ന്ത്യ എന്ന മഹാരാജ്യത്തിന് പറയാന്‍ സഹനത്തിന്റെയും പോരാട്ടത്തിന്റെയും വലിയൊരു കഥ തന്നെയുണ്ട്. ധീരന്മാരായ അനേകം സ്വാതന്ത്ര്യ സമര സേനാനികളുടെ കഠിന പരിശ്രമത്തിലൂടെയാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭ്യമായത്.1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചെങ്കിലും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. ഈ വര്‍ഷം രാജ്യം എഴുപതാമത് റിപബ്ലിക്ക് ദിന വാര്‍ഷികം ആഘോഷിക്കുകയാണ്. വന്‍ പ്രൗഡിയോടുകൂടിയാണ് ഓരോ വര്‍ഷവും റിപ്ലബിക്ക് ദിനം ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും  ന്യൂ ഡല്‍ഹിയില്‍ വന്‍ സൈനിക പരേഡുകളും സാംസ്‌കാരിക പരിപാടികളുമാണ് നടത്തുന്നത്. രാജ്യത്തിന്റെ പ്രൗഡിയുര്‍ത്തുന്ന ഒട്ടനേകം പരിപാടികളും ഈ ദിനം നടക്കും

സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 562 നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു ഇന്ത്യ.  ഇന്ത്യ പാക് വിഭജനത്തിന് ശേഷം രാജ്യം വലിയ രീതിയിലുള്ള കലാപങ്ങള്‍ നേരിട്ടു. ഇതു കൂടാതെ നിരവധി പ്രതിസന്ധികളും രാജ്യം നേരിട്ടു ഇതില്‍ നിന്ന് മറികടക്കാന്‍ നവീനമായ രാഷ്ട്രീയ ആദര്‍ശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീര്‍ന്നു. ബി. ആര്‍ അംബേദ്ക്കറുടെ നേതൃത്ത്വത്തില്‍  ഭരണഘടനാ നിര്‍മ്മാണസഭ രൂപീകരിക്കുകയും 1947 ഓഗസ്റ്റ് 29ന് ഭരണഘടന നിര്‍മ്മാണത്തിനായി ഡ്രാഫ്റ്റ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. ഇന്ത്യന്‍ ഭരണഘടന എല്ലാ മികവോട് കൂടി 1950 ജനുവരി 26ന് നിലവില്‍ വന്നു. 

റിപബ്ലിക്ക് ദിനത്തിന്റെ പ്രൗഡിയെന്നാല്‍ ആ ദിവസത്തെ ആഘോഷങ്ങള്‍ തന്നെയാണ്. സൈനിക പരേഡ് രാഷ്ട്രപതി ഭവനില്‍ തുടങ്ങി രാജ്പഥില്‍ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ ചെന്ന് ചേര്‍ന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികര്‍ അവരുടെ മുഴുവന്‍ ഔദ്യോഗിക വേഷത്തില്‍ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട്ട് സ്വീകരിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ആദ്യത്തെ റിപ്ലബിക്ക് ദിനത്തിലെ സല്യൂട്ട് ഏറ്റുവാങ്ങിയത്.

1

1

1

1

1

1

കൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാന സൈനിക പ്രദര്‍ശനങ്ങളും ഈ ദിവസം നടക്കുന്നു. ഇതു കൂടാതെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പ്രാദേശിക കലാരൂപങ്ങളും ഈ ദിവസത്തിന് മിഴിവേകുന്നു. എന്‍.സി.സി കേഡറ്റുകളുടെ പരേഡും മറ്റൊരു ആകര്‍ഷണമാണ്. തിരഞ്ഞെടുക്കുക്കപ്പെട്ട സംസ്ഥാനങ്ങളിലെ കുട്ടികളുടെ കലാപരിപാടിയും റിപബ്ലിക്ക് ദിന ആഘോഷത്തിലെ പ്രധാന കാഴ്ച്ചയാണ്. ധിരതയ്ക്കുള്ള പുരസ്‌ക്കാരം, മികച്ച സൈനിക സേവനം സമര്‍പ്പിച്ചവര്‍ക്കുള്ള പുരസ്‌ക്കാരങ്ങളും ഈ ദിനം നല്‍കുന്നു

1

ഒരോ സംസ്ഥാനങ്ങളിലും വലിയ രീതയിലുള്ള റിപബ്ലിക്ക് ആഘോഷങ്ങളാണ് നടക്കുക.  പോലീസ് സേനയുടെ പരേഡും ഈ ദിവസത്തെ ആഘോഷങ്ങളില്‍ പ്രധാന കാഴ്ച്ചയാണ്. സംസ്ഥാനത്തെ ഗവര്‍ണര്‍മാര്‍ പതാകയുര്‍ത്തുയും ചെയ്യും.  

1

 

 

ഈ വര്‍ഷം ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയാണ് റിപബ്ലിക്ക് പരിപാടിയുടെ മുഖ്യ അതിഥി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുഖര്‍ണോയാണ് പ്രഥമ റിപബ്ലിക്ക് ദിന പരിപാടിയിലെ മുഖ്യഅതിഥി.