ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ പുതിയ  ചീഫ് ജസ്റ്റിസ്
ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു ഡിസംബറില്‍ വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഠാക്കൂറിനെ 2009ലാണ് സുപ്രീം കോടതി ജഡ്ജിയാക്കിയത്. 

ബ്രിജ്മോഹന്‍ലാല്‍ മുഞ്ജല്‍
ഹീറോഹോണ്ട സ്ഥാപകന്‍ ബ്രിജ്മോഹന്‍ലാല്‍ മുഞ്ജല്‍ നവംബര്‍ 
ഒന്നിന് അന്തരിച്ചു. 

കനേഡിയന്‍ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരും
കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ 30 അംഗ മന്ത്രിസഭയില്‍ നാല് ഇന്ത്യന്‍ വംശജരും. ഹര്‍ജിത് സജ്ജന്‍ (പ്രതിരോധം), അമര്‍ജിത് സോഹി (സംരംഭകത്വം), നവദീപ് ബെയ്ന്‍സ് (ശാസ്ത്ര-സാമ്പത്തികം), ബാര്‍ദിഷ് ജാഗര്‍ (ചെറുകിടവ്യവസായം, ടൂറിസം) എന്നിവരാണ് സത്യപ്രതിജ്ഞചെയ്തത്.

വൈദ്യുതി മേഖല മെച്ചപ്പെടുത്താന്‍ 'ഉദയ് '
വൈദ്യുതി വിതരണ കമ്പനികളുടെ സഞ്ചിത നഷ്ടത്തിന്റെ 75% സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുത്ത് ഊര്‍ജമേഖല കാര്യക്ഷമമാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ 'ഉദയ്' പദ്ധതി പ്രഖ്യാപിച്ചു വൈദ്യുതി വിതരണ കമ്പനികളുടെ നഷ്ടമായ 4.3 ലക്ഷം കോടി രൂപ മൂന്നു വര്‍ഷത്തിനകംപൂര്‍ണമായി ഇല്ലാതാക്കാനാണ് ഉദയ് (ഉജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന) ലക്ഷ്യമിടുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിതരണ കമ്പനികളുമാണ് ഒപ്പുവയ്‌ക്കേïത്.

ഗ്രീന്‍പീസിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
പരിസ്ഥിതിരംഗത്തെ സന്നദ്ധ സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി.സാമ്പത്തിക തട്ടിപ്പ്, തെറ്റായ വിവരം സമര്‍പ്പിച്ചു തുടങ്ങിയവ ആരോപിച്ചാണ് നടപടി. വനത്തിനുള്ളിലെ ഖനനങ്ങള്‍, ആണവോര്‍ജ ശാലകള്‍ എന്നിവയ്‌ക്കെതിരെ പോരാടുന്ന സംഘടനയാണ് ഗ്രീന്‍പീസ്. വിദേശ
ഫണ്ട് സ്വീകരിക്കുന്നതിനുള്ള സംഘടനയുടെ അവകാശം കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

ഒ.എന്‍.വിക്ക് റഷ്യയുടെ ഉന്നത ബഹുമതി
കവി ഒ.എന്‍.വി. കുറുപ്പ് റഷ്യയുടെ ഉന്നത ബഹുമതിയായ പുഷ്‌കിന്‍ മെഡലിന് അര്‍ഹനായി.റഷ്യയുടെ കലയും സംസ്‌കാരവും സാഹിത്യവും പ്രചരിപ്പിക്കുന്നതിനുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് റഷ്യന്‍ സര്‍ക്കാര്‍ പുഷ്‌കിന്‍ മെഡല്‍ സമ്മാനിക്കുന്നത്.

ചൊവ്വയുടെ അന്തരീക്ഷനഷ്ടത്തിന് കാരണം സൂര്യന്‍ 
സൂര്യനുമായുള്ള ഇടപഴകലാണ് ചൊവ്വയുടെ അന്തരീക്ഷനഷ്ടത്തിന് മുഖ്യകാരണമെന്ന്, നാസയു ടെ 'മേവന്‍ പേടകം' നടത്തിയ നിരീക്ഷണം സൂചന നല്‍കുന്നു. സൂര്യനില്‍നിന്ന് സൗരവാതം ശക്തിയായി പ്രവഹിക്കുന്ന വേളയില്‍ ചൊവ്വയുടെ അന്തരീ ക്ഷത്തിലെ വ്യത്യസ്ത അടരുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് രേഖപ്പെടുത്തുകയാണ് കഴിഞ്ഞവര്‍ഷം ചൊവ്വയ്ക്കരികിലെത്തിയ മേവന്‍ ചെയ്യുന്നത്.

പ്രിതിക യാഷിനി ആദ്യ പ്രത്യേക ഭിന്നലിംഗ എസ്.ഐ.
ഭിന്നലിംഗക്കാരിയായ രാജ്യത്തെ ആദ്യ സബ് ഇന്‍സ്‌പെക്ടറാെന്ന ബഹുമതി സേലം കന്തപ്പട്ടി സ്വദേശി കെ. പ്രിതിക യാഷിനിക്ക്.  വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ യാഷിനിയെ തമിഴ്‌നാട് പോലീസില്‍ എസ്.ഐ.ആയി നിയമിക്കാന്‍ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. 

രാജ്യത്തെ ആദ്യ 'സ്റ്റാര്‍ട്ടപ്പ് ' നയം കര്‍ണാടകത്തില്‍
പുതുസംരംഭകര്‍ക്ക് പ്രതീക്ഷയും പ്രോത്സാഹനവും പകര്‍ന്നുകൊണ്ട് പുതിയ 'സ്റ്റാര്‍ട്ടപ്പ്' നയത്തിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കി 'സ്റ്റാര്‍ട്ടപ്പ്' നയം ആവിഷ്‌കരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായി കര്‍ണാടകം.'ഐ.ടി.ബിസ് 2015' എന്നാണ് പുതിയ നയത്തിന് പേര്. 

കൈകോര്‍ത്ത് ചൈനയും തായ് വാനും 
രാഷ്ട്രീയ വൈരികളായിരുന്ന ചൈനയുടെയും അയല്‍രാജ്യമായ തായ്‌വാന്റെയും രാഷ്ട്രത്തല വന്മാര്‍ ആറു പതിറ്റാണ്ടിനുശേഷം സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും  തായ്‌വാന്‍ പ്രസിഡന്റ് മാ യിങ് ജോയും സിംഗപ്പൂരില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത് 1949ലെ ചൈനീസ് ആഭ്യന്തരയുദ്ധത്തിനുശേഷം ആദ്യമായാണ് ഇരുരാഷ്ട്രത്തലവന്മാരും ഒരുമിച്ച് വേദി പങ്കിടുന്നത്.  

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം; ബിഹാറില്‍ മഹാസഖ്യം
സംസ്ഥാനത്തു നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച മുന്നേറ്റം നടത്തി. 941 ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 538ഉം  യു.ഡി.എഫ് 380ഉം സീറ്റ് നേടി.ബി.ജെ.പി. 14 ഗ്രാമപ്പഞ്ചായത്തുകളില്‍ മുന്നിലെത്തി. ജില്ലാപ്പഞ്ചായത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഏഴ് സീറ്റ് വീതം നേടി.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 35 സീറ്റോടെ ബി.ജെ.പി. രണ്ടാമതെത്തി. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാര്‍ നയിച്ച മഹാസഖ്യത്തിന് തകര്‍പ്പന്‍ ജയം.  243 അംഗ നിയമസഭയില്‍ 178 സീറ്റില്‍ വിജയിച്ച മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടി.  ബി.ജെ.പി.നയിച്ച എന്‍.ഡി.എ. മുന്നണിക്ക് 58 സീറ്റ് നേടി. 

ഐ.സി.സിയില്‍ നിന്ന് ശ്രീനിവാസന്‍ പുറത്ത്
രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐ.സി.സി) ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എന്‍.ശ്രീനിവാസനെ ബി.സി.സി.ഐ. പുറത്താക്കി. ബി.സി.സി.ഐ. പ്രസിഡന്റ് ശശാങ്ക് മനോഹര്‍ പുതിയ പ്രസിഡന്റാകും. റോജര്‍ ബിന്നിയെ ദേശീയ ടീം സെലക്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ രവി ശാസ്ത്രിയെ ഐ.പി.എല്‍.ഭരണസമിതിയില്‍ നിന്നും നീക്കിയിട്ടുണ്ട്.

ജിസാറ്റ് 15 വിക്ഷേപണം വിജയം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആശയവിനിമയ ഉപഗ്രഹം ജിസാറ്റ് 15-ന്റെ വിക്ഷേപണം വിജയകരം.തെക്കെ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലുള്ള കൗറുവില്‍ നവംബര്‍ 11-നായിരുന്നു വിക്ഷേപണം.ലോകത്തെ ഏറ്റവും വലിയ റോക്കറ്റായ അരിയാനെ 5-ലേറിയാണ് ജിസാറ്റ് 15 കുതിച്ചത്. 

ശ്രീജേഷിനും ബെറ്റി ജോസഫിനുംജി.വി. രാജ പുരസ്‌കാരം
ദേശീയ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങള്‍ക്കുള്ള ജി.വി. രാജ പുരസ്‌കാരത്തിന് ഹോക്കി താരം പി.ആര്‍. ശ്രീജേഷും കയാക്കിങ് താരം ബെറ്റി ജോസഫും അര്‍ഹരായി. ആജീവനാന്ത മികവിനുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു പുരസ്‌കാരം ഒ.എം. നമ്പ്യാര്‍ക്കാണ്.

ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ നയവുമായി കേരളം 
ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് സാമൂഹികനീതിയും അവകാശങ്ങളും ഉറപ്പാക്കുന്നതിന് കേരളം ഭിന്നലിംഗ നയം പ്രഖ്യാപിച്ചു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക നയമുïാക്കുന്നത്. ഭിന്നലിംഗത്തില്‍പ്പെട്ടവരോടുള്ള വിവേചനം അവസാനിപ്പിക്കാനും അവര്‍ക്ക് എല്ലാവര്‍ക്കുമൊപ്പം അവസരങ്ങള്‍ നല്‍കാനുമായി ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ബോഡ് രൂപവത്കരിക്കുമെന്ന് രേഖ വ്യക്തമാക്കുന്നു.

മ്യാന്‍മറില്‍ സ്യൂചിക്ക് മുന്നേറ്റം
മ്യാന്‍മര്‍ പൊതുതിരഞ്ഞെടുപ്പില്‍ ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി)ക്ക് മൂന്നില്‍ രï് ഭൂരിപക്ഷം.ജനപ്രതിനിധി സഭയിലേക്ക് മത്സരിച്ച 330 സീറ്റുകളില്‍ 238-ലും ഉപരിസഭയില്‍ മത്സരിച്ച 168 സീറ്റുകളില്‍ 110-ലും അവര്‍ ജയം കൊയ്തു. 2016 ജനവരിക്കുശേഷമായിരിക്കും പുതിയ പാര്‍ലമെന്റ് നിലവില്‍ വരിക.

പാരിസിനെ കുരുതിക്കളമാക്കി ഐ.എസ്. 
ഫ്രാന്‍സിനെ ഭീതിയിലാഴ്ത്തി തലസ്ഥാനമായ പാരിസില്‍ നടന്ന ഭീകരാക്രമണ പരമ്പരയില്‍ 127 പേര്‍ കൊല്ലപ്പെട്ടു. 2004ല-ലെ മാഡ്രിഡ് ബോംബാക്രമണ പരമ്പരയ്ക്കുശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു. ആക്രമണത്തെത്തുടര്‍ന്ന് ഫ്രാന്‍സ്വാ ഒലാദ് രാജ്യമെങ്ങും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഭീകരതയ്‌ക്കെതിരേ ജി-20 ഉച്ചകോടി
സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ.എസ്.) ഉന്മൂലനം ചെയ്യാനുമുള്ള നടപടികള്‍ക്ക് വേഗംകൂട്ടാന്‍ ജി.20 ഉച്ചകോടിയില്‍ ആഹ്വാനം. ഭീകരാക്രമണങ്ങളും ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും തടയാന്‍ ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ സമ്മേളനത്തില്‍ ധാരണയായി. തുര്‍ക്കിയിലെ ആന്റല്യയിലായിരുന്നു ഉച്ചകോടി. 

ചലച്ചിത്രതാരം സയിദ് ജാഫ്രി അന്തരിച്ചു
പ്രമുഖ ബ്രിട്ടീഷ്, ഹിന്ദി ചലച്ചിത്രതാരം സയിദ് ജാഫ്രി നവംബര്‍ 15-ന് അന്തരിച്ചു. ഗാന്ധി, എ പാസേജ് ടു ഇന്ത്യ, ദി ഫാര്‍ പവലിയണ്‍സ്, മൈ ബ്യൂട്ടിഫുള്‍ ലൗഡ്രേറ്റ് തുടങ്ങിയ ശ്രദ്ധേയങ്ങളായ ചിത്രങ്ങളില്‍ വേഷമിട്ട ജാഫ്രി ഗാങ്സ്റ്റേഴ്സ്, ദി ജുവല്‍ ഇന്‍ ദി ക്രൗണ്‍, തന്തൂരി നൈറ്റ്സ്, ലിറ്റില്‍ നെപ്പോളിയന്‍സ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. നാടകവേദിക്കുള്ള സംഭാവനയുടെ പേരില്‍ കനേഡിയന്‍ അക്കാദമി അവാര്‍ഡ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരനും ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയര്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനുമാണ് ജാഫ്രി. 

സയിദ് അക്ബറുദ്ദീന്‍ യു.എന്നിലെ സ്ഥിരം പ്രതിനിധി
മുന്‍ വിദേശകാര്യ വക്താവും അഡീഷനല്‍ സെക്രട്ടറിയുമായ സയിദ് അക്ബറുദ്ദീനെ യു.എന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിച്ചു. അശോക് മുഖര്‍ജി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1985 ഐ.എഫ്.എസ്. ബാച്ചുകാരനായ അക്ബറുദ്ദീന്‍ മൂന്നരവര്‍ഷം വിദേശകാര്യ വക്താവായിരുന്നു.

ശമ്പളവും പെന്‍ഷനും ഉയര്‍ത്താന്‍ ശുപാര്‍ശ 
കേന്ദ്രസര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 16 ശതമാനം ഉയര്‍ത്താന്‍ ഏഴാം ശമ്പളക്കമ്മിഷന്‍ കേന്ദ്രത്തിന് ശുപാര്‍ശചെയ്തു. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.കെ.മാഥൂര്‍ നവംബര്‍ 19നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2016 ജനവരി ഒന്നിന്റെ പ്രാബല്യേത്താടെ ശുപാര്‍ശകള്‍ നടപ്പാക്കും. ഏറ്റവും ചുരുങ്ങിയ അടിസ്ഥാനശമ്പളം 18,000 രൂപയായും ഉയര്‍ന്ന ശമ്പളം 2.25 ലക്ഷം രൂപയുമായിരിക്കും. നിലവിലെ 'പേ ബാന്‍ഡ്', 'ഗ്രേഡ് പേ' രീതിക്ക് പകരം 'പേ മാട്രിക്‌സ്' എന്ന രീതി നടപ്പാക്കാനും നിര്‍ദേശമുണ്ട്. 


ഇന്ദിരാഗാന്ധി പുരസ്‌കാരം യു.എന്‍.എച്ച്.സി.ആറിന്
സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍.ഹൈക്കമ്മീഷണര്‍ ഓഫീസിന് ലഭിച്ചു.വീടുവിട്ടു പലായനം ചെയ്യേïിവന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സഹായിച്ചതിനും അഭയാര്‍ഥിപ്രവാഹം കുറച്ചുകൊïുവന്നതിനുമാണ് പുരസ്‌കാരം. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അധ്യക്ഷനായുള്ള സമിതിയാണ് പുരസ്‌കാരവിജയിയെ തിരഞ്ഞെടുത്തത്.

ആസിയാന്‍ ഇനി സാമ്പത്തികസഖ്യം
യൂറോപ്യന്‍ യൂണിയന്റെ മാതൃകയില്‍ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍  സാമ്പത്തിക കൂട്ടായ്മയ്ക്ക് രൂപം നല്‍കി.ആസിയാന്‍ സാമ്പത്തിക സമൂഹം (എ.ഇ.സി) എന്നു പേരിട്ട പുതിയ സാമ്പത്തികശക്തിക്കു രൂപംനല്‍കിക്കൊണ്ടുള്ള ധാരണയില്‍ പത്ത് രാഷ്ട്രത്തലവന്‍മാര്‍ ഒപ്പിട്ടു. ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ലാവോസ്, ബ്രൂണയ്, കംബോഡിയ, മ്യാന്‍മര്‍ എന്നിവയാണ എ.ഇ.സി. അംഗരാഷ്ട്രങ്ങള്‍.
 
നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി
ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി നവംബര്‍ 2ന് നിയമിതനായി. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ 28 അംഗ മന്ത്രി സഭയാണ് അധികാരമേറ്റത്. ആഭ്യന്തരം, പൊതുഭരണം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളായിരിക്കും മുഖ്യമന്ത്രി കൈകാര്യം ചെയ്യുക. 
ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ ലാലുപ്രസാദ് യാദവിന്റെ ഇളയമകന്‍ തേജസ്വി യാദവിന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയാണ് നല്‍കിയിട്ടുള്ളത്. 

അന്തോണി ക്രോല ലോക ബോക്‌സിങ് ചാമ്പ്യന്‍
ബ്രിട്ടീഷ് താരം അന്തോണി ക്രോല ലോക ബോക്‌സിങ് ചാമ്പ്യന്‍. കൊളംബിയയുടെ ഡാര്‍ലിസ് പെരസിനെ തോല്‍പിച്ചാണ് ക്രോല ലെയ്റ്റ്‌വെയ്റ്റ് വിഭാഗം ചാമ്പ്യനായത്. 

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കാന്‍ അതോറിറ്റി
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കാനായി തയാറാക്കിയ കേരള ഹോട്ടലുകള്‍ (ഭക്ഷണവില ക്രമീകരണം) ബില്ലിന് മന്ത്രി സഭ നവംബര്‍ 25ന് അംഗീകാരം നല്‍കി.ഹോട്ടലുകളില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയാല്‍ അയ്യായിരം രൂപവരെ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ളതോ ആയ ആളിനെ അധ്യക്ഷനാക്കിയാണ് അതോറിറ്റി രൂപവത്കരിക്കുക.

മാലിയില്‍ ഭീകരാക്രമണം; 22 മരണം
ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ഭീകരര്‍ ആക്രണം നടത്തി.ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ആഗസ്തില്‍ യു.എന്‍. ഓഫീസര്‍മാരടക്കം 13 പേരെ ബമാക്കോയില്‍ ഒരു സംഘം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.

മലയാളഭാഷാ ബില്ലിന്‌ മന്ത്രിസഭയുടെ അംഗീകാരം
മലയാളഭാഷാ വ്യാപനവും പരിപോഷണവും സംബന്ധിച്ച ബില്ലിന്റെ അന്തിമ കരട് മന്ത്രിസഭ അംഗീകരിച്ചു. കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്ര മലയാള ഭാഷാനിയമം ഉറപ്പാക്കുകയാണ് ലക്ഷ്യം

ഇന്ത്യന്‍ വംശജന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി
ഇന്ത്യന്‍ വംശജന്‍ അന്റോണിയോ കോസ്റ്റയെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായി പ്രസിഡന്റ് അനിബെല്‍ കവാകോ സില്‍വ നിയമിച്ചു. 
ഗോവയില്‍ വേരുകളുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവാണിദ്ദേഹം. പോര്‍ച്ചുഗലില്‍ ആദ്യമായാണ് ഇടതുപക്ഷ പിന്തുണയോടെ സോഷ്യലിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്നത്.

വിശുദ്ധഗ്രന്ഥങ്ങള്‍ക്ക് ട്രേഡ്മാര്‍ക്കില്ല
രാമായണം, ഖുറാന്‍, ബൈബിള്‍ പോലുള്ള വിശുദ്ധഗ്രന്ഥങ്ങളുടെ പേര് ചരക്കുവില്പനയ്ക്കും മറ്റ് സേവനങ്ങള്‍ക്കുമുള്ള ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ചെയ്യാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി. ചന്ദനത്തിരികളും സുഗന്ധദ്രവ്യങ്ങളും വില്‍ക്കുന്നതിന് രാമായണം എന്ന വാക്ക് ട്രേഡ്മാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

അഞ്ജു ബോബി ജോര്‍ജ്
ഇന്ത്യയുടെ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ (ഠഛജട) ചെയര്‍പേഴ്‌സണ്‍ ആയി ഒളിമ്പിക് ലോങ് ജമ്പര്‍ അഞ്ജു ബോബി ജോര്‍ജിനെ നിയമിച്ചു. 

ഡോ. കെ. മുഹമ്മദ് ബഷീര്‍
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. കെ. മുഹമ്മദ് ബഷീറിനെ നിയമിച്ചു. 

ഹര്‍ഷവര്‍ധന്‍ നിയോടിയ
അംബുജ നിയോട്ടിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷവര്‍ധന്‍ നിയോടിയയെ ഫെഡഫേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റായി തിരഞ്ഞെടുത്തു. 

ഡോ. അമല്‍ അബ്ദുല്ല അല്‍ ഗുബൈസി
യു.എ.ഇ. നിയമനിര്‍മാണസഭയായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ  ആദ്യ വനിതാ അധ്യക്ഷയായി  ഡോ. അമല്‍ അബ്ദുല്ല അല്‍ ഗുബൈസിയെ തിരഞ്ഞെടുത്തു.

ഇളയരാജ
ഗോവയിലെ നാല്‍പ്പത്തിയാറാമത് രാജ്യാന്തരചലച്ചിത്രമേളയിലെ 'സെന്റിനറി ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍' പുരസ്‌കാരം സംഗീതസംവിധായകന്‍ ഇളയരാജയ്ക്ക്.

പ്രശാന്ത്  ദാംലെ
മറാത്തി അഭിനേതാവ് പ്രശാന്ത് ദാംലെയ്ക്ക് മാസ്റ്റര്‍ ദീനാനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ്. 

മിച്ചല്‍ ജോണ്‍സണ്‍
ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു.

നരേന്ദ്ര മോദി
ഫോര്‍ബ്‌സ് മാസികയുടെ 2015 ലെ ശക്തരായ വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്‍പതാം സ്ഥാനത്ത്. 

മര്‍സി അഫ്കാം
ഇറാന്റെ ആദ്യ വനിതാ അംബാസഡറായി വിദേശകാര്യ വക്താവ് മര്‍സി അഫ്കാമിനെ നിയമിച്ചു.

ആര്‍.അശ്വിന്‍
ഓഫ്‌സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ ബൗളറായി.

സുന്ദര്‍ രാമന്‍
വാതുവെപ്പുകേസില്‍ ആരോപണ വിധേയനായ ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവെച്ചു. സുന്ദര്‍ രാമന്റെ രാജി ബി.സി.സി.ഐ. അംഗീകരിച്ചു. 

തപസ് ഭട്ടാചാര്യ
രത്‌നഗിരി ജില്ലയിലെ ഡപോളി ആസ്ഥാനമായുള്ള കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. തപസ് ഭട്ടാചാര്യയെ നിയമിച്ചു. 

കെ.എം.മാണി
ബാര്‍ കോഴ കേസിലെ പ്രതികൂല കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി കെ.എം.മാണി രാജിവെച്ചു. 

എസ്.എല്‍. നാരായണന്‍ 
ഏറ്റവും പ്രായംകുറഞ്ഞ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന മഹുമതി തിരുവനന്തപുരം സ്വദേശി എസ്.എല്‍. നാരായണന്‍ സ്വന്തമാക്കി. 

കെ. ശങ്കരന്‍ നായര്‍
റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് (റോ) വിങ് മുന്‍ മേധാവി കെ.ശങ്കരന്‍ നായര്‍ നവംബര്‍ 17-ന് അന്തരിച്ചു. 

അശോക് സിംഗാള്‍ 
വിശ്വഹിന്ദു പരിഷത്തിന്റെ തലമുതിര്‍ന്ന നേതാവും മുന്‍ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുഖ്യശില്‍പികളില്‍ ഒരാളുമായിരുന്ന അശോക് സിംഗാള്‍ അന്തരിച്ചു. 

അനൂപ് ഛേതിയ
അസമിലെ നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍
ഫ്രണ്ട് ഓഫ് അസമിന്റെ (ഉള്‍ഫ) സ്ഥാപകനേതാവും ജനറല്‍ സെക്രട്ടറിയുമായ അനൂപ് ഛേതിയയെ ബംഗ്ലാദേശ് ഇന്ത്യക്ക് കൈമാറി.