തിരശ്ശീലക്കാഴ്ചയുടെ മായികലോകം സൃഷ്ടിച്ച് അവതരിപ്പിച്ച ചലച്ചിത്രങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ പടര്‍ന്ന പന്തലിച്ചു. സിനിമാ കൊട്ടകങ്ങളില്‍ നിന്ന് സ്വീകരണ മുറികളിലേക്കും പിന്നീട് വ്യക്തിയിലേക്കും വേരുകള്‍ പടര്‍ത്തി. വരാനിരിക്കുന്ന കാലം തീര്‍ച്ചയായും കൂടുതല്‍ അദ്ഭുതങ്ങളുടേതായിരിക്കും

2001: ആപ്പിള്‍ 'ഐട്യൂണ്‍സ്' അവതരിപ്പിച്ചു. ഡിജിറ്റല്‍ സംഗീത, സിനിമാരംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴിവെച്ചു.

2002: ഒറ്റ ടേക്കില്‍ ചിത്രീകരിച്ച ആദ്യ സിനിമ 'റഷ്യന്‍ ആര്‍ക്'. ദൈര്‍ഘ്യം: 96 മിനിറ്റ്. സ്റ്റെഡികാം ഉപയോഗിച്ച് ചിത്രീകരണം.

2006: സ്റ്റീവ് ജോബ്‌സ് ഉള്‍പ്പെടെയുള്ളവര്‍ തുടങ്ങിയ കംപ്യൂട്ടര്‍ ആനിമേഷന്‍ കമ്പനി 'പിക്‌സാര്‍'-നെ 740 കോടി ഡോളറിന് ഡിസ്‌നി സ്വന്തമാക്കി. സ്റ്റീവ് ജോബ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ തുടര്‍ന്നു.

2007: ഉന്നത നിലവാരത്തില്‍ ഡിജിറ്റല്‍ സിനിമകള്‍ ചിത്രീകരിക്കാവുന്ന റെഡ് വണ്‍ ക്യാമറകള്‍ പുറത്തിറക്കി.
2007: ഐഫോണ്‍ പുറത്തിറങ്ങി

2009: എച്ച്.ഡി. നിലവാരത്തില്‍ സെക്കന്‍ഡില്‍ 24 ഫ്രെയിമുകള്‍ ചിത്രീകരിക്കാവുന്ന ആദ്യ ഡി. എസ്.എല്‍.ആര്‍. ക്യാമറ നിക്കോണ്‍ ഡി 90 അവതരിപ്പിച്ചു.
2009: ഒട്ടേറെ ഉന്നത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച ചിത്രം 'അവതാര്‍' പുറത്തിറങ്ങി

2011: ഐട്യൂണ്‍ വഴി പാട്ടുകളും സിനിമകളും വാങ്ങാവുന്ന സേവനം ആപ്പിള്‍ സ്റ്റോറില്‍ തുടങ്ങി.

2013: സിനിമാ നിര്‍മാണം ജനകീയമാക്കിയ സോഷ്യല്‍ ക്രൗഡ് ഫണ്ടിങ്ങിനു തുടക്കമായി.

2015: 3ഡി, 3ഡി എച്ച്.ഡി.കള്‍ തിരിച്ചുവന്നു. കണ്ണടകള്‍ ഉപയോഗിക്കാതെ 3ഡി സിനിമ കാണാവുന്ന സംവിധാനം.
2015: വലിയ നിര്‍മാണക്കമ്പനികള്‍ സിനിമാ നിര്‍മാണച്ചെലവ് കുറയ്ക്കാനായി വി.എഫ്.എക്‌സ്. പോലുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇന്ത്യ, ചൈന പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കരാര്‍ നല്‍കിത്തുടങ്ങി

2016: സിനിമകളില്‍ എന്തു കാണണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍നിന്നു മനസ്സിലാക്കി അതനുസരിച്ച് തിരക്കഥ തയ്യാറാക്കുന്ന രീതി വരുന്നു.

2018: മൊബൈലിലൂടെ സിനിമ കാണുന്നതും അതിനോടു സംവദിക്കുന്നതും സിനിമാ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു കാരണമായി

2019: 3ഡി യിലോ ഫുള്‍ എച്ച്.ഡി.യിലോ സിനിമകള്‍ കാണാവുന്ന രീതിയിലുള്ള കനംകുറഞ്ഞ മൊബൈല്‍ഫോണുകള്‍ വരുന്നു.

തയ്യാറാക്കിയത് : സന്തോഷ് വാസുദേവ്‌