സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്

charlie

 • മികച്ച നടന്‍: ദുല്‍ഖര്‍ സല്‍മാന്‍ (ചിത്രം: ചാര്‍ലി)
 • മികച്ച നടി: പാര്‍വതി (ചിത്രം: എന്ന് നിന്റെ മൊയ്തീന്‍)
 • മികച്ച ചിത്രം: ഒഴിവു ദിവസത്തെ കളി (സംവിധാനം: സനല്‍ കുമാര്‍ ശശിധരന്‍)
 • മികച്ച സംവിധായകന്‍: മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി)
 • സ്വഭാവ നടന്‍: പ്രേം പ്രകാശ് (നിര്‍ണായകം)
 • സ്വഭാവ നടി: അഞ്ജലി പി.വി. (ചിത്രം: ബെന്‍)
 • കലാമൂല്യമുളള ജനപ്രിയ ചിത്രം: എന്ന് നിന്റെ മൊയ്തീന്‍ (സംവിധാനം; ആര്‍.എസ്. വിമല്‍) 

നടന്‍ ദുല്‍ഖര്‍, നടി പാര്‍വതി; 'ഒഴിവുദിവസത്തെ കളി' മികച്ച ചിത്രം Read More......

 

 

യൂറോപ്പിലേക്ക് വന്‍തോതില്‍ അഭയാര്‍ഥികള്‍

ഒക്ടോബറില്‍ യൂറോപ്പിലെത്തിയത് 2.18 ലക്ഷം അഭയാര്‍ഥികള്‍

 • ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രഷന്‍ (IOM) കണക്കുകളനുസരിച്ച് 2015-ല്‍ സമുദ്രമാര്‍ഗം 10,11,700-ല്‍അധികം കുടിയേറ്റക്കാരും കരമാര്‍ഗം ഏകദേശം 34,900 പേരും യൂറോപ്പില്‍ അഭയംതേടിയെത്തി. 
 • 2014-ല്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും യൂറോപ്പിലെത്തിയ കുടിയേറ്റക്കാര്‍ 2,80,000 പേരാണ്.
 • യൂറോപ്പിലേക്കുളള കുടിയേറ്റ യാത്രയില്‍ മെഡിറ്ററേനിയന്‍ കടക്കുന്നതിനിടെ കുറഞ്ഞത് 3,770 പേര്‍ മരണപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഐ.ഒ.എം. കണക്കുകള്‍. 
 • നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നും ഇറ്റലിയിലേക്കുള്ള യാത്രാമധ്യേയാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

Hungary migrants

 • തുര്‍ക്കിയില്‍ നിന്നും ഈജിയന്‍ കടല്‍ വഴി ഗ്രീസിലേക്കു കടക്കാന്‍ ശ്രമിച്ച 800-ല്‍ അധികംപേരും മരണപ്പെട്ടു. 2015 ഏപ്രിലില്‍ ലിബിയന്‍ കടലില്‍ 800 പേരുമായി വന്ന ബോട്ടും അപകടത്തില്‍പ്പെട്ടിരുന്നു.
 • 2015-ല്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ എത്തിയത് ജര്‍മനിയിലാണെങ്കിലും ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തില്‍ ഹംഗറിയാണ് ഒന്നാമത്. ക്രോയേഷ്യയുമായുള്ള അതിര്‍ത്തി അടച്ചിട്ടും അഭയാര്‍ഥിപ്രവാഹം നിയന്ത്രിക്കാന്‍ ഹംഗറിക്കായില്ല. 
 • 2015-ലെ കണക്കനുസരിച്ച് പ്രാദേശിക ജനസംഖ്യയില്‍ 1,00,000 പേരില്‍ 1,800 പേരെന്നോണം അഭിയാര്‍ഥികളാണ്. തൊട്ടു പിന്നിലായി സ്വീഡന്‍ (1,00,000 ല്‍ 1,667 പേര്‍). 

 

 

പുതിയ കേരള കോണ്‍ഗ്രസ്

Janadhipathya Kerala Congress

 • കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്ന് രൂപവത്കരിച്ച പുതിയ പാര്‍ട്ടി 'ജനാധിപത്യ കേരള കോണ്‍ഗ്രസ്' എന്ന പേരില്‍ മാര്‍ച്ച് 9- ന് നിലവില്‍ വന്നു. ഫ്രാന്‍സിസ് ജോര്‍ജാണ് ചെയര്‍മാന്‍.

 

അഴിമതിരഹിത സദ്ഭരണം ലക്ഷ്യമായി പ്രഖ്യാപിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ 

 

മരുന്നില്‍ കുടുങ്ങി ഷറപ്പോവ

maria sharapova

 • അഞ്ചുതവണ ഗ്രാന്റ്സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയെ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ടെന്നീസില്‍ നിന്ന് താത്കാലികമായി വിലക്കി.
 • മാര്‍ച്ച് 8-ന് ഷറപ്പോവ തന്നെയാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി അറിയിച്ചത്. മെല്‍ഡോണിയം എന്ന മരുന്ന് 2006 മുതല്‍ ഉപയോഗിച്ചു വരുന്നതായി ഷറപ്പോവ സമ്മതിക്കുകയായിരുന്നു. 

മരുന്നില്‍ കുരുങ്ങി മരിയ ഷറപ്പോവ

ഉത്തേജകം: മരിയ ഷറപ്പോവ അപ്പീല്‍ നല്‍കി

 

ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണപഥത്തില്‍

Isro

 • ഇന്ത്യയുടെ തനത് ഗതിനിര്‍ണയ ഉപഗ്രഹ സംവിധാനമായ ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിലെ  (ഐ.ആര്‍.എന്‍.എസ്.എസ്.) ആറാമത്തെ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ചു.  
 • മാര്‍ച്ച് 10-ന് വൈകീട്ട് 4.01-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ഗതിനിര്‍ണയ ഉപഗ്രഹപരമ്പരയിലെ ആറാമനായ ഐ.ആര്‍.എന്‍.എസ്.എസ്.-1 എഫ്. വിക്ഷേപിച്ചത്. 
 • പി.എസ്.എല്‍.വി.സി.-32 വിക്ഷേപണവാഹനമാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. പി.എസ്.എല്‍.വിയുടെ തുടര്‍ച്ചയായ 34-ാമത്തെ ദൗത്യമായിരുന്നു ഇത്. 
 • ഐ.ആര്‍.എന്‍.എസ്.എസ്. പരമ്പരയില്‍ ഏഴ് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 1400 കോടിയുടെ പദ്ധതി നടപ്പാക്കുന്നതോടെ മറ്റ് രാജ്യങ്ങളുടെ നാവിഗേഷന്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യക്ക് സാധിക്കും
 • നിലവില്‍ അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റമാണ് ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ ഗതിനിര്‍ണയത്തിന് ഉപയോഗിക്കുന്നത്.

ആറാം ഗതിനിര്‍ണയ ഉപഗ്രഹവും ഭ്രമണപഥത്തില്‍

 

ചൊവ്വയിലേക്ക് ഒരു പേടകം കൂടി

ExoMars Trace Gas Orbiter, TGO

 • ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തേടി പുതിയൊരു പേടകം കൂടി യാത്ര തുടങ്ങി. റഷ്യയും യൂറോപ്യന്‍ യൂണിയനും സംയുക്തമായി നിര്‍മിച്ച ട്രേസ് ഗ്യാസ് ഓര്‍ബിറ്റര്‍(ടി.ജി.ഒ.) പേടകമാണ് മാര്‍ച്ച് 14-ന് വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. 
 • കസാഖിസ്താനിലെ ബൈകൊനൂര്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് റഷ്യയുടെ പ്രോട്ടോണ്‍ റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

ചൊവ്വയിലെ ജീവന്‍ തേടി ടി.ജി.ഒ.

 

അഗസ്ത്യമല യുനെസ്‌കോ പട്ടികയില്‍

Agasthyamala Biosphere Reserve

 • തെക്കേ ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതിചെയ്യുന്ന അഗസ്ത്യമലയ്ക്ക് യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി. 
 • ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന-യുനെസ്‌കോ പുതുതായി പ്രസിദ്ധീകരിച്ച ജൈവ സംരക്ഷിത (Biosphere Reserve) മേഖലകളുടെ പട്ടികയിലാണ് അഗസ്ത്യമലയെ ഉള്‍പ്പെടുത്തിയത്.
 • പെറുവിലെ ലിമയില്‍ നടന്ന സമ്മേളനത്തിലാണ് പുതുതായി 20 സംരക്ഷിതമേഖലകള്‍കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ഇതോടെ, 120 രാജ്യങ്ങളില്‍നിന്നായി യുനെസ്‌കോ പട്ടികയിലുള്ള ജൈവസംരക്ഷിത മേഖലയുടെ എണ്ണം 669 ആയി.

 

അഗസ്ത്യമല യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡല ശൃംഖലയില്‍

ഹൃദയത്തില്‍ തൊട്ട് അഗസ്ത്യമല

 

മികച്ച ഹോക്കി താരം

PR Sreejesh

 • കഴിഞ്ഞ സീസണിലെ മികച്ച ഹോക്കി താരത്തിനുള്ള ഹോക്കി ഇന്ത്യയുടെ പുരസ്‌കാരം മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്. 
 • ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി താരത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. 
 • ദീപികയാണ് വനിതാ വിഭാഗത്തില്‍ മികച്ച താരം. 
 • ധ്യാന്‍ചന്ദ് ആജീവനാന്ത പുരസ്‌കാരം മുന്‍ഹോക്കി നായകന്‍ ശങ്കര്‍ ലക്ഷ്മണിന് ലഭിച്ചു.

 

വാട്‌സണ്‍ വിരമിച്ചു

Shane Watson

 • ഒാസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാട്സണ്‍ (34) അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 
 • മാര്‍ച്ച് 27-ന് ഇന്ത്യക്കെതിരെ മൊഹാലിയില്‍ നടന്ന ട്വന്റി-20 ലോകകപ്പ് മത്സരത്തോടെയായിരുന്നു വിരമിക്കല്‍. ഈ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ് ഒസ്ട്രേലിയ ലോകകപ്പില്‍നിന്ന് പുറത്തായിരുന്നു.

വാട്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

 

ദേശീയ ചലച്ചിത്ര പുരസ്‌കാരം
63-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മാര്‍ച്ച് 28-ന് പ്രഖ്യാപിച്ചു. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി' ആണ് മികച്ച ചിത്രം. 'പികു' എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനായും 'തനു വെഡ്സ് മനു റിട്ടേണ്‍സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് കങ്കണ റണൗത്ത് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 

bACHAN

പുരസ്‌കാരങ്ങള്‍

 • ചിത്രം: ബാഹുബലി (സംവിധാനം: എസ്.എസ്. രാജമൗലി)
 • നടി: കങ്കണ റണൗത്ത് (തനു വെഡ്സ് മനു റിട്ടേണ്‍സ്)
 • നടന്‍: അമിതാഭ് ബച്ചന്‍(പികു)
 • സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (ചിത്രം: ബാജിറാവു മസ്താനി)
 • സഹനടന്‍: സമുദ്രക്കനി (ചിത്രം: വിസാരണൈ)
 • സഹനടി: തന്‍വി അസ്മി (ചിത്രം: ബാജിറാവു മസ്താനി)
 • ജനപ്രിയ ചിത്രം:ബജ്രംഗി ഭായിജാന്‍ (സംവിധാനം: കബീര്‍ ഖാന്‍)

ബച്ചൻ മികച്ച നടൻ, കങ്കണ നടി

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

മലയാളത്തിനു ലഭിച്ച പുരസ്‌കാരങ്ങള്‍
ഫീച്ചര്‍ ഫിലിം വിഭാഗം

 • മലയാള ചിത്രം: പത്തേമാരി (സംവിധാനം: സലിം അഹമ്മദ്)
 • സംഗീതം: എം.ജയചന്ദ്രന്‍(എന്നു നിന്റെ മൊയ്തീന്‍, ഗാനം: കാത്തിരുന്നു കാത്തിരുന്നു...)
 • ബാലതാരം: ഗൗരവ് മേനോന്‍(ചിത്രം: ബെന്‍, സംവിധാനം: വിപിന്‍ ആറ്റ്ലി. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡും ഗൗരവിന് ലഭിച്ചിരുന്നു)
 • പരിസ്ഥിതി ചിത്രം: വലിയ ചിറകുള്ള പക്ഷികള്‍ (സംവിധാനം: ഡോ. ബിജു)
 • സാമൂഹികപ്രതിബദ്ധതയുള്ള ചിത്രം: നിര്‍ണായകം (സംവിധാനം: വി.കെ. പ്രകാശ്)
 • സിനിമാ സൗഹൃദ സംസ്ഥാനം, പ്രത്യേക പരാമര്‍ശം: കേരളം
 • പ്രത്യേക പരാമര്‍ശം(നടന്‍): ജയസൂര്യ(സു സു സുധി വാത്മീകം,ലൂക്കാ ചുപ്പി)

നോണ്‍ഫീച്ചര്‍ വിഭാഗം

 •  ഹ്രസ്വചിത്രം: കാമുകി (ക്രിസ്റ്റോ ടോമി)
 • സംഗീതം: അരുണ്‍ ശങ്കര്‍
 • ഹ്രസ്വ ചിത്രം-പ്രത്യേക പരാമര്‍ശം: അമ്മ (സംവിധാനം: നീലന്‍)
 • വിവരണം: പ്രൊഫ. അലിയാര്‍ (അരങ്ങിലെ നിത്യവിസ്മയം,ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍- ഡോക്യുമെന്ററി)
 • പ്രത്യേക പരാമര്‍ശം: അമ്മ (സംവിധാനം; നീലന്‍) 

 

വിടപറഞ്ഞവര്‍

കലാഭവന്‍ മണി

കലാഭവന്‍ മണി അന്തരിച്ചു

 • നടനും നാടന്‍പാട്ടുകാരനുമായി വിസ്മയിപ്പിച്ച കലാഭവന്‍ മണി (45) മാര്‍ച്ച് 6-ന് അന്തരിച്ചു. 
 • ചാലക്കുടിയിലായിരുന്നു ജനനം. കൊച്ചിന്‍ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായി. സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഹാസ്യതാരമായും നായകനായും വില്ലനായും തിളങ്ങി. 
 • മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമര്‍ശവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മണികിലുക്കം നിലച്ചു

 

റേ ടോം ലിന്‍സണ്‍

tom linson

 • '@' ചിഹ്നത്തിന്റെ അവതാരകനായ റേ ടോം ലിന്‍സണ്‍ (74) മാര്‍ച്ച് 7-ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 
 • ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ അര്‍പാനെറ്റിലെ ആശയവിനിമയത്തിനായി 1972 ലാണ് റേ ഇ-മെയില്‍ പ്രോഗ്രാം അവതരിപ്പിച്ചത്.

ടോം ലിന്‍സണ്‍ സൃഷ്ടിച്ചത് ആശയവിനിമയവിപ്‌ളവം / Read More.......

 

ഇംമ്രെ കെര്‍ത്തീസ്

1og503

 • നൊബേല്‍ സമ്മാന ജേതാവും ഹംഗേറിയന്‍ സാഹിത്യകാരനുമായ ഇംമ്രെ കെര്‍ത്തീസ് (68) മാര്‍ച്ച് 31-ന് അന്തരിച്ചു. 
 • 2002-ല്‍ നൊബേല്‍ സമ്മാനം ലഭിച്ച അദ്ദേഹം ഇതു നേടുന്ന ആദ്യ ഹംഗറിക്കാരനാണ്.
 • നാസി ക്യാമ്പിലെ പീഡനം കൗമാരക്കാരന്റെ കണ്ണിലൂടെ അവതരിപ്പിച്ച ഫെയ്റ്റ്‌ലെസ്‌നസ്, ഫിയസ്‌കോ, ഫോര്‍ ആന്‍ അണ്‍ബോണ്‍ ചൈല്‍ഡ്, ലിക്വിഡേഷന്‍ എന്നിവയാണ് പ്രധാനകൃതികള്‍.