tharanaതരാന ബര്‍കെ

മീ റ്റൂ കാമ്പയിന് 2006-ല്‍ തുടക്കമിട്ടത് ആഫ്രിക്കന്‍ -അമേരിക്കക്കാരിയായ തരാനയായിരുന്നു. ലൈംഗികാതിക്രമങ്ങള്‍ക്കിരയായ, 12 നും 18-നും ഇടയില്‍ പ്രായമുള്ള, കറുത്തവര്‍ഗക്കാരായ പെണ്‍കുട്ടികള്‍ക്കായി ഉണ്ടാക്കിയ 'ജസ്റ്റ് ബി' എന്ന സംഘടനയിലൂടെയാണ് തരാനയുടെ തുടക്കം.



nadiyaനാദിയ മുറാദ്

ഇറാഖിലെ ഐ.എസ്. കിരാതവാഴ്ചയില്‍ സ്ത്രീജീവിതം എത്രമാത്രം യാതനാപൂര്‍ണമാണെന്ന് ലോകംകേട്ടത് നാദിയ മുറാദെന്ന യസീദി പെണ്‍കുട്ടിയുടെ വാക്കുകളിലൂടെയാണ്. ഐ.എസ്. ഭീകരര്‍ ലൈംഗികാടിമകളാക്കിയ ആയിരക്കണക്കിന് യസീദി സ്ത്രീകളിലൊരാളായ അവള്‍ അവിടെനിന്ന് രക്ഷപ്പെട്ട് പുറംലോകത്തെത്തിയത് 2014-ലാണ്. തന്റെയും കൂട്ടുകാരുടെയും കഥ നാദിയ പറഞ്ഞപ്പോള്‍ ലോകം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. യസീദി സ്ത്രീകളുടെ അടിമജീവിതം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് തുടക്കംകുറിച്ച അവളെ നാലുവര്‍ഷങ്ങള്‍ക്കുശേഷം സമാധാന നൊബേല്‍ നല്‍കി ലോകം ആദരിച്ചു.

vangariവംഗാരി മാതായി

കെനിയയിലെ പരിസ്ഥിതി, രാഷ്ട്രീയ പ്രവര്‍ത്തകയാണ് വംഗാരി മാതായി. സമാധാനത്തിനുള്ള നൊബേല്‍ (2004) പുരസ്‌കാരം നേടുന്ന ആദ്യ ആഫ്രിക്കന്‍ വനിതയും പരിസ്ഥിതി പ്രവര്‍ത്തകയുമാണിവര്‍.

 malalaമലാല യൂസഫ് സായ്

2014-ലെ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ് സായ് ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്. പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയാണ് മലാല ശ്രദ്ധേയയായത്.

 sannaസന്ന മരീന്‍

ഫിന്‍ലന്‍ഡിലെ സന്ന മരീന്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി. 34-കാരിയായ മരീന്‍ 2019-ലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫിന്‍ലന്‍ഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്.  2014-ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  

 jacendaജസീന്ത ആര്‍ഡന്‍

നിലപാടുകള്‍കൊണ്ടും സമീപനങ്ങള്‍കൊണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍.2019-ല്‍ ന്യൂസീലന്‍ഡിലുണ്ടായ ഭീകരാക്രമണത്തെ നേരിട്ടരീതിയിലൂടെ ഒരുഭരണാധികാരി എങ്ങനെയാവണമെന്ന് അവര്‍ ലോകത്തിനു കാണിച്ചുകൊടുത്തു.