നുവരി 26 നമ്മള്‍ റിപ്പബ്ലിക് ദിനമായിട്ടാണല്ലോ ആഘോഷിക്കാറുള്ളത്. സ്വതന്ത്ര്യം കിട്ടുന്നതിന് മുമ്പും നമ്മള്‍ ഈ ദിനം ആഘോഷിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക് ദിനമായിട്ടായിരുന്നില്ല, സ്വാതന്ത്ര്യദിനമായിട്ടാണ് അക്കാലത്ത് ജനുവരി 26 കൊണ്ടാടിയിരുന്നത്. 

ബ്രിട്ടീഷുകാരില്‍ നിന്നും പൂര്‍ണ്ണസ്വതന്ത്ര്യം നേടുംവരെ സമരം ചെയ്യാന്‍ 1930ല്‍ മഹത്മാഗാന്ധിയും മറ്റു ദേശീയ നേതാക്കളും തീരുമാനിച്ചു. അതിന്റെ ആദ്യപടി എന്ന നിലയില്‍ ആ വര്‍ഷം ജനുവരി 26ന് ഇന്ത്യയിലെ ഭൂരിപക്ഷം  ജനങ്ങളും സ്വാതന്ത്ര്യ പ്രതിജ്ഞയെടുത്ത് ആഘോഷിക്കുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങളോളം ആ ദിവസം സ്വാതന്ത്ര്യദിനമായി നാം കൊണ്ടാടുക പതിവായിരുന്നു!