ഭിമാനക്കൊടി പാറട്ടെ
അമ്മേ ഭാരതനാടേ നിന്നുടെ
നന്മ പറഞ്ഞാല്‍ തീരില്ല!

തീ തുപ്പുന്നൊരു തോക്കില്‍ നിന്നും
തീ വെടിയുണ്ടയുതിര്‍ന്നിട്ടും
അലിവില്ലാത്തവര്‍ വീശിയ ലാത്തിക
ഇടിമുടി തച്ചു തകര്‍ത്തിട്ടും

ഗാന്ധിജി, നെഹ്റു, തിലകന്‍ പട്ടേല്‍
ഗോഖലെയിങ്ങനെ ധീരന്മാര്‍
ഭാരതമക്കള്‍ പൊരുതി ജയിച്ചു
ഭയമറിയാത്തൊരു ധീരന്മാര്‍!

വന്ദേമാതര ഗാനം ഞങ്ങള്‍
ഒന്നിച്ചങ്ങനെ പാടുമ്പോള്‍
എന്‍പ്രിയ നാടിന്നഭിമാനക്കൊടി
എന്നും പാറണമുയരത്തില്‍!