എല്ലാ വര്‍ഷവും ജനുവരി 26ാം തിയ്യതി നമ്മള്‍ റിപ്പബ്ലിക് ദിനമായി ആഘോഷിക്കാറുണ്ടല്ലോ. 'റിപ്പബ്ലിക് ' എന്നുവെച്ചാല്‍ എന്താണ്?

ലാറ്റിന്‍ ഭാഷയിലെ 'റെസ് ' , 'പബ്ലിക് ' എന്നീ വാക്കുകള്‍ ചേര്‍ന്നാണ് 'റിപ്പബ്ലിക് ' എന്ന പദം ഉണ്ടായത്. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നാണ് ആ വാക്കിന് അര്‍ത്ഥം. പണ്ടൊക്കെ മിക്ക രാജ്യങ്ങളും രാജാക്കന്മാരാണല്ലോ ഭരിച്ചിരുന്നത്. ഭരണകാര്യങ്ങളില്‍ ഇടപെടാനോ എങ്ങനെ ഭരിക്കണമെന്ന് പറയാനോ ഒന്നും ജനങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല.

രാജാവിന് പകരം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ആളുകള്‍ ചേര്‍ന്ന് ഭരിക്കുന്ന രാജ്യത്തേയാണ് റിപ്പബ്ലിക് എന്ന് പൊതുവെ പറയുന്നത്.