എട്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചു. രണ്ട് മാസം അവധിക്കാലം. എല്ലാവരും ആഘോഷിക്കുന്ന സമയം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ആ വേനൽക്കാലത്തിന് വല്ലാത്തൊരു ഊഷ്മളതയുണ്ടായിരുന്നു. അച്ഛന്റെ കൂടെ യോഗ ക്ലാസിന്റെ കവാടം കടന്നപ്പോൾ കിട്ടിയ അത് ഇന്നും കൂടെയുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഞാൻ മുടങ്ങാതെ യോഗ അഭ്യസിക്കുന്നു.
ബിസിനസ് തിരക്കുകൾക്കിടയിലും യോഗ ചെയ്യാൻ മറക്കാറില്ല. രാവിലെയും വൈകുന്നേരങ്ങളിലുമായാണ് യോഗയ്ക്കായി സമയം കണ്ടെത്തുന്നത്. ചെന്നൈയിലാണ് യോഗയുടെ ഹരിശ്രീ കുറിച്ചത്. പിന്നീട് സ്വന്തമായി കുറച്ചുകാലം യോഗ ചെയ്തു.

തിരക്കുകൾക്കിടയിലും യോഗ ദിനചര്യയുടെ ഭാഗമായിരുന്നു. പക്ഷെ ഒരു പരിശീലകന്റെ കുറവുണ്ടായിരുന്നു. പിന്നീടുള്ള യാത്ര യോഗ പരിശീലകനെ തേടിയായിരുന്നു. അങ്ങനെ യോഗ പരിശീലകൻ കെ.ബി. രമേശിൽ ചെന്നെത്തി. പിന്നീടങ്ങോട്ട് അദ്ദേഹമാണ് പരിശീലകൻ.
ഒരു രണ്ട് മണിക്കൂറോളം സമയം പരിശീലനത്തിനായി എടുക്കും. സ്വിമ്മിങ് പൂളിനരികെ അല്ലെങ്കിൽ ബാൽക്കെണി. ഇവിടെയാണ് മിക്കവാറും യോഗ ചെയ്യുന്നത്. ശുദ്ധവായു ലഭിക്കുന്ന സ്ഥലമാണ് യോഗ ചെയ്യുന്നതിന് തിരഞ്ഞെടുക്കേണ്ടത്.
ദിവസവും ഉള്ള യോഗയാണ് മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്നത്. യോഗയ്ക്കൊപ്പം മൈൻഡ് ആൻഡ് ബോഡി ട്രെയിനിങ്, ജിം, ഡയറ്റിങ്, മെഡിറ്റേഷൻ എന്നിവകൂടി ചേരുമ്പോൾ തിരക്കുകളിൽ നിന്നും ടെൻഷനിൽ നിന്നും ആശ്വാസം കിട്ടുന്നു.
ഭക്ഷണകാര്യത്തിലുമുണ്ട് യോഗയുടെ ചില നിഷ്ഠകൾ. അനാവശ്യമായി ഭക്ഷണം കഴിക്കാറില്ല. പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് ഭക്ഷണത്തിൽ കൂടുതലായി ഉൾക്കൊള്ളിക്കുന്നത്. ശരീരത്തിന് പ്രോട്ടീനുകൾ കിട്ടാൻ ഇത്തരം ഭക്ഷണങ്ങളാണ് ഉത്തമം.
ശരീരസൗന്ദര്യത്തിലും യോഗ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സൗന്ദര്യം എന്നതിലുപരി ആരോഗ്യം, മനസ്സിന് കുളിർമ, സന്തോഷം തുടങ്ങി യോഗ ജീവിത ശൈലിയിൽ പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കുന്നു. യോഗ എന്റെ മനസ്സിനെ ശാന്തമാക്കുന്നു. അത് ജീവിതത്തേയും...