രക്കുസേവന നികുതി ഏപ്രിലോടെ പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ സ്റ്റേറ്റ് ബാങ്കുകളുടെ ലയനവും 2017-ല്‍ പൂര്‍ത്തിയാക്കപ്പെട്ടേക്കും. 2017-ല്‍ ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്ക് പ്രവചിക്കുമ്പോള്‍ 7.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ട്. 

എന്‍.എസ്.ജി അംഗത്വം 2017-ല്‍ ഇന്ത്യയ്ക്ക് ലഭിക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന 2017-18 പ്ലീനറിയില്‍ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായേക്കാം. ഐ.എസ്.ആര്‍.ഒയുടെ ചാന്ദ്രയാന്‍-2 ഉള്‍പ്പെടെയുള്ള പുതിയ ദൗത്യങ്ങളും ഇന്ത്യയുടെ പ്രതീക്ഷയാണ്.

അന്താരാഷ്ട്ര സുസ്ഥിര വിനോദസഞ്ചാര വര്‍ഷമായി 2017 ആചരിക്കാനാണ് യു.എന്‍. തീരുമാനം. പരിസ്ഥിതിക്ക് ദോഷകരമാകാതെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അതുവഴി വികസനം സാധ്യമാക്കാനുമാണ് യു.എന്‍. ആഹ്വാനം ചെയ്യുന്നത്. ബ്രക്‌സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെയും യൂറോപ്പിന്റെയും സാമ്പത്തിക അസ്ഥിരത, അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍, ഐ.എസ്. ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി എന്നിവ 2017-ലും തുടര്‍ന്നേക്കും.

António Guterres

arrowഐക്യരാഷ്ട്രസഭയ്ക്ക് പുതിയ മേധാവി: ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടറസ് ജനുവരി ഒന്നിന് ചുമതലയേല്‍ക്കും. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രി, 2005 മുതല്‍ 2015 വരെ യു.എന്‍. ഹൈക്കമ്മിഷണര്‍ ഫോര്‍ റെഫ്യൂജീസ് എന്നീ നിലകളില്‍ ഗുട്ടറസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Jagdish Singh Khehar Chief Justice of India:

arrowജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ പുതിയ ചീഫ് ജസ്റ്റിസ്: ഇന്ത്യയുടെ 44-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാര്‍ ജനുവരി നാലിന് സ്ഥാനമേല്‍ക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ ജനുവരി മൂന്നിന് വിരമിക്കും. 64-ാം വയസില്‍ സ്ഥാനമേല്‍ക്കുന്ന ഖെഹാറിന് 2017 ഓഗസ്റ്റ് 27 വരെ മാത്രമേ പദവിയിലിരിക്കാനാകൂ. 

iPhone SE

arrowഐഫോണ്‍ @ 10: സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചിട്ട് 10 വര്‍ഷം 2017 ജനുവരിയില്‍ തികയും

ചൈനയെ കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ്

arrowട്രംപ് അധികാരമേല്‍ക്കും: അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ജനുവരി 20-ന് അധികാരമേല്‍ക്കും.

Arun Jaitley

arrowകേന്ദ്രബജറ്റ്: ഫെബ്രുവരി ഒന്നിന് 2017-18 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. സാധാരണ ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിവസമാണ് ഇന്ത്യയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാറുള്ളത്.  ഇങ്ങനെ അവതരിപ്പിക്കുമ്പോള്‍ ബജറ്റിലെ മാറ്റങ്ങള്‍ നിലവില്‍വരാനെടുക്കുന്ന കാലതാമസം ഒഴിവാക്കാനാണ് ബജറ്റ് അവതരണം നേരത്തെയാക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ബജറ്റ് അവതരണത്തില്‍ മറ്റു ചില മാറ്റങ്ങളും പ്രതീക്ഷിക്കാം. പദ്ധതിച്ചെലവ്, പദ്ധതിയേതരച്ചെലവ് എന്നിങ്ങനെയുള്ള വേര്‍തിരിവ് ചെലവില്‍ ഉണ്ടാകുകയില്ല. 2017 മുതല്‍ റെയില്‍വേ ബജറ്റ് ജനറല്‍ ബജറ്റിന്റെ ഭാഗമാവും.

'വിസാരണൈ' ചിത്രത്തിലെ രംഗം

arrowഓസ്‌കാര്‍: 2017 ഫെബ്രുവരിയില്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.ഇന്ത്യയില്‍ നിന്നും തമിഴ്ചിത്രം വിസാരണൈ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നുണ്ട്.

arrowലോക സമുദ്ര ഉച്ചകോടി: ഫിബ്രവരി 22 മുതല്‍ 24 വരെ ഇന്തോനേഷ്യയിലെ ബാലിയില്‍ ലോക സമുദ്ര ഉച്ചകോടി നടക്കും.

arrowആസിയാന്‍: ആസിയാന്റെ അമ്പതാമത് വാര്‍ഷിക സമ്മേളനം മാര്‍ച്ചില്‍ ഫിലിപ്പീന്‍സില്‍ നടക്കും

brexit

arrowബ്രെക്സിറ്റ്: 2017 മാര്‍ച്ചോടുകൂടി ബ്രെക്സിറ്റിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയുടെ പ്രഖ്യാപനം. രണ്ടു വര്‍ഷമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക.

election commission of india

arrowഅഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്: പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ 2017 മാര്‍ച്ച്, മേയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും 2017-ല്‍ നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും. 

arrowഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2017 ഏപ്രില്‍ 23 ന് നടക്കും. നാഷണല്‍ ഫ്രണ്ടിന്റെ മരീന്‍ ലീ പെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാന്‍സ്വേ ഫില്ലനുമാണ് മത്സരരംഗത്തുള്ളത്. 

GST

arrowചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരും: രാജ്യത്താകമാനം ഏകീകൃത കമ്പോളം സാധ്യമാകുന്നതിനും നികുതിവെട്ടിപ്പ് തടയുന്നതിനും ലക്ഷ്യമിടുന്ന ചരക്ക് സേവന നികുതി 2017-ല്‍ പ്രാബല്യത്തില്‍ വരും.

ജിസാറ്റ്-14 ഭൂസ്ഥിരഭ്രമണപഥത്തില്‍

arrowഐ.എസ്.ആര്‍.ഒയുടെ റെക്കോഡ് വിക്ഷേപണം: 83 ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിച്ച് റെക്കോഡിടുവാനുള്ള തയ്യാറെടുപ്പിലാണ് ഐ.എസ്.ആര്‍.ഒ. ഇതില്‍ 81 എണ്ണവും വിദേശ ഉപഗ്രഹങ്ങളായിരിക്കും. 2017 ആദ്യ നാലുമാസത്തിനുള്ളില്‍തന്നെ ചരിത്ര നേട്ടം ഐ.എസ്.ആര്‍.ഒ. നേടുമെന്നാണ് പ്രതീക്ഷ.

arrowജി-7: 43-ാമത് ജി-7 ഉച്ചകോടി 2017 മേയില്‍ ഇറ്റലിയില്‍ നടക്കും. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-7.

Image

arrowഒപെക്: 2017 മേയ് 25-ന് ഓസ്ട്രിയയിലെ വിയന്നയില്‍ 172-ാം ഒപെക് യോഗം നടക്കും. പെട്രോളിയം കയറ്റുമതി നടത്തുന്ന 12 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. അള്‍ജീരിയ, അങ്കോള, ഇക്വഡോര്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, ലിബിയ, നൈജീരിയ, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, വെനസ്വേല എന്നിവയാണ് അംഗരാഷ്ട്രങ്ങള്‍. 

arrowഇറാന് പുതിയ പ്രസിഡന്റ്: ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കും

arrowഅണ്ടര്‍-20 ഫുട്ബോള്‍ ലോകകപ്പ്: മെയ് 20 മുതല്‍ ജൂണ്‍ 11 വരെ ദക്ഷിണകൊറിയയിലെ ആറ് നഗരങ്ങളില്‍ നടക്കും. ആറ് ഭൂഖണ്ഡങ്ങളില്‍നിന്നായി 24 ടീമുകള്‍ പങ്കെടുക്കും. ആറ് ഗ്രൂപ്പുകളിലായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

arrowചാമ്പ്യന്‍സ് ട്രോഫി: ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റ് ജൂണ്‍ ഒന്നുമുതല്‍ 18 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായിട്ട് നടക്കും. എട്ട് ടീമുകള്‍ പങ്കെടുക്കും. 14 മത്സരങ്ങളാണ് നടക്കുന്നത്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് എ-യിലും ഇന്ത്യ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ ഗ്രൂപ്പ് ബി-യിലും കളിക്കും.

arrowവനിതാ ലോകകപ്പ്: വനിതാ ക്രിക്കറ്റ് ലോകകപ്പ് ജൂണ്‍ 26 മുതല്‍ ജൂലായ് 23 വരെ ഇംഗ്ലണ്ടില്‍ നടക്കും. എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

arrowയുവേഫ ചാമ്പ്യന്‍ ലീഗ്: UEFA ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ജൂണില്‍ നടക്കും

കൊച്ചി മെട്രോ

arrowകൊച്ചി മെട്രോ: കൊച്ചിയില്‍ മെട്രോ ട്രെയിന്‍ 2017 പകുതിയോടെ ഓടിത്തുടങ്ങും

arrowജി-20: ബ്രിക്സ് രാജ്യങ്ങളുടെയും, ജി-7 രാജ്യങ്ങളുടെയും ഒപ്പം അര്‍ജന്റീന, ഓസ്ട്രേലിയ, ഇന്‍ഡൊനീഷ്യ, മെക്‌സിക്കോ, സൗത്ത് കൊറിയ, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെയും കൂട്ടായ്മയാണ് ജി-20.12-ാമത് ജി-20 ഉച്ചകോടി ജൂലായില്‍ ജര്‍മനിയില്‍ നടക്കും.

arrowരാഷ്ട്രപതി തിരഞ്ഞെടുപ്പ്: 2017 ജൂലായ് 25-ന് നിലവിലെ ഇന്ത്യന്‍ പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കും. 

arrowകെനിയയില്‍ പൊതുതിരഞ്ഞെടുപ്പ്: ഓഗസ്റ്റില്‍ കെനിയയില്‍ പൊതുതിരഞ്ഞെടുപ്പ്

arrowഅത്‌ലറ്റിക്‌ ലോകചാമ്പ്യന്‍ഷിപ്പ്: അന്താരാഷ്ട്ര അത്‌ലറ്റിക്‌ ഫെഡറേഷന്റെ 16-ാം ലോകചാമ്പ്യന്‍ഷിപ്പ് ലണ്ടനില്‍ നടക്കും. ഓഗസ്റ്റ്  അഞ്ചുമുതല്‍ 13 വരെ നടക്കുന്ന മത്സരങ്ങള്‍ക്ക് ഒളിംപിക് സ്റ്റേഡിയമാണ് ആതിഥ്യമരുളുന്നത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി 22 ഇനങ്ങളില്‍ മത്സരം നടക്കും.

arrowപൊതുതിരഞ്ഞെടുപ്പ്: സപ്തംബറില്‍ ജര്‍മനി, നോര്‍വെ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ പൊതു തിരഞ്ഞെടുപ്പ്

arrowബ്രിക്സ്: ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടി 2017 സെപ്റ്റംബറില്‍ ചൈനയിലെ ഷിയാമെനില്‍ നടക്കും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്‌സിലെ അംഗരാജ്യങ്ങള്‍.

arrowഇന്ത്യയില്‍ ഫുട്ബോള്‍ ലോകകപ്പ്: ഇന്ത്യ ആദ്യമായി 2017-ല്‍ ഫുട്ബോള്‍ ലോകകപ്പിന് വേദിയാകും. 2017 ഒക്ടോബര്‍ ആറുമുതല്‍ 28 വരെ ആറുനഗരങ്ങളിലായി അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കും. കൊച്ചി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, മുംബൈ, ഗോവ, ഗുവാഹാട്ടി എന്നിവയാണ് മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങള്‍. ആറ് ഭൂഖണ്ഡങ്ങളില്‍നിന്നായി 24 ടീമുകള്‍ പങ്കെടുക്കും. ആതിഥേയരെന്നനിലയില്‍ ഇന്ത്യ പങ്കാളിത്തം ഉറപ്പാക്കി. 

arrowആഷസ് പരമ്പര: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പര നവംബര്‍ 23 മുതല്‍ 2018 ജനുവരി എട്ടുവരെ നടക്കും. അഞ്ചുമത്സരങ്ങളാണ് പരമ്പരയില്‍. ഗാബ, അഡലെയ്ഡ് ഓവല്‍, വാക്ക ഗ്രൗണ്ട്, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.

arrowചാന്ദ്രയാന്‍-2: ചാന്ദ്രപര്യവേക്ഷണം ചാന്ദ്രയാന്‍-2 ഭ്രമണപഥത്തിലെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ശ്രമങ്ങള്‍ 2017-ല്‍ പ്രാവര്‍ത്തികമാകുമെന്നാണ് പ്രതീക്ഷ.

arrowഡിസംബറില്‍ ദക്ഷിണ കൊറിയയില്‍  പ്രസിഡന്റ് തിരഞ്ഞെടുപ്പ്