സ്ത്രീ: തുല്യത, വിവാദം
കേരളീയ സമൂഹത്തില്‍ നിരന്തര ചര്‍ച്ചകള്‍ക്ക് വിധേയമാകുന്ന വിഷത്തിലൊന്നാണ് ലിംഗ സമത്വം. ആനുകാലിക സംഭവങ്ങളെത്തുടര്ന്നുണ്ടാകുന്ന സംവാദങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും പൊതു മാധ്യമങ്ങളിലും പോയ വര്‍ഷം പടര്‍ന്നുപിടിച്ചിരുന്നു.
തൃശൂരില്‍ നടന്ന 'കാലാതീതം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് വിവര്‍ത്തകയായ ശ്രീദേവി എസ്. കര്‍ത്തയ്ക്ക് പ്രവേശനം നിഷേധിച്ചത്. പ്രമുഖ സന്യാസ പരമ്പരയിലെ ബ്രഹ്മ വിഹാരി ദാസ് എന്ന സ്വാമി സ്ത്രീകളുമായി വേദി പങ്കിടെല്ലന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് ശ്രീദേവിക്ക് ചടങ്ങില്‍ പ്രവേശനം നിഷേധിച്ചത്.
ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിലുണ്ടായ തര്‍ക്കങ്ങളാണ് കോഴിക്കോട് ഫാറുഖ് കോളെജിലുണ്ടായ വിവാദങ്ങള്ക്കാധാരമായത്. പ്രശ്നങ്ങള്‍ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
ലിംഗ സമത്വത്തിനൊപ്പം സ്ത്രീ നേരിടുന്ന പ്രശ്നങ്ങളും ലൈംഗിക ചൂഷണത്തിനിതരയാവുന്നതിലെ സാഹചര്യങ്ങളും സ്വന്തം അനുഭളും ഫെയിസ് ബുക്കില്‍ കുറിച്ച മാധ്യമ പ്രവര്‍ത്തക വി.പി.റജീനയാണ് സമുഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക തുടക്കമിട്ടത്. മതാധ്യക്ഷന്മാരടക്കം ഇതിന്റെ തുടര്‍ച്ചയായി വിവാദങ്ങള്‍ നീണ്ടു.
സാമൂഹ്യ പ്രവര്‍ത്തക ദയാഭായിയെ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് ഇറക്കിവിടുകയും ജീവനക്കാര്‍ അപമര്യാദയായി പെരുമാറുകയും ചെയ്തത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി.
മാഞ്ഞ പെണ്‍താരങ്ങള്‍
നഫീസത്ത് ബീവി
മുന്‍ ഡെപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന നഫീസത്ത് ബീവി.1960 മുതല്‍ 64 വരെ രണ്ടാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിച്ചു.
അരുണാ ഷാന്‍ബാഗ്
ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 42 വര്‍ഷമായി കോമയില്‍ കഴിയഞ്ഞ അരുണ ഷാന്‍ബാഗ് അന്തരിച്ചു. മുംബൈയിലെ കെ.ഇ.എം ആസ്പത്രിലായിരുന്നു അന്ത്യം. നഴ്സായിരുന്ന അരുണ ഷാന്‍ബാഗിനെ ആസ്പത്രിയിലെ തൂപ്പുകാരനായ സോഹന്‍ലാല്‍ വാത്മീകി എന്നയാളായിരുന്നു ബലാത്സംഗം ചെയ്തത്.
ഷീല കൗള്‍
പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയും നെഹ്രു കുടുംബാഗവുമായ ഷീല കൗള്‍ അന്തരിച്ചു. പാര്‍ലമെന്റംഗം, കേന്ദ്ര മന്ത്രി, ഗവര്‍ണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സിസ്റ്റര്‍ നിര്‍മ്മല
മദര്‍ തെരേസയുടെ പിന്‍ഗാമിയും മിഷണറീസ് ഓഫ് ചാരിറ്റി മേധാവിയുമായിരുന്ന സിസ്റ്റര്‍ നിര്‍മ്മല അന്തരിച്ചു. 2009-ല്‍ രാജ്യം പത്മ വിഭൂഷണ്‍ നല്കി ആദരിച്ചു.
ഫാബി ബഷീര്‍
മലയളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു. ഫാത്തിമ ബഷീര്‍ എന്ന പേര് ബഷീറായിരുന്നു ഫാബി എന്നു മാറ്റിയത്. പ്രിയ കഥാകാരനെയും അദ്ദേഹത്തിന്റെ രചനകളും പോലെ മലയാളിക്ക് പ്രിയപ്പെട്ടയാളായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന് എന്നും പ്രചോദനമായിരുന്ന ഫാബി ബഷീര്‍.
സുര്‍വ മുഖര്‍ജി
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യയും രാഷ്ട്രത്തിന്റെ പ്രഥമ വനിതയുമായ സുര്‍വ മുഖര്‍ജി അന്തരിച്ചു.
കൊച്ചമ്മു
ഇന്ത്യയുടെ ഫുട്ബോള്‍ നായകന് ഐ.എം.വിജയന്റെ അമ്മ കൊച്ചമ്മു അന്തരിച്ചു.
രാധിക തിലക്
പ്രമുഖ പിന്നണി ഗായിക രാധികാ തിലക് അന്തരിച്ചു. എഴുപതോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.
മാര്‍ഗ്ഗി സതി
കേളത്തിന്റെ നങ്ങ്യാര്‍കൂത്ത് കലാപാരമ്പര്യത്തിലെ സ്ത്രീകളില്‍ പ്രധാനിയായിരുന്ന മാര്‍ഗ്ഗി സതി അന്തരിച്ചു. കലാമണ്ഡലം അധ്യാപികയായ മാര്‍ഗി സതി പൈതൃക കലയായി യുനസ്കോ തിരഞ്ഞെടുത്ത കൂടിയാട്ടം യുനസ്കോ പാരീസിലെ യുനസ്കോ ആസ്ഥാനത്ത് അവതരിപ്പിച്ചിട്ടുണ്ട്.
നേട്ടങ്ങള്‍
മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.ആര്.മീരയക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്കാര ലഭിച്ചത്.
കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി കലാശ്രീ പുരസ്കാരത്തിന് ഗിരിജ മാരാര്‍ അര്‍ഹയായി
പ്രശസ്ത എഴുത്തുകാരി ഉഷാകുമാരിക്ക് 2015ലെ ഒ.വി.വിജയന് സാഹിത്യ പുരസ്കാരം സമ്മാനിച്ചു. ചിത്തിരപുരത്തെ ജാനകി എന്ന നോവലിനാണ് അവാര്‍ഡ്.
പിന്നെയും നിര്‍ഭയമാര്‍
ഒാരോ മഞ്ഞുകാലത്തിലും മനസാക്ഷിക്കുമേല്‍ പതിക്കുന്ന കനലോര്‍മ്മയാണ് ജ്യോതി സിങ്്. കടും തണുപ്പില്‍ കട്ടപിടിച്ച് മനുഷ്യത്വം നില്ക്കുമ്പോള് ഒരു നിശാന്തവായുവായവള്, ഇന്ത്യയുടെ പെണ്കിടാവ് നമ്മെക്കടന്നു പോകുന്നു..
ഡല്‍ഹി കൂട്ട ബലാത്സംഗം നടന്ന് മൂന്ന് വര്‍ഷം തികയുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി ജയില്‍ മോചിതനാവുകയാണ്.
കര്‍ണാടകയില്‍ 2015 നവംബറില്‍ ഓടുന്ന ബസില്‍ പത്തൊമ്പതുകാരിയായ യുവതിയെ പീഡിപ്പിച്ചു. വീണ്ടും ഒരു പെണ്ണിന്റെ കരച്ചില് യന്ത്രമുരള്ച്ചയില് ആരും കേള്‍ക്കാതെപോയി.
അടൂര്‍ കടമ്പനാട്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളെ കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത് പിന്നെയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ പീഡനങ്ങളെ കാണിക്കുന്നു.
ചുമ്പന സമരവും പെണ്‍വാണിഭവും
വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയും സദാചാര പൊലിസിനെതിരെയും നടന്ന സമരമായ കിസ് ഓഫ് ലൗ കേരളത്തില്‍ നിന്ന് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നിരുന്നു. 2014ല്‍ ആരംഭിച്ച അഹിംസാത്മക സമരം ഏതാണ്ടൊരു കൊല്ലത്തോളം കേരളത്തില്‍ നിറഞ്ഞു നില്‍ക്കുകയും വിവിധങ്ങളായ ചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു. എന്നാല്‍ ചുമ്പന സമരത്തിന് നേതൃത്വം നല്കിയവര് പെണ്വാണിഭത്തന്റെ പ്രധാന കണ്ണികളായതിന്റെ വാര്‍ത്തകളാണ് പുറത്തു വന്നത്. രാഹുല്‍ പശുപാലും രശ്മി നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ ഭാഗമാവുയി എന്നത് ചുമ്പനസമരത്തിനേറ്റ തിരിച്ചടിയായി. ചുമ്പനസമരത്തിന് നേതാക്കളില്ലെന്നും ഇതൊരു കൂട്ടായ്മയാണെന്നും അത് തുടരുമെന്ന് സമരത്തിന് ഭാഗമായ മറ്റുള്ളവര്‍ പറയുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ ചുരുളഴിയുമ്പോള്‍ പുറത്തുവരുന്നത് വലിയ റാക്കറ്റുകളുടെ ഭീകരമയ കഥകളാണ്.