്ഷമായി കഴിക്കുന്ന ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ 50( പൂരിതകൊഴുപ്പും 35( അന്നജവും 25( മാംസ്യവും 500 മില്ലിഗ്രാം കൊളസ്‌ട്രോളും ഉണ്ടെങ്കില്‍, ഡീന്‍ ഓര്‍ണിഷിന്റെ 'റിവേര്‍സല്‍ ഡയറ്റ്' പ്രകാരം നാം ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ 10( ബഹു, ഏക അപൂരിത കൊഴുപ്പും 75( അ ന്നജവും 20( മാംസ്യവും 5 മില്ലിഗ്രാം കൊളസ് ട്രോളും മാത്രമേ അടങ്ങാവൂ.

ഇത്തരത്തിലുള്ള കര്‍ശനമായ ഭക്ഷണക്രമീകരണത്തിലൂടെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലുപരി കൊറോണറി ധമനികളിലെ ബ്ലോക്കുകള്‍ വരെ ഭാഗികമായി അകറ്റാം എന്ന് ഡീന്‍ ഓര്‍ണിഷ് അവകാശപ്പെടുന്നു.

കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കാന്‍ മരുന്നുകളെപ്പോലെത്തന്നെ പ്രാധാന്യമേറിയ ഒന്നാണ് പ്രകൃതിയുടെ നാരുകള്‍. സസ്യാഹാരത്തിലെ ദഹിക്കാത്ത ഭാഗമാണ്ാരുകള്‍ (ഫൈബര്‍). ഇവ രണ്ടുവിധമുണ്ട്. വെള്ളത്തിലലിയുന്നവയും അലിയാത്തവയും. കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുന്നത് വെള്ളത്തിലലിയുന്ന നാരുകളാണ്. വെള്ളത്തിലലിയുന്ന നാരുകള്‍ ആമാശയാന്ത്രങ്ങളില്‍ അര്‍ദ്ധഖരവസ്തുവായശേഷം കൊളസ്‌ട്രോളിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. അതുപോലെത്ത ന്നെ ബെയില്‍ അത്തിലൂടെയുള്ള കൊളസ്‌ട്രോ ളിന്റെ വിസര്‍ജനപ്രക്രിയയും അവ വര്‍ധിപ്പിക്കുന്നു. ഇതുവഴി കൊളസ്‌ട്രോളിന്റെ അളവ് 5(ഉം ഹൃദ്രോഗത്തിന്റെ തോത് 10(ഉം കുറയ്ക്കു വാന്‍ സാധിക്കും.

എന്തൊക്കെ പദാര്‍ത്ഥങ്ങളിലാണ് നാരുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്?

ഓട്‌സ് , ബീന്‍സ്, പയറുകള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ (ആപ്പിള്‍, മുന്തിരി, പപ്പായ, ചക്ക, മാങ്ങ) ഇവയിലെല്ലാം നാരുകള്‍ ധാരാളമായടങ്ങിയിട്ടുണ്ട്. ഇവകൂടാതെ പരിപ്പ്, ഉണങ്ങിയ പഴവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ്, തൊലിയോടുകൂടി പുഴുങ്ങിയ ഉരുളക്കിഴങ്ങ്, തവിടുകൊണ്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍, തൊലിയോടുകൂടിയ പഴവര്‍ഗങ്ങള്‍, ചോളം, റാഗി ഇങ്ങനെ നിരവധി ആഹാരപദാര്‍ത്ഥങ്ങളില്‍ പ്രകൃതിയുടെ നാരുകള്‍ സമൃദ്ധമായുണ്ട്.

വ്യായാമം ശീലമാക്കുക
കൊളസ്‌ട്രോള്‍ ഗണ്യമായി കുറയ്ക്കുകയും ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്ന ഒന്നാണ് കൃത്യവും സ്ഥിരവുമായ വ്യായാമപദ്ധതി. വ്യായാമത്തിന്റെ അത്ഭുതസിദ്ധികളെപ്പറ്റി ഇപ്പോള്‍ പരശ്ശതം പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വ്യായാമം ശരീരത്തിലെ സുപ്രധാനങ്ങളായ എന്‍സൈമുകളുടെ ഉല്‍പാദനത്തെ ഉദ്ദീപിപ്പിച്ചുകൊണ്ടാണ് കൊളസ്‌ട്രോളിന്റെ അളവി നെ നിയന്ത്രിക്കുന്നത്. നല്ല (എച്ച്.ഡി.എല്‍) കൊളസ്‌ട്രോളിനെ വര്‍ധിപ്പിക്കുകയും ട്രൈഗ്ലിസറൈഡുകളെ കുറയ്ക്കുകയും ചെയ്യുന്ന 'ലൈപ്പോപ്രോട്ടീന്‍ ലൈപ്പെയ്‌സ്' എന്ന എന്‍സൈം എയിറോബിക് വ്യായാമം ചെയ്യുന്നവരില്‍ ധാ രാളമായി കാണുന്നു. ഒരുപ്രാവശ്യം വ്യായാമം ചെയ്യുന്നതോടെ ഈ എന്‍സൈം ശരീരത്തില്‍ സജീവമാകുന്നു. അതുപോലെ എച്ച്.ഡി.എല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കുന്ന 'ഹെപ്പാറ്റിക് ലൈപ്പെയ്‌സ്' എന്ന എന്‍സൈം വ്യായാമം ചെ യ്യുന്നവരില്‍ കുറയുന്നു. കൊളസ്‌ട്രോള്‍ പരലുകളെ ധമനീഭിത്തിയില്‍നിന്ന് അടര്‍ത്തിക്കളയുന്ന 'എന്‍. സി.എ.റ്റി' എന്ന എന്‍സൈം വ്യായാമം ചെയ്യുന്നവരില്‍ സുലഭമായി കാണുന്നു.

എത്രതരം വ്യായമമുറകള്‍ ഉണ്ട്?
നടക്കുക, ഓടുക, സൈക്കിള്‍ ചവിട്ടുക, നീന്തുക, തുഴയുക, ഡാന്‍സ് ചെയ്യുക തുടങ്ങിയവയെല്ലാം 'എയിറോബിക്' വ്യായാമവിഭാഗത്തില്‍പ്പെടും. ഇനി 'അനെയ്‌റോബിക്' വ്യായാമവുമുണ്ട്. ശ്വാ സം പിടിച്ചുകൊണ്ട് അമിതഭാരം ഉയര്‍ത്തുക ബലമായി പിടിക്കുക. ഇങ്ങനെ ശരീരം വളരെ ശക്തി ഉപയോഗിക്കേണ്ടിവരുന്ന വ്യായാമരീതികള്‍. കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ ഈരണ്ടു വ്യായാമമുറകളും സഹായകരമാവും. എന്നാല്‍ നിങ്ങള്‍ ഒരു ഹൃദ്രോഗിയാണെങ്കില്‍ തീര്‍ച്ചയായും അനെയ്‌റോബിക് (അമിതഭാരം പൊക്കുക) വ്യായാമമുറ ഒഴിവാക്കേണ്ടതാണ്. കാരണം ഇത്‌വഴി നിങ്ങള്‍ക്ക് നെഞ്ചുവേദനയുണ്ടാവുകയോ ഹൃദ്രോഗം മൂര്‍ച്ഛിക്കുകയോ ചെയ്യാം. ഹൃദ്രോഗികള്‍ക്ക് അനുവദിച്ചിട്ടുള്ളതും എയിറോബിക് വ്യായാമം മാത്രം.

സ്ഥിരമായ വ്യായാമം തുടങ്ങി ഏതാണ്ട് മൂന്ന് മാസംകൊണ്ട് 50( പേര്‍ക്ക് നല്ല (എച്ച്.ഡി. എല്‍) കൊളസ്‌ട്രോള്‍ ഗണ്യമായി വര്‍ധിപ്പിക്കുവാന്‍ സാധിക്കും. എന്നാല്‍ മറ്റു കൊളസ്‌ട്രോള്‍ ഘടകങ്ങള്‍ നിയന്ത്രിക്കപ്പെടുവാന്‍ ഏതാണ്ട് ആറ് മാസക്കാലമോളമെടുക്കും.

എപ്രകാരമാണ് വ്യായാമം ചെയ്യേണ്ടത്?
നിങ്ങള്‍ക്ക് എയിറോബിക് വ്യായാമമോ ഹൃ ദ്രോഗിയല്ലെങ്കില്‍ അനെയ്‌റോബിക് വ്യായാമമോ സ്ഥിരമായി ചെയ്യാം. നിങ്ങളുടെ നിശ്ചിത ഹൃ ദയമിടിപ്പിന്റെ 75-85( എങ്കിലും പള്‍സ് ഉണ്ടാകുന്നതുവരെ വേഗതകൂട്ടി നടക്കണം. ആദ്യമൊക്കെ ഇരുപതുമിനിട്ടും പിന്നീട് 45-60 മിനിട്ടുവരെയും ദിവസേന നടക്കുക. ആഴ്ചയില്‍ നാലു ദിവസമെങ്കിലും കൃത്യമായി നടക്കണം.