യോഗ യുനെസ്‌കോ പട്ടികയില്‍

യോഗ: ജീവിതശൈലിയാവണം

 • യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ യോഗ ഉള്‍പ്പെടുത്തി. 
 • എത്യോപ്യയിലെ ആഡിസ് അബാബെയില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 2 വരെ നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃകവുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ 11-ാം സെഷനിലാണ് മനുഷ്യരാശിയുടെ അമൂല്യ സാംസ്‌കാരിക പൈതൃകങ്ങളിലൊന്നായി യോഗയും അംഗീകരിക്കപ്പെട്ടത്.
 • 2014 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നുണ്ട്.

 

ബോള്‍ട്ട് മികച്ച താരം

ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പോടെ ഉസൈന്‍ ബോള്‍ട്ട് വിരമിക്കും

 

 • അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി ആറാം തവണയും ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് കരസ്ഥമാക്കി.
 • വനിതാ വിഭാഗത്തില്‍ എത്യോപ്യയുടെ അല്‍മസ് അയന മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

 

കാള്‍സണ് കിരീടം 

carlsen

 • ന്യൂയോര്‍ക്കില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സണ് ജയം.
 • റഷ്യന്‍ താരം സെര്‍ജികര്യാക്കിനെയാണ് നോര്‍വെയുടെ കാള്‍സണ്‍ പരാജയപ്പെടുത്തിയത്
 • കാള്‍സന്റെ മൂന്നാമത്തെ കിരീട നേട്ടമാണിത്

 

മാഗ്നസ് കാള്‍സണ്‍ ലോക ചെസ്സ് ചാമ്പ്യന്‍ / Read More.....

 

പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി

paneerselvam

 

 • ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി ധനമന്ത്രി ഒ. പനീര്‍ശെല്‍വം ഡിസംബര്‍ ആറിന് അധികാരമേറ്റു

 

റിസോഴ്‌സ്‌സാറ്റ്-2എ ഭ്രമണപഥത്തില്‍

isro

 • കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപഗ്രഹം റിസോഴ്‌സ്‌സാറ്റ് 2എ ഇന്ത്യ ഡിസംബര്‍ 7-ന് വിജയകരമായി വിക്ഷേപിച്ചു.
 • ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും പി.എസ്.എല്‍.വി.സി.-36 റോക്കറ്റിലായിരുന്നു വിക്ഷേപണം.

 

ട്രംപ് ടൈംമാഗസിന്‍ വ്യക്തി

trump

 

 • നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടൈം മാഗസിന്റെ 2016-ലെ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ടൈം പത്രാധിപസമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
 • ടൈംമാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തിയിരുന്നു.

 

ജെന്റിലോണി ഇറ്റാലിയന്‍ പ്രധാനമന്ത്രി

paolo gentiloni

 • വിദേശകാര്യമന്ത്രിയായിരുന്ന പാവ്‌ലോ ജെന്റിലോണിയെ ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.
 • പ്രധാനമന്ത്രിയായിരുന്ന മത്തേയൊ റെന്‍സി രാജിവച്ച സാഹചര്യത്തിലാണ് ജെന്റിലോണിയെ തിരഞ്ഞെടുത്തത്.

 

നാശം വിതച്ച് വര്‍ദാ

3.jpg

 • തമിഴ്‌നാട്-ആന്ധ്ര തീരങ്ങളില്‍ വീശിയടിച്ച വര്‍ദാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു.
 • ചുഴലിക്കാറ്റില്‍ ചെന്നൈയില്‍ ആറുപേരും കാഞ്ചീപുരത്ത് ഒരാളും മരിച്ചു.
 • ആയിരക്കണക്കിന്് മരങ്ങള്‍ കടപുഴകി
 • പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍ച്ചു

 

വര്‍ദാ വീശിയടിച്ച ചെന്നൈ നഗരക്കാഴ്ചകള്‍ / ചിത്രങ്ങള്‍

 

ടില്ലേഴ്‌സണ്‍ യു.എസ്. വിദേശകാര്യ സെക്രട്ടറി

 • അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായി റെക്‌സ് ടില്ലേഴ്‌സനെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു.
 • എക്‌സണ്‍മൊബൈല്‍ എന്ന എണ്ണവാതക കമ്പനിയുടെ സി.ഇ.ഒയാണ് ടില്ലേഴ്‌സണ്‍.

 

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാല പാടില്ല

Supreme court

 • ദേശീയ, സംസ്ഥാന പാതകളുടെ അരക്കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു.
 • 2017 ഏപ്രില്‍ ഒന്നുമുതല്‍ വിധി നടപ്പാക്കണം.

 

ഐ.എഫ്.എഫ്.കെ; സുവര്‍ണചകോരം ക്ലാഷിന്

iffk2016

 • തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം പുരസ്‌കാരം  മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് നേടി.
 • പതിനഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.
 • രജതചകോരം പുരസ്‌കാരം യെസീം ഉസ്‌തോഗ്ലു സംവിധാനം ചെയ്ത തുര്‍ക്കി ചിത്രം ക്ലെയര്‍ ഒബ്‌സ്‌ക്യൂര്‍ നേടി. നാലു ലക്ഷം രൂപയാണ് പുരസ്‌ക്കാരത്തുക.
 • ഫിപ്രസി പുര്‌സ്‌കാരം ജാക്ക് സാഗ കബാബി സംവിധാനം ചെയ്ത മെക്‌സിക്കന്‍ ചിത്രം വെയര്‍ ഹൗസ്ഡ് നേടി.
 • നവാഗത സംവിധായികയ്ക്കുള്ള രജതചകോരവും മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരവും വിധു വിന്‍സെന്റ് സംവിധാനം ചെയ്ത 'മാന്‍ഹോള്‍'  നേടി.

 

IFFK2016 / Special Page / Read More.....

 

എം.പി. വീരേന്ദ്രകുമാറിന് മൂര്‍ത്തീദേവി പുരസ്‌കാരം

M P Veerendrakumar

 

 • ഭാരതീയ ജ്ഞാനപീഠസമിതിയുടെ മൂര്‍ത്തീദേവി പുരസ്‌കാരം എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണത്തിനു ലഭിച്ചു.
 • സരസ്വതീ വിഗ്രഹവും പ്രശസ്തിപത്രവും നാലുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
 • കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, അമൃത കീര്‍ത്തി പുരസ്‌കാരം എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഹൈമവതഭൂവില്‍ എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്

 

ഐ.എസ്.എല്‍. കിരീടം  അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക്

കേരള ബ്ലാസ്റ്റേഴ്‌സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഐസ്എല്‍ മൂന്നാം സീസണ്‍ കിരീടവുമായി അത്‌ലറ്റികോ

 • ഷൂട്ടൗട്ടില്‍ കലാശിച്ച ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐ.എസ്.എല്‍. കിരീടം സ്വന്തമാക്കി
 • 2014-ലെ ആദ്യ സീസണിലും ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച് അത്‌ലറ്റികോ കിരീടം നേടിയിരുന്നു.

 

ISL 2016 / Specil Page / Read More......

 

ചരിത്രം കുറിച്ച് കരുണ്‍ നായര്‍

ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമെന്ന് കരുണ്‍ നായര്‍

 • മലയാളിയായ കരുണ്‍ നായര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി.
 • ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ പുറത്താകാതെ 303 റണ്‍സാണ് കരുണ്‍ നേടിയത്
 • വീരേന്ദര്‍ സേവാഗിനു ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കരുണ്‍.

 

പ്രഭാ വര്‍മ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Prabha Varma

 

 • കവിയും മാധ്യമപ്രവര്‍ത്തകനുമായ പ്രഭാ വര്‍മ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുര്‌സകാരം
 • വ്യാസമഹാഭാരതത്തെ അടിസ്ഥാനമാക്കി രചിച്ച ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം.

 

അശ്വിന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

ashwin

 • ഐ.സി.സി. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്. മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരവും അശ്വിനാണ്.
 • മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് നേടി.
 • മികച്ച ട്വന്റി20 ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത് വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്ത്‌വൈറ്റിനാണ്

 

വിയോഗം

 

ജയലളിത 

jaya

 

 • തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജെ. ജയലളിത ഡിസംബര്‍ അഞ്ചിന് അന്തരിച്ചു
 • 75 ദിവസത്തോളം ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു
 • 1989 മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു
 • 1984 മുതല്‍ 1989 വരെ രാജ്യസഭാംഗമായി
 • ആറുതവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്
 • ബാലറ്റ് സംവിധാനത്തിലൂടെ തമിഴ്‌നാട്ടില്‍ അധികാരം നേടിയ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് ജയലളിത

 

താരം തലൈവി / Special Page / Read More......

 

ചോ രാമസ്വാമി

ചോ രാമസ്വാമി അന്തരിച്ചു

 

 • രാഷ്ട്രീയ നിരീക്ഷകനും നാടക-ചലച്ചിത്ര പ്രവര്‍ത്തകനുമായ ചോ രാമസ്വാമി ഡിസംബര്‍ 7-ന് അന്തരിച്ചു.
 • തുഗ്ലക് മാസികയുടെ പത്രാധിപരും മുന്‍ രാജ്യസഭാംഗവുമായിരുന്നു.

 

ജഗന്നാഥ വര്‍മ്മ

varma

 • ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ ഡിസംബര്‍ 11-ന് അന്തരിച്ചു
 • മാറ്റൊലിയാണ് ആദ്യം പുറത്തിറങ്ങിയ സിനിമ. അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
 • 1963-ല്‍ കേരള പോലീസില്‍ ഉദ്യോഗസ്ഥനായ വര്‍മ്മ എസ്.പി. തസ്തികയില്‍ നിന്നാണ് വിരമിച്ചത്.