വെള്ളിമാടുകുന്ന് അനാഥമന്ദിരത്തിലെ കുട്ടികള്‍ക്കൊപ്പം കളക്ടര്‍ എന്‍. പ്രശാന്ത്പാരിസണ്‍സ് ലിബര്‍ട്ടിമാതൃഭൂമി ഭക്ഷ്യമേളതാരം മണ്ണിലിറങ്ങിനിന്നു. ഭക്ഷണത്തിന്റെ നഗരിക്ക് നടുവില്‍ ആരാധകരുടെ മുന്നിലേക്ക്. വെള്ളിത്തിരയില്‍ക്കണ്ട് ഇഷ്ടപ്പെട്ട നക്ഷത്രത്തെ അടുത്തുകണ്ട ആവേശത്തില്‍ പലരും ഭക്ഷണം മറന്നു. താരം പോയപ്പോള്‍   ജില്ലാകളക്ടര്‍ വന്നു. വെള്ളിമാടുകുന്ന് അനാഥമന്ദിരത്തിലെ കുട്ടികള്‍ക്കൊപ്പം സ്‌നേഹത്തിന്റെ കേക്ക് മുറിച്ചു. അപ്പോഴും ജനം നന്മയുടെയും സ്‌നേഹത്തിന്റെയും തിളക്കത്തില്‍ കയ്യിലെ പ്ലേറ്റ് മറന്നുനിന്നു. അവര്‍ പോയപ്പോള്‍ വന്നത് മന്ത്രി. സമ്മാനങ്ങള്‍ വിതരണം ചെയ്തു.  

എല്ലാം കഴിഞ്ഞപ്പോഴേക്കും അത്ഭുതരാവ് ഏറെ നീണ്ടിരുന്നു. ആളുകള്‍ പിരിഞ്ഞു. അടുപ്പുകളണഞ്ഞു. തുടര്‍ച്ചയായ ഏഴ് നാളുകള്‍ കഴിച്ചുകഴിച്ച് സ്വയം മറന്ന രുചികള്‍ ഓര്‍മകളായി. ഇനി അടുത്തവര്‍ഷം.പാരിസണ്‍സ് ലിബര്‍ട്ടിമാതൃഭൂമി ഭക്ഷ്യമേളയുടെ അവസാനദിവസമാണ് ഭക്ഷണപ്രേമികള്‍ക്ക് അവസാനിക്കാത്ത അദ്ഭുതമായത്. 

ആറരയോടെ നടി മഞ്ജുവാര്യര്‍ രുചിനഗരിയിലെ വേദിയിലെത്തി. ആള്‍ക്കൂട്ടം അവരെപ്പൊതിഞ്ഞു. മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരനും ഒപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കുമൊപ്പം നിന്ന് മഞ്ജു ഫോട്ടോ എടുത്തു. ഭക്ഷ്യമേളയിലെ താരങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. എല്ലാവരോടുമായി തന്റെ സ്‌നേഹം പങ്കുവെച്ചു. കോഴിക്കോടിന്റെ ഭക്ഷണപ്പെരുമയെ പ്രകീര്‍ത്തിച്ചു. മഞ്ജുപോയപ്പോള്‍ നഗരി ഒരു നിമിഷം നിശ്വാസത്തോടെ നിശ്ശബ്ദമായി.തുടര്‍ന്നാണ് കളക്ടര്‍ എന്‍. പ്രശാന്ത് നഗരിയിലെത്തിയത്. താന്‍ ഏറ്റവുമധികം ശ്രദ്ധിച്ച് പരിപാലിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന വെള്ളിമാടുകുന്ന് അനാഥമന്ദിരത്തിലെ കുട്ടികള്‍ അദ്ദേഹത്തെ കാത്തിരുന്നിരുന്നു. അവര്‍ സ്‌നേഹത്താല്‍ കളക്ടറെപ്പൊതിഞ്ഞു. കേക്ക് മുറിച്ച് ആനന്ദം പങ്കിട്ടു. ആരുമില്ല എന്ന ദുഃഖം അവര്‍ മറന്നു. ഭക്ഷണം കഴിച്ചുപിരിഞ്ഞു