ന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ നിയമമായിരുന്നു ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ് ആക്ട്. ഇതിലെ വ്യവസ്ഥ പ്രകാരം ഇന്ത്യയുടെ പൂര്‍ണ അധികാരം നിയമനിര്‍മാണ സഭ (ലെജിസ്‌ളേറ്റീവ് അസംബ്ലി) ഏറ്റെടുത്തു. അന്നത്തെ നിയമമന്ത്രിയായിരുന്ന ഡോ. ബി.ആര്‍. അംബേദ്കര്‍ അധ്യക്ഷനായി ഇന്ത്യന്‍ ഭരണഘടനയുടെ കരട് നിര്‍മാണ സമിതി (ഡ്രാഫ്റ്റിങ് കമ്മിറ്റി) 1947 ഓഗസ്റ്റ് 29-ന് നിലവില്‍ വന്നു. 

  • ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് അംബേദ്കറാണ്.
  • ഇന്ത്യന്‍ ഭരണഘടന എന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷവും പതിനൊന്നുമാസവും പതിനെട്ട് ദിവസവും വേണ്ടിവന്നു. 
  • ഭരണഘടനയുടെ ആദ്യപകര്‍പ്പ് 1948 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചു.
  • നിയമനിര്‍മാണ സഭയെന്ന നിലയ്ക്കുള്ള കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ആദ്യമായി നവംബര്‍ 17-ന് ചേര്‍ന്നു. 
  • ജി.വി. മാവ്ലങ്കറെ സ്പീക്കറായി തിരഞ്ഞെടുത്തു. 
  • 1949 നവംബര്‍ 26 -നാണ് ഭരണഘടനാ നിര്‍മ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 
  • ഇന്ത്യയുടെ ഭരണഘടന സഭയുടെ അംഗങ്ങള്‍ ഒപ്പുവക്കുന്നത് 1950 ജനുവരി 25-നാണ്. തുടര്‍ന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തത് 1950 ജനുവരി 26-നായിരുന്നു
  • 1950 ജനുവരി ജനുവരി 26-ന് ഭരണഘടന നിലവില്‍ വന്നു. ഇതിന്റെ ഓര്‍മയ്ക്കായാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നത്.