അഴിമതി

അഴിമതി ആരോപണത്തില്‍പ്പെട്ട ലളിത് മോദിയുടെ വിദേശ യാത്രയും അതിനെതുടര്‍ന്ന് പ്രതിക്കൂട്ടിലായ വിദേശകാര്യ മന്ത്രി സുഷമ്മ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ഈ വര്‍ഷത്തെ പ്രധാന അഴിമതി ആരോപണ വിധേയരായി.

arun jaitlyകേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ഉണ്ടായ അഴിമതി ആരോപണം ആം ആദ്മി പാര്‍ട്ടി ആയുധമാക്കി. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളാണ് സമകാലികമായി പുറത്തുവന്നത്.  

അഴിമതി ആരോപണത്തില്‍പ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റവിമുക്തയാക്കപ്പെട്ടതും ഈ jayalalithaവര്‍ഷത്തിലായിരുന്നു. 

സംസ്ഥന തലത്തില്‍ ഉണ്ടായ അഴിതി ആരോപണങ്ങള്‍ പോലും കേന്ദ്ര സര്‍ക്കാരിന് തലവേദനയായി. നിയമനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ  വ്യാപം അഴിമതിക്കേസില്‍ ആരോപിതരും അന്വേഷണ ഉദ്വോഗസ്തരും പത്ര പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ മരിക്കുകയും ചെയ്തതു ഈ വര്‍ഷത്തെ ഏറ്റവും ഗുരുതരവും രാജ്യ വ്യാപക ശ്രദ്ധയുണ്ടായതുമായ കേസായി വ്യാപത്തെ മാറ്റി.

കേരളത്തെ പിടിച്ചുലച്ചത് പോയ വര്‍ഷവും അഴിമതി ആരോപണങ്ങള്‍ തന്നെയായിരുന്നു. സോളാര്‍ വിവാദങ്ങള്‍ പല വക ഭേദങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒടുവിലെ സി.ഡി വിവാദങ്ങള്‍ വരെ എത്തി.

ബാര്‍ക്കോഴ അഴിമതി ആരോപണത്തില്‍ കെ.എം.മാണി പുറത്തുപോകേണ്ടി വന്നതായിരുന്നു പോയ വര്‍ഷത്തിന്റെ മറ്റൊരു ഗുരുതര അഴിമതി ആരോപണം. ഇപ്പോഴും ആരോപണങ്ങളില്‍ കുരുങ്ങിത്തന്നെ നില്‍ക്കുകയാണ് എക്‌സൈസ് മന്ത്രി കെ. ബാബു. 

 

 

അസഹിഷ്ണുതയും കൊലപാതകങ്ങളും 

intoleranceരാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണതയും അതിനെത്തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും കഴിഞ്ഞുപോകുന്ന വര്‍ഷത്തിന്റെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. കന്നടപുരോഗമന സഹിത്യകാരന്‍ എം. എം. കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ പുരോഗമനവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ക്കിടയാക്കി. 

ദളിതര്‍ക്ക് നേരെ ഉണ്ടായ അതിക്രമങ്ങളും ദളിത് കുട്ടികളെി ജീവനോടെ ചുട്ടു കൊന്നതും രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. 

വീട്ടില്‍ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് ഡല്‍ഹിയില്‍ നിന്ന് 35 കിലോ മീറ്റര്‍ അകലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക് എന്നയാളെ ജനക്കൂട്ടം അടിച്ചുകൊന്നു.  

 

കൊലപാതകങ്ങള്‍ 

ഷീനാ ബോറ കൊലക്കേസ് പോയ വര്‍ഷത്തിലെ രാജ്യ വ്യാപക ശ്രദ്ധ പിടിച്ചു പറ്റിയ കേസായിരുന്നു. 24 വയസുകാരിയായ ഷീന ബോറയെ അമ്മ ഇന്ദ്രാണി മുഖര്‍ജിയും രണ്ടാനച്ഛന്‍ പീറ്റര്‍ മുഖജിയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

ചന്ദ്രബോസ് കൊലപാതകമാണ് കഴിഞ്ഞുപോകുന്ന വര്‍ഷത്തിലെ പ്രധാനപ്പെട്ട കൊലപാതകങ്ങളിലൊന്ന്. പ്രതി നിസാം പൊലിസ് കസ്റ്റഡിയുലാണ്. 

യുവവ്യവസായി പോള്‍ എം.ജോര്‍ജ് കൊലക്കേസ് വിധി വന്നത് ഈ വര്‍ഷത്തിലായിരുന്നു. കേസില്‍ ആദ്യത്തെ 9 പ്രതികള്‍ക്ക് ജീവപര്യന്തം വിധിയെത്തിയത് ആറ് വര്‍ഷത്തിനുശേഷം. ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങ ജ്യോതി ജങ്ഷനില്‍ പാതിരാത്രിയില്‍ അരുംകൊല നടത്തിയത് 2009 ആഗസ്ത് 21 നാണ്.

കൂട്ടിലായ ആട്

നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ആട് ആന്റണി പിടിയിലായതും കുറ്റ കൃത്യങ്ങളില്‍ ഈ വര്‍ഷത്തെ പ്രധാന antonyസംഭവമായിരുന്നു. പാലക്കാട് ഗോപാലപുരത്തുനിന്നാണ് ആന്റണിയെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ ആന്റണിയെ പിടികൂടാന്‍ മൂന്നുവര്‍ഷമായി പോലീസ് ശ്രമിക്കുകയായിരുന്നു. 

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയെന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെ ബോംബെ ഹൈക്കോടതി വെറുതെവിട്ടു. നരഹത്യക്കേസില്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് റദ്ദാക്കിയത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി കൂട്ട ബലാത്സംഗത്തിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ജയില്‍ മോചിതനാവുകയാണ് ഇരുപത് വയസുള്ള പ്രതിക്ക് കുറ്റം ചെയ്യുമ്പോള്‍ പതിനെട്ട് വയസു തികയാന്‍ മാസങ്ങള്‍ മാത്രമെ ഉണ്ടായിരുന്നള്ളു. 

 

ബലാത്സംഗങ്ങള്‍ 

rapeകര്‍ണാടകയില്‍ 2015 നവംബറില്‍ ഓടുന്ന ബസില്‍ പത്തൊമ്പതുകാരിയായ യുവതിയെ പീഡിപ്പിച്ചു. വീണ്ടും ഒരു പെണ്ണിന്റെ കരച്ചില്‍  യന്ത്രമുരള്‍ച്ചയില്‍ ആരും കേള്‍ക്കാതെപോയി. 
 
അടൂര്‍ കടമ്പനാട്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത് പിന്നെയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ പീഡനങ്ങളെ കാണിക്കുന്നു. 

ഓരോ ദിവസവും 93 സ്ത്രീകള്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് അഥവാ നാല് സ്ത്രീകള്‍ ഓരോ മണിക്കൂറിലും പീഡിപ്പിക്കപ്പെടുന്നു. വര്‍ഷം തോറും ഈ കണക്കുകളുടെ ഗ്രാഫുള്‍ ഉയരുന്നു. ഓരോ വര്‍ഷാന്ത്യത്തിലും ഈ കണക്കുകള്‍ കൂടുന്നതിനര്‍ത്ഥം നമ്മളടക്കം ഓരോരുത്തരിലെയും മാനുഷിക മൂല്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നാതാണ്. 

 

ബാലനീതി നിയമ ഭേദഗതി 

children and crimeഗുരുതര കുറ്റ കൃത്യങ്ങള്‍ ചെയ്യുന്ന കൗമാര പ്രായക്കാര്‍ക്ക് മുതിര്‍ന്നവപ്പോലെ വിചാരണ ചെയ്യുവാനും ഏഴു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാനും വ്യവസ്ഥചെയ്യുന്ന ബാലനീതി ഭേതഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രായ പൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കുന്നതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് നിയമ ഭേതഗതിക്ക് ഇടയാക്കിയത്. 

ഡല്‍ഹി കൂട്ട ബലാത്സംഗത്തിനരായായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നു. അവര്‍ക്ക് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. എന്നിട്ടും പ്രായപൂര്‍ത്തിയാകവാത്തവര്‍ക്ക് നിയമം നല്‍കുന്ന പരിരക്ഷയുടെ മറവില്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തങ്ങള്‍ക്ക് നീതി ലഭിച്ചില്ല എന്ന് ഡല്‍ഹി പെണ്‍കുട്ടി ജ്യോതി സിംങ്ങിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

 

അന്യസംസ്ഥാനത്തൊഴിലാളും അക്രമവും

അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ വളരെയധികം വര്‍ദ്ധിച്ചു കഴിഞ്ഞു. ഒപ്പം അവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വര്‍ദ്ധിച്ചു വരികയാണ്. അവരെപ്പറ്റി വ്യക്തമായ കണക്കുകളോ രേഖകളോ ഇല്ല.ഓരോ വര്‍ഷവും കൂടിവരുന്ന വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളില്‍ കുറ്റവാളികളും ഭീകരബന്ധമുള്ളവരും വരെയുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം അനിവാര്യമാണ്.
 
തിരുവഞ്ചൂര്‍ കൂട്ടക്കൊലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയലത് ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദ്രനായിരുന്നു. 

അസ്സമില്‍ നിന്നെത്തി ഒളിവില്‍ കഴിഞ്ഞ ബോഡോ തീവ്രവാദി നേതാവ് കോഴിക്കോട് കക്കോടിയില്‍നിന്ന് bodoപിടിയിലായിരുന്നു. ബോഡോ തീവ്രവാദ സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡ് (എസ്) വിഭാഗത്തിന്റെ നാഷനല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയും ഗ്രൂപ്പ് കമാന്‍ഡറുമായ വി.എല്‍ ദിന്‍ഗയാണ് പിടിയിലായത്. 

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. മുനമ്പത്ത് ഡ്രഡ്ജിംഗ് പണിക്കായി എത്തിയ ആന്ധ്ര പ്രദേശുകാരായ തണ്ടപാറയ്യ (45), സനീഷ് (23), ശ്രീരാലുബട്ടണ (50) എന്നിരാണ് പൊലിസ് പിടിയിലായത്. 

നെടുമങ്ങാട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റുചെയ്തു. പശ്ചിമബംഗാളിലെ ധനിറാംപൂര്‍ സ്വദേശി ബിഭൂതി അധികാരി(30)യാണ് അറസ്റ്റിലായത്.

കോട്ടയം ഏറ്റുമാനൂരിന് സമീപം കട്ടച്ചിറയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. കട്ടച്ചിറ പിണ്ടിപ്പുഴ സ്വദേശിനി ത്രേസ്യാമ്മയാണ് മരിച്ചത്.