കളുടെ വിവാഹവേളയില്‍ പിതാവ് ഹൃദയാഘാതം വന്ന് മരിച്ചു, പേരക്കുട്ടിയുടെ ജന്മദിനാഘോഷത്തിനിടെ മുത്തച്ഛന്‍ ഹൃദയാഘാതം വന്ന് മരിച്ചു എന്നീ വാര്‍ത്തകള്‍ക്ക് പിന്നിലെ വില്ലന്‍ 'ഹാപ്പി ഹാര്‍ട്ട് സിന്‍ഡ്രോം' ആണെന്ന് ഗവേഷകരുടെ കണ്ടെത്തല്‍.
 
കുടുംബാംഗങ്ങളുടെ മരണം, വാഹനാപകടം, അമിതമായ  ഭയം എന്നിവ മാത്രമല്ല, മറിച്ച് അമിതമായ സന്തോഷവും ഹൃദയാഘാതം വരുത്തിയേക്കാം.  സ്വിറ്റ്‌സര്‍ലാന്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ ഒരു വിദഗ്ധ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. ഇത്തരത്തിലുളള മരണത്തിന് 'ഹാപ്പി ഹാര്‍ട്ട് സിന്‍ഡ്രോം' എന്നാണ് ഗവേഷകര്‍ നല്‍കിയിട്ടുളള പേര്. 

സ്വിറ്റ്‌സര്‍ലാന്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റിലിലെ ഡോ. ജെലീന ഗാദ്രിയുടെ നേതൃത്വത്തില്‍ ഗവേഷകര്‍ നടത്തിയ പഠനപ്രകാരം ഹൃദയാഘാതം വന്ന് മരിച്ചവരുടെ റിപ്പോര്‍ട്ടില്‍ 485 പേരില്‍ 20 പേരും ഹാപ്പി ഹാര്‍ട്ട് സിന്‍ഡ്രോം ബാധിച്ചാണ് മരിച്ചത്. 

അമിതമായി സന്തോഷിക്കുമ്പോള്‍ ഹൃദയത്തിന്റെ ഇടത് വെന്‍ട്രിക്കിളിന്റെ മധ്യഭാഗം വികസിക്കുകയും എന്നാല്‍ മുകള്‍ഭാഗം വികസിക്കാതിരിക്കുകയും ചെയ്യും.ഇത്തരത്തില്‍ ഉണ്ടാകുന്ന ഹൃദയപേശികളുടെ പെട്ടെന്നുളള മാറ്റമാണ് ഹാപ്പി ഹാര്‍ട്ട് സിന്‍ഡ്രോമിന്റെ കാരണം. ഇതിനാലാണ് അമിതമായി സന്തോഷിക്കുമ്പോള്‍ നെഞ്ച് വേദനയും ശ്വാസതടസ്സവും കാരണം ഹൃദയാഘാതം വന്ന് മരിക്കുന്നത്.

അമിതമായ ഭയം, ദുഖം എന്നിവ കൂടാതെ ജന്മദിനാഘോഷങ്ങള്‍, വിവാഹം, സുഹൃത്തുക്കള്‍ ഒരുക്കുന്ന  സര്‍പ്രൈസ് പാര്‍ട്ടികള്‍, കുടുംബത്തിലെ കൊച്ചുകുട്ടിയുടെ ജനനം എന്നീ ആഘോഷച്ചടങ്ങിനിടയിലും ഹൃദയാഘാതം വന്ന് മരിക്കുന്നവര്‍ ഏറെയാണെന്ന് പഠനം പറയുന്നു.

അമിതമായി സന്തോഷിക്കുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന രാസമാറ്റങ്ങള്‍ ഹൃദയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതും ഹാപ്പിഹാര്‍ട്ട് സിന്‍ഡ്രോമിലേക്ക് നയിക്കുന്നു.

എഴുപത് വയസ്സിന് മുകളിലുളളവരാണ് ഹാപ്പി ഹാര്‍ട്ട് സിന്‍ഡ്രോം ബാധിച്ചതില്‍ ഏറിയവരെന്നും പഠനം സൂചിപ്പിക്കുന്നു.