inflationരാജ്യത്തെ സമ്പദ്ഘടനയ്ക്ക് കാര്യമായ നേട്ടമൊന്നും അവകാശപ്പെടാനില്ലാത്ത ഒരുവര്‍ഷമാണ് കടുന്നുപോകുന്നത്. 2014ന്റെ തുടര്‍ച്ചയായുണ്ടായ നേട്ടം നിലനിര്‍ത്താന്‍ മൂലധന വിപണിക്കായില്ല. ഓഹരി വിപണികള്‍ പലപ്പോഴും കൂപ്പുകുത്തി.

ഗ്രീസും ചൈനയും ഉയര്‍ത്തിയ മാന്ദ്യ ഭീഷണികള്‍ ആഗോള സമ്പദ്ഘടനയെ ആശങ്കയിലാഴ്ത്തി. ഈ സാഹചര്യത്തിലും രാജ്യത്തെ സമ്പദ്ഘടന ശക്തിതെളിയിക്കുകയും ചെയ്തു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് സമ്പദ്ഘടനയ്ക്ക് കരുത്തേകി. അടുത്ത ഏപ്രിലില്‍ നടപ്പാക്കാനിരിക്കുന്ന ചരക്ക് സേവന നികുതിയിലാണ് ഇനി പ്രതീക്ഷ. പാര്‍ലമെന്റിലെ വലിയ കടമ്പകൂടി ജിഎസ്ടിക്ക് മറികടക്കാനുണ്ട്.

2015ലെ പ്രധാന സംഭവങ്ങളിലൂടെ:

നിരക്ക് കുറയ്ക്കല്‍
2015 കലണ്ടര്‍ വര്‍ഷത്തില്‍ നാല് തവണയായി 125 ബേസിസ് പോയന്റാണ് നിരക്കില്‍ ആര്‍ബിഐ കുറവ് വരുത്തിയത്. എന്നാല്‍ നിരക്കിളവിന്റെ 50 ശതമാനം ആനുകൂല്യം മാത്രമാണ് ജനങ്ങള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ തയ്യാറായത്.

ഈ സാഹചര്യത്തിലാണ് വായ്പകള്‍ക്ക് അടിസ്ഥാന പലിശ നിരക്കുകള്‍ കണക്കാക്കുന്നതിന് മാര്‍ഗരേഖ ആര്‍ബിഐ പുറത്തുവിട്ടത്. 2016 ഏപ്രില്‍ ഒന്നുമുതല്‍ പുതിയരീതിയില്‍ പലിശ നിര്‍ണയിക്കണമെന്നാണ് വ്യവസ്ഥചെയ്തിട്ടുള്ളത്.

പണപ്പെരുപ്പം
രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ താഴ്ന്ന നിലയില്‍തന്നെയാണ് തുടരുന്നതെങ്കിലും ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വര്‍ധന പ്രകടമാണ്.

മൊത്തവില പണപ്പെരുപ്പം 13 മാസമായി നെഗറ്റീവ് ശതമാനത്തിലാണ്. റീട്ടെയില്‍ പണപ്പെരുപ്പം ഒക്ടോബറിലെ 5 ശതമാനത്തില്‍നിന്ന് നവംബറില്‍ 5.41 ശതമാനമായി ഉയര്‍ന്നു. ഡിസംബറിലെ നിരക്കുകള്‍ ജനവരിയ രണ്ടാംവാരത്തിലാകും പുറത്തുവരിക.  

ചരക്ക് സേവന നികുതി
ചരക്കുസേവനനികുതി ബില്ല്; പ്രത്യേക സമ്മേളനത്തിന് സാധ്യത കുറയുന്നുപാര്‍ലമന്റിന്റെ ശീതകാല സമ്മേളനത്തില്‍ ജിഎസ്ടി പാസാക്കാനാകുമെന്നായിരുന്നു മോദി സര്‍ക്കാരിനൊപ്പം വാണിജ്യലോകവും പ്രതീക്ഷ പുലര്‍ത്തിയിരുന്നത്. ഏതായാലും അതിന് കഴിഞ്ഞില്ല. രാജ്യത്തെ സമ്പദ്ഘടനയ്ക്ക് പുതിയ നികുതി പരിഷ്‌കാരം കരുത്തുപകരുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

പരോക്ഷ നികുതികള്‍ ഏകീകരിച്ച് ഉത്പാദനം വിപണനം സേവനം എന്നിവയ്ക്ക് ഘട്ടംഘട്ടമായി നികുതി ഈടാക്കുന്നതാണ് പുതിയ പരിഷ്‌കാരം.

വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും നികുതി ബാധ്യതയില്‍ മാറ്റമുണ്ടാകില്ലെന്നതുമാത്രമല്ല നികുതി നിര്‍ണയം ഏളുപ്പമാകുകകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യ മൂല്യമേറിയ ഏഴാമത്തെ 'നാഷന്‍ ബ്രാന്‍ഡ്'
ലോകത്തെ ഏറ്റവും മൂല്യമുള്ള ഏഴാമത്തെ നാഷന്‍ ബ്രാന്‍ഡ് ആയി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ഓരോ രാജ്യത്തും അഞ്ചുവര്‍ഷത്തേക്ക് വിറ്റഴിക്കപ്പെടാനിടയുള്ള എല്ലാ ബ്രാന്‍ഡുകളുടെയും കണക്കെടുത്ത് അവലോകനം ചെയ്യുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ 'ബ്രാന്‍ഡ് ഫിനാന്‍സ് ' ആണ്.
   
യു.എസ്., ചൈന, ജര്‍മനി, യു.കെ, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങള്‍.


ശമ്പളവും പെന്‍ഷനും ഉയര്‍ത്താന്‍ ശുപാര്‍ശ
കേന്ദ്രസര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 16 ശതമാനം ഉയര്‍ത്താന്‍ ഏഴാം ശമ്പളക്കമ്മിഷന്‍ കേന്ദ്രത്തിന് ശുപാര്‍ശചെയ്തു. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.കെ.മാഥൂര്‍ നവംബര്‍ 19നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2016 ജനവരി ഒന്നിന്റെ പ്രാബല്യേത്താടെ ശുപാര്‍ശകള്‍ നടപ്പാക്കും. ഏറ്റവുംചുരുങ്ങിയ അടിസ്ഥാനശമ്പളം 18,000 രൂപയായും ഉയര്‍ന്ന ശമ്പളം 2.25 ലക്ഷം രൂപയുമായിരിക്കും. നിലവിലെ 'പേ ബാന്‍ഡ്', 'ഗ്രേഡ് പേ' രീതിക്ക് പകരം 'പേ മാട്രിക്‌സ്' എന്ന രീതി നടപ്പാക്കാനും നിര്‍ദേശമുണ്ട്.

ജന്‍ധന്‍ യോജന
എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് ജന്‍ധന്‍ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി പ്രകാരം 21.5 കോടി പുതിയ അക്കൗണ്ടുകളാണ് തുറന്നത്. 22,000 കോടി രൂപ ഇതില്‍ നിക്ഷേപമായിവന്നുവെന്ന് ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

പേമെന്റ് ബാങ്കുകള്‍ക്ക് അനുമതി
രാജ്യത്ത് ആദ്യമായി പേമെന്റ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രാഥമിക അനുമതി നല്‍കി. തപാല്‍ വകുപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എയര്‍ടെല്‍ എം കൊമേഴ്‌സ്, വോഡഫോണ്‍ എംപെസ, ആദിത്യ ബിര്‍ള നുവോ, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വീസസ്, ഫിനോ പേടെക്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍.), ദിലീപ് സാങ്വി (സണ്‍ ഫാര്‍മ), വിജയ് ശേഖര്‍ ശര്‍മ (പേടിഎം), ടെക് മഹീന്ദ്ര എന്നിവയ്ക്കാണ് അനുമതി ലഭിച്ചത്.

സ്വര്‍ണത്തിന് പകരം ബോണ്ട് പദ്ധതി
സ്വര്‍ണബോണ്ട്, സ്വര്‍ണം പണമാക്കല്‍ എന്നീ പദ്ധതികള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ അനുമതിനല്‍കി. കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും ഉത്തരവാദിത്വത്തിലാണ് സ്വര്‍ണബോണ്ടുകള്‍ പുറപ്പെടുവിക്കുക. 5, 10, 50, 100 ഗ്രാമിന്റെ ബോണ്ടുകളാണ് പുറത്തിറക്കുന്നത്.

ചൈനയിലെ മാന്ദ്യം
china shopലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നുവരികയായിരുന്ന ചൈനയില്‍, പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തോളമായി.

2007ല്‍ 14.2 ശതമാനമായിരുന്ന വളര്‍ച്ചാനിരക്ക് 2010 ആയപ്പോഴേക്കും 10.4 ശതമാനമായി താഴ്ന്നു. വളര്‍ച്ച കുറയുന്നത് താത്കാലിക പ്രതിഭാസം മാത്രമാണെന്നായിരുന്നു തുടക്കത്തില്‍ ചൈനയുടെ കണക്കുകൂട്ടല്‍. പിന്നീട് കണ്‍മുന്നില്‍ തന്നെ സമ്പദ്ഘടനയുടെ ശക്തി ചോരുന്നതാണ് ചൈന കണ്ടത്. ഈ വര്‍ഷം വളര്‍ച്ചാനിരക്ക് ഏഴു ശതമാനത്തിന് താഴെ എത്തുമെന്നാണ് അനുമാനം.

ലോകത്തിന്റെ തന്നെ കയറ്റുമതി ഹബ്ബ് ആയി വളര്‍ന്ന ചൈനയുടെ കയറ്റുമതി വരുമാനവും കുറയുകയാണ്. ഈ സാഹചര്യത്തിലാണ് കറന്‍സിയായ യുവാന്റെ മൂല്യം ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ആഗസ്ത് 11ന് കുറച്ചത്. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ലോക വിപണിയില്‍ മത്സരക്ഷമത ഉയര്‍ത്തി കയറ്റുമതി തിരിച്ചുപിടിക്കാനുള്ള നടപടിയായിരുന്നു അത്.

ഗ്രീസ് പ്രതിസന്ധി
2008ല്‍ വാള്‍സ്ട്രീറ്റ് പുകഞ്ഞ് പൊട്ടിയപ്പോള്‍ യൂറോപ്പിലെ മാന്ദ്യത്തിന്റെ കേന്ദ്രം ഗ്രീസ് ആയിരുന്നു. സാമ്പത്തികമാന്ദ്യം ആഗോള വ്യാപകമായി പിടിമുറുക്കിയതോടെ, വര്‍ഷങ്ങളായി രാജ്യം നേരിടുന്ന കമ്മികണക്കുകള്‍ 2009ല്‍ ഗ്രീസ് പുറത്തുവിട്ടു. വരവിനൊത്ത് ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെ രാജ്യം വട്ടംകറങ്ങിയതിന്റെ കഥകള്‍ പിന്നെ ലോകമറിഞ്ഞു. പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താനോ നികുതിപരിവ് കാര്യപ്രപ്തിയോടെ നടപ്പാക്കാനോ ഭരണാധികാരികള്‍ എന്നിട്ടും ശ്രദ്ധചെലുത്തിയില്ല. വിപണിയില്‍നിന്ന് കടമെടുക്കാന്‍ ഗ്രീസിന് വിലക്കുകള്‍വന്നു. 2010 ഓടെ സാമ്പത്തിക ഞെരുക്കത്തിന്റെ പാതയിലേയ്ക്ക് രാജ്യം കൂപ്പുകുത്തി.

പ്രതിസന്ധിയകറ്റാന്‍ ഐഎംഎഫും യുറോപ്യന്‍ കേന്ദ്ര ബാങ്കും ആദ്യ സഹായമായ 240 ബില്യണ്‍ യൂറോനല്‍കി. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ അതുകൊണ്ടും ഗ്രീസിനായില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടൊപ്പം തൊഴിലില്ലായ്മ 25 ശതമാനത്തിലേറെയുമായി.

ഉപാധികളോടെ യുറോപ്യന്‍ യൂണിയന്‍ രക്ഷാപാക്കേജ് പ്രഖ്യാപിച്ചത് തല്‍ക്കാലത്തേയ്ക്ക് രക്ഷയായി.

ബ്രിക്‌സ് ബാങ്ക്
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ബ്രിക്‌സ് ബാങ്കിന്റെ പ്രവര്‍ത്തനം തുടങ്ങി.

പ്രാരംഭ മൂലധനത്തില്‍ 4,100 കോടിയാണ് ചൈനയുടെ വിഹിതം. ഇന്ത്യയും ബ്രസീലും റഷ്യയും 1,800 കോടി ഡോളര്‍ വീതം നിക്ഷേപിക്കും.

ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ ചെയര്‍മാനായിരുന്ന കെ.വി. കാമത്താണ് ബ്രിക്‌സ് ബാങ്കിന്റെ പുതിയ പ്രസിഡന്റ്.

ഗൂഗിള്‍ മാറി ആല്‍ഫബറ്റ് വന്നു
google alphabetഗൂഗിള്‍ കമ്പനി ആല്‍ഫബറ്റായി പ്രഖ്യാപിച്ചു. ഇനി ആല്‍ഫബറ്റിന് കീഴിലുള്ള പല കമ്പനികളിലൊന്ന് മാത്രമായിരിക്കും ഗൂഗിള്‍.

ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും തന്നെയാണ് ആല്‍ഫബറ്റിന്റെ തലപ്പത്തുള്ളത്.

ധനതത്ത്വശാസ്ത്രത്തിനുള്ള നോബേല്‍
ബ്രിട്ടീഷ് വംശജനായ ആന്‍ഗസ് ഡീറ്റണ്‍ ആണ് ഇൗ വര്‍ഷെത്ത ധനതത്ത്വശാശാസ്ത്ര നൊബേലിന് അര്‍ഹനായത്‌. ഉപേഭാഗം, ദാരിദ്ര്യ അസമത്വങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ തമ്മിലുള്ള പരസ്പര ബന്ധം അനാവൃതമാക്കുന്ന തരത്തിലുള്ള ആന്‍ഗസ് ഡീറ്റണിെന്റ നിരീക്ഷണങ്ങളാണ് നൊബേല്‍സമ്മാനത്തിന് അര്‍ഹമായത്.

ഉപേഭാഗവസ്തുക്കെള ആ്രശയിക്കാനും ഒരുേവള അവയുടെ ആകര്‍ഷണവലയത്തില്‍ സ്വയംവിടു തിയില്ലാെത അകെപ്പട്ടുേപാവാനും വികസ്വരരാജ്യങ്ങൡെല ജനങ്ങെള പരിധിയിേലെറ സ്വാധീനിക്കുന്നത്, ഉ പേഭാഗവസ്തുക്കളുെട ലഭ്യതെയക്കാള്‍ ജീവിതനിലവാരത്തില്‍ വന്നുേചരുന്ന ഏറ്റക്കുറച്ചിലുകളാെണന്നാണ് ആന്‍ഗസ് ഡീറ്റണ്‍ സിദ്ധാന്തിച്ചത്.