പെണ്‍കരുത്തിന്റെ വര്‍ഷമായിരുന്നു 2016. ഒളിമ്പിക്‌സില്‍ ഇന്ത്യയിലെ 132 കോടി ജനങ്ങളുടെ അഭിമാനമുയര്‍ത്തിപ്പിടിച്ച വനിതാ താരങ്ങള്‍ ആ കരുത്ത് അടിയവരയിട്ടുറപ്പിച്ചു. സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്ന് ഭരണനൈപുണ്യത്തിലൂടെയും സമരരീതികളിലൂടെയും നടനവൈഭവത്തിലൂടെയും കഠിനപ്രയത്‌നങ്ങളിലൂടെയും മാറ്റേറിയ നേട്ടങ്ങളിലൂടെയും അവരോരുത്തരും തെളിയിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീയെന്ന സ്ഥിരസങ്കല്പത്തിന് ഇളക്കം തട്ടിയ വര്‍ഷം..