വ്യോമസേനയ്ക്ക്‌ കരുത്തായി തേജസ്സ്

thejas

 • ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലഘുയുദ്ധവിമാനം തേജസ്സ് ജൂലായ് 1-ന് വ്യോമസേനയുടെ ഭാഗമായി. 
 • വ്യോമസേനയുടെ ദക്ഷിണമേഖലാ എയര്‍ കമാന്‍ഡിനു കീഴില്‍ ഫ്ളയിങ് ഡാഗ്ഗേഴ്സ് എന്ന സ്‌ക്വാഡ്രനാണ് തേജസ്സ് ഉപയോഗിക്കുക. 
 • മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയായിരുന്നു ലഘു യുദ്ധവിമാനത്തിന് തേജസ്സ് എന്ന പേര് നല്‍കിയത്. 
 • സൂപ്പര്‍സോണിക് വിമാനമായ തേജസ്സിന് ലേസര്‍ നിയന്ത്രിത ബോംബ്, മിസൈലുകള്‍, റോക്കറ്റുകള്‍, കപ്പല്‍വേധ മിസൈലുകള്‍ തുടങ്ങിയ ആയുധങ്ങള്‍ പ്രയോഗിക്കാനാവും.
 • 33 വര്‍ഷത്തെ പ്രയത്‌നത്തിനു ശേഷമാണ് തേജസ് യുദ്ധമുന്നണിയിലേക്ക് ഇറങ്ങുന്നത്. ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് നിര്‍മാതാക്കള്‍.
 • 275 കോടി മുതല്‍ 300 കോടി വരെ രൂപയാണ് വിമാനത്തിന്റെ നിര്‍മാണച്ചെലവ്. 10 ടണ്ണാണ് ഭാരം. 

 

വ്യോമസേനയ്ക്ക് കരുത്തേകാന്‍ ഇനി തേജസ്സും / Read More.....

 

ജൂനോ വ്യാഴത്തിനരികില്‍

Juno mission

 • നാസയുടെ ജൂനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി. 
 • ജൂലായ് 5-നാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ ആദ്യ മനുഷ്യനിര്‍മിത പേടകം പ്രവേശിച്ചത്. 
 • 1.37 ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ള വ്യാഴത്തിന്റെ 4160 കിലോമീറ്റര്‍ അടുത്തുവരെ ജൂനോ എത്തും. 2011 ആഗസ്ത് 5-നാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ജൂനോ പേടകം വിക്ഷേപിച്ചത്. 
 • അഞ്ചുവര്‍ഷം കൊണ്ട് 270 കോടി കിലോമീറ്ററാണ് ജൂനോ സഞ്ചരിച്ചത്. 7000 കോടി രൂപയോളമാണ് ദൗത്യത്തിന്റെ ചെലവ്. 

 

വ്യാഴം കീഴടങ്ങി; ജൂനോ ഭ്രമണപഥത്തില്‍ / Read More.....

 

സംഘര്‍ഷത്തിന്റെ താഴ്‌വര

Kashmir

 • ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയെ(21) ജൂലായ് എട്ടിന് ജമ്മു കശ്മീര്‍ പോലീസും സൈന്യവും ചേര്‍ന്ന് വധിച്ചു.
 • അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് വാനിയെ വധിച്ചത്. വാനിയുടെ കൊലയെത്തുടര്‍ന്ന് ജമ്മു കശ്മീരിലെമ്പാടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. 
 • പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫ് ജൂലായ് 15-ന് വാനിയെ രക്തസാക്ഷിയെന്നു വിശേഷിപ്പിച്ചു.
 • വാനിയുടെ വധത്തിലുള്ള ദു:ഖം അറിയിക്കാന്‍ ജൂലായ് 20-ന് പാകിസ്താന്‍ കരിദിനം ആചരിച്ചു.

 

സംസ്ഥാന ബജറ്റ്

Dr Thomas Isac

 • പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 8-ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. 
 • സംസ്ഥാന ബജറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ (2.56 മണിക്കൂര്‍) ബജറ്റവതരണമായിരുന്നു ഐസക്കിന്റേത്. 

പ്രധാന പ്രഖ്യാപനങ്ങള്‍

 • അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് മാന്ദ്യ വിരുദ്ധ പാക്കേജില്‍ 12000 കോടി
 • ഭൂമി ഏറ്റെടുക്കാന്‍ 8000 കോടി രൂപ
 • എല്ലാ മണ്ഡലങ്ങളിലും ഒരു സ്‌കൂള്‍ അന്തര്‍ദേശീയനിലവാരത്തിലാക്കാന്‍ 1000 കോടി രൂപ
 • അഞ്ചുവര്‍ഷത്തിനകം അന്തര്‍ദേശീയ നിലവാരമുള്ള 1000 സ്‌കൂളുകള്‍
 • 52 സര്‍ക്കാര്‍ കോളേജുകളുടെ വികസനത്തിന് 500 കോടി
 • പൊതു ഇടങ്ങളില്‍ ശൗചാലയങ്ങള്‍ക്ക് 50 കോടി

State Budget 2016 / Special Page / Read More.........

 

പോര്‍ച്ചുഗലിന് യൂറോ കിരീടം

EURO

 • ജൂലായ് 10-ന് നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ 1-0 ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫുട്ബോള്‍ കിരീടം നേടി. 
 • പോര്‍ച്ചുഗല്‍ ആദ്യമായാണ് ഈ കിരീടം നേടുന്നത്. പോര്‍ച്ചുഗലിനുവേണ്ടി എഡര്‍ ആണ് വിജയഗോള്‍ നേടിയത്.

 

ചരിത്രം കുറിച്ച് പോര്‍ച്ചുഗല്‍ / Special Page / Read More.....

 

അരുണാചലില്‍ വീണ്ടും കോണ്‍ഗ്രസ്

Pema Khandu

 • അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. പെമ ഖണ്ഡുവാണ് പുതിയ മുഖ്യമന്ത്രി. 
 • നബാംതുക്കി മന്ത്രിസഭയെ കഴിഞ്ഞ ജനവരിയില്‍ പിരിച്ചുവിട്ട ഗവര്‍ണര്‍ ജ്യോതിപ്രസാദ രാജ്ഖോവയുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയത്. 
 • വിമതരുമായുളള ഒത്തുതീര്‍പ്പിന്റെ ഭാഗമായി നബാം തുക്കിക്ക് പകരം പെമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.

 

ദക്ഷിണ ചൈനകടല്‍ ചൈനയുടെ സ്വന്തമല്ല

South China Sea

 • ദക്ഷിണ ചൈന കടലില്‍ ചരിത്രപരമായ അവകാശമുണ്ടെന്ന ചൈനയുടെ അവകാശത്തിന് അടിത്തറയില്ലെന്ന് ഹേഗ് ആസ്ഥാനമായ അന്താരാഷട്ര തര്‍ക്കപരിഹാര കോടതി വിധിച്ചു.
 • 2013-ല്‍ ഫിലിപ്പീന്‍സ് നല്‍കിയ പരാതിയിലാണ് വിധി. വിധി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ചൈന.
 • പസഫിക് സമുദ്രത്തിന്റെ ഭാഗമായ ദക്ഷിണ ചൈന കടല്‍ ചൈനയ്ക്ക് പുറമെ ഫിലിപ്പീന്‍സ്, വിയറ്റ്നാം, മലേഷ്യ, ബ്രുണെ, തായ്വാന്‍ രാജ്യങ്ങളുമായി തീരം പങ്കുവെക്കുന്നു.
 • കടലില്‍ ഭൂരിഭാഗവും തങ്ങള്‍ക്ക് സ്വന്തമാണെന്നാണ് ചൈനയുടെ വാദം.
 • കടലില്‍ പ്രകൃതിവാതകത്തിന്റെ വന്‍ശേഖരമുള്ളതാണ് തര്‍ക്കത്തിന് കാരണം

 

ഇടിക്കൂട്ടില്‍ വിജേന്ദര്‍

VIJENDER SINGH

 • ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങിന് പ്രൊഫഷണല്‍ ബോക്‌സിങ് റിങ്ങില്‍ ആദ്യകിരീടം. 
 • സൂപ്പര്‍ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ഓസ്ട്രേലിയയുടെ കെറിഹോപ്പിനെ തോല്‍പ്പിച്ച് ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം നേടിയത്. 
 • പത്ത് റൗണ്ട് നീണ്ടപോരാട്ടത്തിലാണ് ഇന്ത്യന്‍താരം ജയം നേടിയത്.
 • 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി വെങ്കലമെഡല്‍ നേടിയിട്ടുളള വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് കൂടുമാറിയതിന് ശേഷം കളിച്ച ആറ് മത്സരങ്ങളിലും ജയം നേടി. 
 • 2010-ലെ ഗാങ്ഷ്വു ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി വിജേന്ദര്‍സ്വര്‍ണം നേടിയിരുന്നു.

 

തെരേസ മെയ് ബ്രിട്ടീഷ് പ്രധാനമന്ത്രി

theresa may

 • ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസാ മെയ് ചുമതലയേറ്റു. 
 • യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള ഹിതപരിശോധനാഫലത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജിവെച്ചതോടെയാണ് ആഭ്യന്തര മന്ത്രിയായ തെരേസ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
 • കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ തെരേസ മാര്‍ഗരറ്റ് താച്ചറിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ്.

 

വീണ്ടും വളയിട്ട് ബ്രിട്ടണ്‍

 

തുര്‍ക്കിയില്‍ അട്ടിമറിശ്രമം 

turkey

 • തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാനുള്ള പട്ടാളത്തിലെ ഒരു വിഭാഗത്തിന്റെ ശ്രമം ജനകീയപിന്തുണയോടെ പ്രസിഡന്റ് തയ്യിപ് ഉര്‍ദുഗാന്‍ തകര്‍ത്തു. 
 • ജുലായ് 16-ന് പുലര്‍ച്ചെയാണ് സൈന്യത്തിലെ ഒരു വിഭാഗം തലസ്ഥാനമായ അങ്കാറയുടെയും ഇസ്താംബുളിന്റെയും നിയന്ത്രണം ഏറ്റെടുത്തത്. എന്നാല്‍ പ്രസിഡന്റിന്റെ ആഹ്വാനമനുസരിച്ച് തെരുവിലിറങ്ങിയ ജനം സൈന്യത്തില്‍നിന്ന് നിയന്ത്രണം തിരിച്ചുപിടിച്ചു.

 

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ജനം തകര്‍ത്തു

 

യാഹുവിനെ ഏറ്റെടുത്തു

yahoo

 • ആഗോള ഇന്റര്‍നെറ്റ് കമ്പനിയായ യാഹുവിനെ അമേരിക്കന്‍ ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ വെറൈസണ്‍ ഏറ്റെടുത്തു. 
 • 483 കോടി ഡോളറിനാണ് (32,500 കോടിയോളം രൂപ) ഏറ്റെടുക്കല്‍. യാഹു പോര്‍ട്ടലുകള്‍, യാഹൂ മെയില്‍, ചിത്രങ്ങളുടെയും വീഡിയോകളുടെയും സൈറ്റായ ഫഌക്കര്‍, മൈക്രോബ്ലോഗിങ് സൈറ്റായ ടംബ്ലര്‍ എന്നിവയെല്ലാം ഇതോടെ വെറൈസണിന്റെ കീഴിലായി. 
 • ജെറിയാങ്, ഡേവിഡ് ഫിലോ എന്നിവര്‍ 1994-ല്‍ അമേരിക്കയില്‍ തുടങ്ങിയ ഇന്റര്‍നെറ്റ് സംരംഭമാണ് യാഹു. 'ജെറി ആന്‍ഡ് ഡേവിഡ്സ് ഗൈഡ്' എന്നായിരുന്നു തുടക്കത്തില്‍ പേര്. ഒരു വര്‍ഷത്തിനുശേഷം യാഹൂ എന്ന പേരിലേക്ക് മാറുകയായിരുന്നു. 
 • സേര്‍ച്ച് എഞ്ചിന്‍, വെബ് ഡയറക്ടറി സേവനങ്ങളോടെയായിരുന്നു തുടക്കം. 12,500 കോടി ഡോളര്‍ വരെ ഒരുകാലത്ത് യാഹൂവിന് വിപണി മൂല്യമുണ്ടായിരുന്നു.

 

വ്യോമസേനാ വിമാനം കാണാതായി

air craft

 • സൈനിക ഉദ്യോഗസ്ഥരടക്കം 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുപോയ വ്യോമസേനാ വിമാനം കാണാതായി. സേനയുടെ എ.എന്‍. 32 വിഭാഗത്തില്‍പ്പെട്ട ചരക്കുവിമാനമാണിത്. 
 • ജൂലായ് 22-ന് രാവിലെ എട്ടരയോടെയാണ് ചെന്നൈ താംബരം വ്യോമതാവളത്തില്‍നിന്ന് വിമാനം അന്തമാനിലെ പോര്‍ട്ട്ബ്ലെയറിലേക്ക് പോയത്. കോഴിക്കോട് സ്വദേശികളായ രണ്ട് വ്യോമസേന ഉദ്യോഗസ്ഥരും കാണാതായവരില്‍ ഉള്‍പ്പെടും.

 

സോളാര്‍ ഇംപള്‍സ് ദൗത്യം പൂര്‍ത്തിയാക്കി

solar impulse

 • പൂര്‍ണമായി സോളാര്‍ ഇന്ധനം ഉപയോഗിച്ച് ലോകം ചുറ്റിപ്പറന്ന സോളാര്‍ ഇംപള്‍സ് 2 ദൗത്യം പൂര്‍ത്തിയാക്കി ജൂലായ് 26-ന് അബുദാബി അല്‍ ബതീന്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തി. 
 • 2015 മാര്‍ച്ച് ഒന്‍പതിന് രാവിലെ 7.14-നായിരുന്നു സോളാര്‍ ഇംപള്‍സ് അല്‍ബതീന്‍ വിമാനത്താവളത്തില്‍നിന്ന് യാത്രതുടങ്ങിയത്. മസ്‌കറ്റിലേക്കായിരുന്നു ആദ്യയാത്ര.
 • പിന്നീട് ഇന്ത്യയില്‍ അഹമ്മദാബാദിലും വാരാണസിയിലുമെത്തി. തുടര്‍ന്ന് മ്യാന്‍മര്‍വഴി ചൈന, ജപ്പാന്‍, അമേരിക്ക, ഈജിപ്ത് എന്നിവിടങ്ങളിലൂടെയാണ് ലോകപര്യടനം പൂര്‍ത്തിയാക്കി അബുദാബിയില്‍ തിരിച്ചെത്തിയത്. ഇടയ്ക്ക് എഞ്ചിന്‍തകരാര്‍മൂലം യാത്ര നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. 
 • ബര്‍ട്രാന്റ് പിക്കാഡും ആന്ദ്രേ ബോഷ്ബെര്‍ഗുമായിരുന്നു പൈലറ്റുമാര്‍.

 

സോളാര്‍ ഇംപള്‍സ്-2 പറന്നിറങ്ങി, ചരിത്രത്തിലേക്ക് / Read More.....

 

 ടി.എം.കൃഷ്ണയ്ക്കും ബെസ്‌വാദയ്ക്കും മഗ്‌സസെ

Magsaysay Award 2016

 • കര്‍ണാടകസംഗീതജ്ഞനായ ചെന്നൈസ്വദേശി ടി.എം. കൃഷ്ണയ്ക്കും തോട്ടിപ്പണി നിര്‍മാര്‍ജനം ചെയ്യാന്‍ 32 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കര്‍ണാടക സ്വദേശി ബെസ്‌വാദ വില്‍സണും 2016-ലെ രമണ്‍ മഗ്‌സസെ പുരസ്‌കാരം.  
 • 50000 ഡോളറാണ് (33.6 ലക്ഷം രൂപ) പുരസ്‌കാരത്തുക. ഏഷ്യന്‍ നൊബേലെന്നാണ് മഗ്‌സസെ പുരസ്‌കാരം അറിയപ്പെടുന്നത്.

 

ടി.എം. കൃഷ്ണയ്ക്കും ബെസ്വാദ വില്‍സണും മഗ്‌സസെ പുരസ്‌കാരം / Read More.....