malabar food festമാതൃഭൂമി ഭക്ഷ്യമേളയിലെ തിരക്കേറിയ ഒരു കൗണ്ടറാണ് സുലൈമാന്‍ക്കായുടെ സുലൈമാന്‍ ടീസ്റ്റാള്‍. ബദാം മില്‍ക്ക്, ഐസ് ടീ, ഫാലൂദാ എന്നീ മൂന്ന് തരം ജ്യൂസുകള്‍ മാത്രമേ ഇവിടെ വില്‍ക്കുന്നുള്ളൂവെങ്കിലും മേള ആരംഭിക്കുന്ന 5 മണി മുതല്‍ സുലൈമാന്‍ക്കയുടെ സ്റ്റാളില്‍ ആള്‍ക്കൂട്ടത്തിന്റെ തിരക്ക് കാണാം. മാതൃഭൂമി ഭക്ഷ്യമേളയില്‍ പങ്കെടുക്കാന്‍ ദിവസവും വീല്‍ചെയറില്‍  തലശ്ശേരിയില്‍ നിന്ന് യാത്ര ചെയ്‌തെത്തുന്ന സുലൈമാന്‍ക്ക മാതൃഭൂമി ഭക്ഷ്യമേളയിലെ ഏറ്റവും ആവേശമുണര്‍ത്തുന്ന മത്സരാര്‍ത്ഥി കൂടിയാണ്.

തലശ്ശേരിയില്‍ പതിനഞ്ച് കൊല്ലം മുന്‍പ് ആരംഭിച്ച സുലൈമാന്‍ ടീസ്റ്റാളിന്റെ ജനപ്രീതിയാണ് സുലൈമാനിക്കയെ മാതൃഭൂമി ഭക്ഷ്യമേളയില്‍ എത്തിച്ചത്. ബദാമും ഐസ്‌ക്രീമും പാലും ചേര്‍ത്തൊരുക്കുന്ന ബദാം ജ്യൂസ്, റെഡ് ലേബിള്‍, പഞ്ചസാര, ഏലം, പൊതീന എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഐസ് ടീ, വിവിധ തരം ഐസ്‌ക്രീമും അണ്ടിപരിപ്പും മുന്തിരിയും ചേര്‍ത്തുണ്ടാക്കുന്ന ഫാലൂദയ്ക്ക് മേളയില്‍ ആവശ്യക്കാരേറെ. ഒരു ദിവസത്തിന്റെ അവസാനം പുതുരുചികള്‍ നുണഞ്ഞ് സന്തോഷകരമായ ഒരു സായാഹ്നം ആസ്വാദിക്കാന്‍ ഭക്ഷ്യമേളയുടെ വേദിയില്‍ എത്തുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ് ഇവയെല്ലാം.