ബ്രക്‌സിറ്റിലൂടെ യൂറോപ്പില്‍ നിന്ന് എക്‌സിറ്റ് എടുത്ത ബ്രിട്ടന്‍, ബ്രിട്ടനെ പിന്തള്ളി ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ ഇന്ത്യ, അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ വര്‍ധിച്ചു വരുന്ന വൈര്യം, ഡൊണാള്‍ഡ് ട്രംപ് എന്ന തീവ്രനിലപാടുകാരന്‍ നേതാവിന്റെ ഉദയം, ലോകമെങ്ങും ഭീതി പടര്‍ത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ്‌...... 

സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ഒരു വര്‍ഷം കൂടി അവസാനിക്കുമ്പോള്‍ അശാന്തിയുടെ നിഴലുകള്‍ നമ്മുടെ ലോകത്തിന് മേലെ കൂടുതല്‍ ശക്തമാക്കുകയാണ്. വര്‍ധിച്ചു വരുന്ന തീവ്രവാദി ആക്രമണങ്ങളും വന്‍ശക്തികള്‍ തമ്മിലുള്ള ശീതയുദ്ധവും മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ഇനിയെത്ര ദൂരം എന്ന ചോദ്യമുയര്‍ത്തുന്നു. 

arrowആണവപദ്ധതികളില്‍ നിന്ന് പിന്‍മാറാന്‍ ഇറാന്‍ തയ്യാറായതോടെ അവര്‍ക്കെതിരായ  ഉപരോധം പിന്‍വലിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറായി. ലോകരാഷ്ട്രീയത്തിലേക്കും ആഗോള സമ്പദ് വ്യവസ്ഥയിലേക്കും ഇറാന് വേണ്ടി വാതിലുകള്‍ തുറക്കപ്പെട്ടു. 

iran

arrowതിളങ്ങും നക്ഷത്രം എന്ന് പേരിട്ട റോക്കറ്റിന്റെ സഹായത്തോടെ ബഹിരാകശത്ത് ഉപഗ്രഹത്തെ എത്തിച്ചതായി ഉത്തര കൊറിയ പ്രഖ്യാപിച്ചു. സമാധനപരമായ ആവശ്യങ്ങള്‍ക്കാണ് ഉപഗ്രഹ വിക്ഷേപണമെന്ന് ഉത്തരകൊറിയ പറയുമ്പോള്‍ ഭൂഖണ്ഡാന്തര മിസൈലിന്റെ പരീക്ഷണമാണ് നടന്നതെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയയും ആരോപിച്ചത്. 

north korea

arrowദക്ഷിണ ചൈനാക്കടലിലെ തര്‍ക്കമേഖലയില്‍ ചൈന മിസൈലുകള്‍ വിന്യസിച്ചതായി പെന്റ്ഗണ്‍ സ്ഥിരീകരിച്ചു. വിയറ്റ്‌നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങള്‍ ചൈനയുടെ നടപടിയില്‍ അതൃപ്തി അറിയിച്ചപ്പോള്‍ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ചൈന തയ്യാറായില്ല. 

south china sea

arrowഅരനൂറ്റാണ്ടിലേറെ കാലമായി അമേരിക്കയ്ക്കും ക്യൂബയ്ക്കുമിടയില്‍ നിലനില്‍ക്കുന്ന ശത്രുതയ്ക്ക് വിരാമമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയില്‍ സന്ദര്‍ശനം നടത്തി. 

obama in cuba

arrowകള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്ന പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസാക്കോ ഫോണ്‍സേക്ക കമ്പനിയയുടെ നികുതി രേഖകള്‍ ചോര്‍ന്നതോടെ കള്ളപ്പണം പൂഴ്ത്തിയ രാഷ്ട്രീയ നേതാക്കള്‍, രാജ്യത്തലവന്മാര്‍, സിനിമാതാരങ്ങള്‍, ലോകോത്തര കായികതാരങ്ങള്‍ തുടങ്ങി ലോകപ്രശസ്തരായ നിരവധി ആളുകളുടെ പേരുകള്‍ പുറത്തു വന്നു.

mossack fonseca

arrowഎണ്ണ ഉദ്പാദനം നിയന്ത്രിച്ച് കൂടുതല്‍ മേഖലകളില്‍ നിന്ന് വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിഷന്‍ 2030 എന്നാണ് സൗദിയുടെ സാമ്പത്തിക പരിഷ്‌കാര പദ്ധതിയുടെ പേര്. 

saudi arabia

arrowവിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ അധിനിവേശവും അതിലവര്‍ നേരിട്ട പരാജയവും ചരിത്രത്തിലെ വേറിട്ട അധ്യായമാണ്. വിയ്റ്റ്‌നാം തലസ്ഥാനമായ ഹനോയില്‍ വച്ചാണ് ചരിത്രപരമായ സഹകരണകരാറുകളില്‍  അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ദായി ക്വംഗും ഒപ്പിട്ടത്. 

obama vietnam

arrowഅമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ജപ്പാനിലെ ഹിരോഷിമ സന്ദര്‍ശിച്ചു. ഹിരോഷിമാ ആക്രമണത്തിന് ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ആ നഗരം സന്ദര്‍ശിക്കുന്നത്. പക്ഷേ ഹിരോഷിമയിലും നാഗസാക്കിയിലും ആക്രമണം നടത്തിയ നടപടിയില്‍ പശ്ചാത്തപിക്കാനോ ജപ്പാന്‍ ജനതയോട് മാപ്പ് പറയാനോ ഒബാമ തയ്യാറായില്ല. 

obama in japan

arrowബ്രക്‌സിറ്റ് എന്ന് പേരിട്ട ജനഹിത പരിശോധനയിലൂടെ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രീട്ടന്‍ തീരുമാനിച്ചു . ബ്രക്‌സിറ്റ് ഫലം പ്രതികൂലമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജിവച്ചു. അഭ്യന്തരസെക്രട്ടറിയായിരുന്ന തെരേസ മേയ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

theresa may david cameron

arrowശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും ലോകത്തിന്റെ പുതിയ കോണുകളില്‍ മനുഷ്യക്കുരുതി നടത്തി ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് കരുത്ത് കാണിച്ചു. വിശുദ്ധ നഗരമാന മദീനയും ബ്രസല്‍സും ഐഎസ് ആക്രമണത്തിന് ഇരയായി. ഫ്രാന്‍സും ജര്‍മനിയും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ഇസ്ലാമിക് സ്റ്റേറ്റ്‌സ് അമേരിക്കയേയും വിറപ്പിച്ചു.

is france

arrowപോക്കിമോന്‍ എന്ന വെര്‍ച്വല്‍ ഗെയിം പെട്ടെന്നാണ് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചത്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കളിക്കുന്ന ഈ ഗെയിമില്‍ പോക്കിമോന്‍ എന്ന സാങ്കല്‍പിക കഥാപത്രത്തെ സ്വന്തം പരിസരങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്ന ഗെയിം കളിക്കുന്നവരുടെ ചുമതല

Pokemon Go

arrowഅന്താരാഷ്ട്ര കായികമത്സരങ്ങളില്‍ പങ്കെടുക്കുന്ന റഷ്യന്‍ താരങ്ങള്‍ സര്‍ക്കാര്‍ പിന്തുണയോടെ വ്യാപകമായി ഉത്തേജകമരുന്നുകള്‍ ഉപയോഗിച്ചെന്ന അമേരിക്കന്‍ ആരോപണത്തോടെയാണ് ഉത്തേജക വിവാദത്തില്‍  റഷ്യ അകപ്പെടുന്നത്. റഷ്യന്‍ കായികതാരങ്ങളും പരിശീലകരും ടീം ഒഫിഷ്യലുകളും ഗുരുതരമായ ചില പിഴവുകള്‍ വരുത്തിയെന്ന് തുറന്ന് പറഞ്ഞ റഷ്യന്‍ കായികമന്ത്രി വിറ്റലി മുട്‌കോ  പാതി കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് തയ്യാറായില്ല. 

Russia


arrowരാജ്യത്തെ ലഹരിമാഫിയയെ ഇല്ലാതാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ നിര്‍ദേശപ്രകാരം ലഹരികടത്തുകാരെന്നാരോപിച്ച് രണ്ടായിരത്തിലേറെ പേരേയാണ് ഫിലിപ്പീന്‍സില്‍ ഇതിനോടകം കൊല്ലപ്പെടുത്തിയത്. ഇതിനെതിരെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

duterte

arrowറഷ്യന്‍ പാര്‍ലമെന്റായ ഡ്യൂമയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യൂണൈറ്റഡ് റഷ്യ പാര്‍ട്ടി വിജയം നേടി. ഇതോടെ പ്രസിഡന്റ് സ്ഥാനത്ത് നാലാം വട്ടവും തുടരാന്‍ വ്‌ളാദിമിര്‍ പുതിന് വഴിയൊരുങ്ങി. 

Vladimir Putin

arrowആഗോളവിപണിയില്‍ ക്രൂഡോയില്‍ വില തുടര്‍ച്ചയായി ഇടിയുന്നതിനെ തുടര്‍ന്ന് എണ്ണ ഉദ്പാദനം നിയന്ത്രിക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു.

എണ്ണവിലയിടിവ്: ഗള്‍ഫിലെ മാന്ദ്യം കേരളത്തെ ബാധിക്കുന്നതെങ്ങനെ?

arrowകടല്‍ മാര്‍ഗം യൂറോപ്പിലെത്താന്‍ ശ്രമിച്ച 250-ലേറെ അഭയാര്‍ഥികള്‍ ഈ വര്‍ഷം അപകടത്തില്‍പ്പെട്ട് മരിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. മൂന്നരലക്ഷത്തിലേറെ പേര്‍ 2016-ല്‍ സമാനരീതിയില്‍ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് കരുതപ്പെടുന്നത്. 

mediterian sea

arrowക്യൂബന്‍ മുന്‍പ്രസിഡന്റും ലോകപ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാവുമായ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു.

Fidel CAstro

arrowപ്രസിഡന്റ് സ്ഥാനത്ത് രണ്ടാമൂഴം തേടാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് വ്യക്തമാക്കി. തുടര്‍ച്ചയായ തീവ്രവാദി ആക്രമണങ്ങളും ശീതാവസ്ഥയിലായ സാമ്പത്തിക വ്യവസ്ഥിതിയും ചേര്‍ന്ന് ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രസിഡന്റായാണ് ഒലാദ് വിശേഷിപ്പിക്കപ്പെടുന്നത്. 

fr

arrowഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന പ്രചരണത്തിനും നിരവധി വിവാദപരാമര്‍ശങ്ങള്‍ക്കും ഒടുവില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 20-ന് അമേരിക്കയുടെ 45-ാം പ്രസിഡന്റായി അദ്ദേഹം ചുമതലയേല്‍ക്കും.

TRUMP