2008

എയ്ഡ്സിനും ഗര്‍ഭാശയ അര്‍ബുദത്തിനും കാരണമായ വൈറസുകള്‍ കണ്ടെത്തിയ മൂന്ന് യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ക്ക്. എയ്ഡ്സിന് പിന്നിലെ എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയതിന് ഫ്രാന്‍സിലെ ഫ്രാന്‍ക്വിസ് ബാരെ സിനൗനി, ലൂക്മൊണ്ടാഗാനീര്‍ എന്നീ ഗവേഷകര്‍ ബഹുമതിക്ക് അര്‍ഹരായി. ഗര്‍ഭാശയാര്‍ബുദത്തിന് ഇടയാക്കുന്നത് ഹ്യൂമന്‍ പാപ്പിലോമ വൈറസാണെന്ന് കണ്ടെത്തിയ ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ഹാരോള്‍ഡ് സൂര്‍ഹോസനും സമ്മാനം നേടി.

2009

ജനിതകരഹസ്യങ്ങളുടെ സങ്കേതമായ ക്രോമസോമുകള്‍ക്ക് ശരീരം സംരക്ഷണകവചം തീര്‍ക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിന് 2009-ലെ വൈദ്യശാസ്ത്രനൊബേല്‍ എലിസബത്ത് എച്ച്. ബ്ലാക്ക്ബേണ്‍, കാരള്‍ ഗ്രേഡര്‍, ജാക്ക് സോസ്റ്റാക്ക് എന്നീ അമേരിക്കന്‍ ഗവേഷകര്‍ പുരസ്‌കാരം പങ്കുവെച്ചു. വൈദ്യശാസ്ത്രനൊബേല്‍ പങ്കുവെച്ച ആദ്യവനിതകള്‍ എന്ന ബഹുമതി എലിസബത്തും കാരളും ഇതോടെ സ്വന്തമാക്കി.

2010

ഗര്‍ഭാശയത്തിന് പുറത്തുവെച്ചുള്ള ബീജസങ്കലനത്തിലൂടെ (ഐ.വി.എഫ്.) വന്ധ്യതാ ചികിത്സാരംഗത്ത് വലിയ വിപ്ലവത്തിന് തുടക്കമിട്ട ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ജി.എഡ്വേര്‍ഡിന് 2010-ലെ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചു. ശാരീരികപ്രശ്നങ്ങളാല്‍ കുട്ടികളില്ലാത്ത ദമ്പതിമാരുടെ അണ്ഡവും ബീജവും പരീക്ഷണശാലയില്‍ സംയോജിപ്പിച്ച് ഭ്രൂണത്തെ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയെടുക്കാനാണ് റോബര്‍ട്ട് എഡ്വേര്‍ഡ് ശ്രമിച്ചത്. 1978-ല്‍ ഈ ശ്രമങ്ങള്‍ വിജയിച്ചു. ലോകത്തെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവായ ലൂയിസ് ബ്രൗണ്‍ ജനിച്ചു. ഇപ്പോള്‍ വര്‍ഷം രണ്ടരലക്ഷം പേര്‍
ഐ.വി.എഫിലൂടെ അമ്മമാരാകുന്നു. 2013 ഏപ്രില്‍ 10-ന് റോബര്‍ട്ട് എഡ്വേര്‍ഡ് അന്തരിച്ചു.